കാലുറകളിൽ തടവാനുള്ള നിബന്ധനകൾ


വുദൂവോടെയായിരിക്കണം കാലുറകൾ ധരിച്ചിരിക്കേണ്ടത്:
മുഗീറ ഇബ്നു ശുഅ്ബ നിവേദനം:
عن عُروةَ بنِ المغيرةِ عن أبيهِ  قال: كنتُ مع النبيِّ ﷺذاتَ لَيْلَةٍ في مَسِيرٍ،، فأفْرَغْتُ عليه الإدَاوَةَ، فَغَسَلَ وجْهَهُ ويَدَيْهِ، وذِرَاعَيْهِ، ثُمَّ مَسَحَ برَأْسِهِ، ثُمَّ أهْوَيْتُ لأنْزِعَ خُفَّيْهِ، فَقالَ: دَعْهُمَا؛ فإنِّي أدْخَلْتُهُما طَاهِرَتَيْنِ، فَمَسَحَ عليهمَا. (متفق عليه، البخاري: 206، مسلم: 274)
“നബി ﷺയുടെ കൂടെ ഒരു യാത്രയിലായിരിക്കെ ഞാൻ ഒരു തോൽപാത്രത്തിൽനിന്നും നബി ﷺക്ക് വുദൂ ചെയ്യാൻ വെള്ളമൊഴിച്ചു കൊടുത്തു. അവിടുന്ന് മുഖവും കൈകളും കഴുകുകയും തല തടവുകയുമുണ്ടായി. നബി ﷺ ധരിച്ചിരുന്ന കാലുറകൾ അഴിക്കാൻ വേണ്ടി ഞാൻ കുനിഞ്ഞപ്പോൾ അഴിക്കേണ്ടതില്ല, ഞാൻ അവ ധരിച്ചിരുന്നത് വുദൂവോടെയായിരുന്നുവെന്നു പറഞ്ഞുകൊണ്ട് നബി ﷺ കാലുറകളിൽ തടവി.”