ഖുഫ്ഫ (കാലുറ) കളിൽ തടവൽ


أَجْمَعَ مَنْ يُعْتَدُّ بِهِ فِي الْإِجْمَاعِ عَلَى جَوَازِ الْمَسْحِ عَلَى الْخُفَّيْنِ فِي السَّفَرِ وَالْحَضَرِ سَوَاءٌ كَانَ لِحَاجَةٍ أَوْ لِغَيْرِهَا حَتَّى يَجُوزَ لِلْمَرْأَةِ الْمُلَازِمَةِ بَيْتَهَا وَالزَّمِنِ الَّذِي لَا يَمْشِي وَإِنَّمَا أَنْكَرَتْهُ الشِّيعَةُ وَالْخَوَارِجُ وَلَا يُعْتَدُّ بِخِلَافِهِمْ
ഇമാം നവവി  പറഞ്ഞു: “യാത്രയിലോ, നാട്ടിലോ എന്ന വ്യത്യാസമില്ലാതെ ഖുഫ്ഫയിൽ തടവൽ അനുവദിനീയമാണെന്ന വിഷയത്തിൽ പണ്ഡിത ലോകത്ത് പരിഗണനീയരായവർക്കിടയിൽ ഏകകണ്ഠമായ അഭിപ്രായമുണ്ട്. എത്രത്തോളമെന്നാൽ, ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും നടക്കാൻ കഴിയാതെ തളർന്നു കിടക്കുന്നവർക്കും വീട്ടിൽ തന്നെ ചടഞ്ഞു കൂടുന്ന സ്‌ത്രീകൾക്കുമൊക്കെ അത് അനുവദിനീയമാണെന്നതിൽ അവർ യോജിച്ചിരിക്കുന്നു. വിയോജിപ്പ് പരിഗണനയർഹിക്കാത്ത, റാഫിദ്വികളും ഖവാരിജുകളും മാത്രമെ അതിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുള്ളൂ.”
قَالَ الْحَسَنُ الْبَصْرِيُّ تَعَالَى حَدَّثَنِي سَبْعُونَ مِنْ أَصْحَابِ رَسُولِ اللهِ ﷺ أَنَّ رَسُولَ اللهِ ﷺ كَانَ يَمْسَحُ عَلَى الْخُفَّيْنِ.
ഹസനുൽ ബസരി  പറയുന്നു: “പ്രവാചക തിരുമേനി ﷺയുടെ കൂടെ സഹവസിച്ച എഴുപതോളം സ്വഹാബിമാർ നബി ﷺ തന്റെ ഖുഫ്ഫയിൽ തടവിയതായി എന്നോട് പറഞ്ഞിട്ടുണ്ട്.” (ശറഹു മുസ്‌ലിം: 3/164)
ഖുഫ്ഫയിൽ തടവൽ അനുവദിനീയമാണെന്നതിന് ഏറ്റവുംനല്ല രേഖയാണ് ഇമാം മുസ്‌ലിം അഅ്മശിൽ നിന്നും ഉദ്ധരിക്കുന്ന ഹദീസ്:
عنْ الأَعْمَشِ عَنْ إِبْرَاهِيمَ عَنْ هَمَّامٍ ، قَالَ: بَالَ جَرِيرٌ. ثُمَّ تَوَضَّأَ، وَمَسَحَ عَلَى خُفَّيْهِ. فَقِيلَ: تَفْعَلُ هٰذَا؟ فَقَالَ: نَعَمْ، رَأَيْتُ رَسُولَ اللهِ ﷺ بَالَ، ثُمَّ تَوَضَّأَ ومَسَحَ عَلَى خُفَّيْهِ. قَالَ الأَعْمَشُ: قَالَ إِبْرَاهِيمُ: كَانَ يُعْجِبُهُمْ هٰذَا الْحَدِيثُ؛ لأَنَّ إِسْلاَمَ جَرِيرٍ كَانَ بَعْدَ نُزُولِ الْمَائِدَةِ. صحيح؛ (مختصر مسلم: 136، الترمذي: 93)
“മൂത്രമൊഴിച്ച ശേഷം വുദൂ ചെയ്‌തപ്പോൾ ജരീർ  തന്റെ കാലുറയിൽ തടവി. അത് കണ്ടപ്പോൾ എന്താണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് ആശ്ചര്യത്തോടെ ചിലർ ചോദിക്കുകയുണ്ടായി, അദ്ദേഹം പറഞ്ഞു: “അതെ, മൂത്രമൊഴിച്ച ശേഷം നബി ﷺ വുദൂ എടുത്തപ്പോൾ കാലുറയിൽ തടവിയതായി ഞാൻ കണ്ടിട്ടുണ്ട്.” ഈ ഹദീസ് ഞങ്ങളെ വല്ലാതെ സന്തോഷിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഇബ്‌റാഹിം ‘നഖഈ’ പറയാറുള്ളതായി അഅ്മശ് പറയുന്നു, കാരണം ജരീർ ഇസ്‌ലാം സ്വീകരിക്കുന്നതു തന്നെ സൂറത്തു മാഇദയിൽ വുദൂവിന്റെ ആയത്ത് അവതരിച്ച ശേഷമായിരുന്നു.”
مَعْنَاهُ أَنَّ اللهُ تَعَالَى قَالَ فِي سُورَةِ الْمَائِدَةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ فَلَوْ كَانَ إِسْلَامُ جَرِيرٍ مُتَقَدِّمًا عَلَى نُزُولِ الْمَائِدَةِ لَاحْتُمِلَ كَوْنُ حَدِيثِهِ فِي مَسْحِ الْخُفِّ مَنْسُوخًا بِآيَةِ الْمَائِدَةِ فَلَمَّا كَانَ إِسْلَامُهُ مُتَأَخِّرًا عَلِمْنَا أَنَّ حَدِيثَهُ يُعْمَلُ بِهِ وَهُوَ مُبَيِّنٌ أَنَّ الْمُرَادَ بِآيَةِ الْمَائِدَةِ غَيْرُ صَاحِبِ الْخُفِّ فَتَكُونُ السُّنَّةُ مُخَصِّصَةٌ لِلْآيَةِ وَاللهُ أَعْلَمُ.
അതായത്, സൂറത്തുൽ മാഇദയിലൂടെ “നിങ്ങൾ നിങ്ങളുടെ മുഖവും കൈകൾ മുട്ടുവരെയും കഴുകുക, തല തടവുകയും ചെയ്യുക. കാലുകൾ ഞെരിയാണികൾ വരെയും” എന്ന ആയത്ത് അവതരിച്ച ശേഷം. ജരീറിന്റെ ഇസ്‌ലാമാശ്ലേഷണം ആയത്തിനു മുമ്പായിരുന്നുവെങ്കിൽ ആയത്തിലൂടെ ഖുഫ്ഫയിൽ തടവാമെന്ന നിയമം ദുർബലപ്പെട്ടതായി വിചാരിക്കാൻ സാധ്യതയുണ്ട്. എന്നാല്‍, ജരീർ മുസ്‌ലിമായത് മാഇദ അവതരിച്ച ശേഷമാവുകയും നബി ﷺ വുദൂ ചെയ്യുമ്പോൾ കാലുറകളിൽ തടവുന്നതു അദ്ദേഹം കാണുകയും ചെയ്‌തതിൽനിന്ന് കാലുറകളിൽ തടവൽ ആയത്ത് വഴി ദുർബലമാക്കപ്പെട്ടിട്ടില്ലെന്നും പ്രാബല്യത്തിലുണ്ടെന്നും കാലുകൾ കഴുകാൻ പറഞ്ഞത് ഖുഫ്ഫ ധരിക്കാത്തവരോടാണെന്നും വ്യക്തമാവുന്നു.” (ശറഹു മുസ്‌ലിം: 3/164)