തടവലിനുള്ള സമയപരിധി
عَليّ h، قَالَ: «جَعَلَ رَسُولُ اللهِ ﷺ لِلْمُسَافِرِ ثَلاَثَةَ أَيَّامٍ وَلَيَالِيَهُنَّ وَيَوْما وَلَيْلَةً لِلْمُقِيمِ». صحيح؛ (مختصر مسلم: 139، النسائي:84)
“അലി h നിവേദനം: യാത്രക്കാരനു മൂന്നു രാവും പകലും അല്ലാത്തവർക്ക് ഒരു രാത്രിയും പകലും കാലുറകളിൽ തടവാമെന്ന് നബി ﷺ സമയ പരിധി നിർണ്ണയിച്ചിരിക്കുന്നു.”
തടവേണ്ട രൂപവും, പരിധിയും
ഖുഫ്ഫയുടെ പുറം ഭാഗമാണ് തടവേണ്ടത്, അലി h നിവേദനം:
عن عَلِيّ h، قال: «لَوْ كانَ الدِّينُ بالرَّأْيِ لَكَانَ أسْفَلُ الْخُفِّ أوْلَى بالمَسْحِ مِنْ أعْلاَه، وَقَدْ رَأيْتُ رسولَ اللهِ ﷺ يَمْسَحُ عَلَى ظَاهِرِ خُفَّيْهِ».
صحيح؛ (الإرواء: 103، أبوداود: 162)
“യുക്തിക്കനുസരിച്ചായിരുന്നു മതനിയമങ്ങളെങ്കിൽ കാലുറയുടെ അടി ഭാഗമായിരുന്നു മുകളിലേതിനേക്കാൾ തടവേണ്ടിയിരുന്നത്. പക്ഷെ, നബി ﷺ കാലുറകളുടെ പുറം ഭാഗം തടവുന്നതായാണ് ഞാൻ കണ്ടിട്ടുള്ളത്.”
തടവി എന്നു സാധാരണ പറയാൻ പറ്റുന്നയത്രയെങ്കിലും തടവിയിരിക്കേണ്ടതാണ്.