വുദൂ നിർബന്ധമായ (കർമങ്ങൾ)

 


വുദൂവില്ലാതെ ചെയ്യൽ നിഷിദ്ധമായ കർമങ്ങൾ
1. നിസ്‌കാരം
يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ
“വിശ്വാസികളെ, നിങ്ങൾ നിസ്‌കരിക്കാനൊരുങ്ങിയാൽ നിങ്ങളുടെ മുഖവും കൈകളുടെ മുട്ടുവരെയും കഴുകുക...” (മാഇദ: 6)
നബി ﷺ അരുളി: “വുദൂവില്ലാത്ത നിസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല.”
2. ത്വവാഫ്
عَنْ ابْنِ عَبَّاسٍ  أَنَّ النَّبِيَّ ﷺ قَالَ: «الطوافُ حولَ البيتِ مِثلُ الصلاةِ، إِلّا أنَّكُمْ تتكلَّمونَ فيه». صحيح؛ (صحيح الجامع الصغير: 3954، الترمذي:967)
നബി ﷺ പറഞ്ഞു: “കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നത് നിസ്‌കരിക്കുന്നതുപോലെ തന്നെയാണ്. പക്ഷെ അതിൽ സംസാരം അനുവദിനീയമാക്കി എന്നു മാത്രം.”