12 അഹങ്കാരികൾ സ്വർഗത്തിൽ പ്രവേശിക്കില്ല
لا يدخلُ الجنةَ مَنْ كان في قلبِهِ مِثقالُ ذرَّةٍ من كِبرٍ ، قِيلَ : إنَّ الرجُلَ يُحبُّ أنْ يكونَ ثوبُهُ حسنًا ، ونعلُهُ حسنةً ، قال : إنَّ اللهَ جميلٌ يُحبُّ الجمالَ ، الكِبرُ بطَرُ الحقِّ ، و غمْطُ الناسِ
ഇബ്‌നു മസ്ഊദ് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു:
ഹൃദയത്തിൽ അഹങ്കാരത്തിന്റെ ഒരു കണിക യെങ്കിലുമുള്ളവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അതു കേട്ട് ചിലർ ചോദിച്ചു: ഒരാൾ നല്ല വസ്ത്രങ്ങളും പാദരക്ഷ കളും ധരിക്കാൻ ഇഷ്ടപ്പെടുന്നത് ഇതിൽ വരുമോ? നബി(സ) പറഞ്ഞു: അല്ലാഹു സുന്ദരനാ ണ്, അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യത്തെ നിരാകരിക്കുന്നതും മനുഷ്യരെ താഴ്ത്തിക്കാണുന്നതുമാണ് അഹങ്കാരമെന്നത്.
സഹിഹ് മുസ്ലിം 91 : സഹിഹ്