ما يبطل المسح

തടവൽ ദുർബലപ്പെടുന്ന കാര്യങ്ങൾ


മൂന്നു സംഗതികൾ മുഖേന തടവൽ ദുർബലപ്പെടുന്നതാണ്:
1. സമയ പരിധി അവസാനിക്കൽ
മുകളിൽ പറഞ്ഞ പ്രകാരമുള്ള സമയ പരിധി കഴിഞ്ഞാൽ പിന്നീട് തടവാൻ പറ്റില്ല.
2. വലിയ അശുദ്ധി
عنْ صَفْوَانَ بن عَسَّالٍ h، قالَ: «كَانَ رسول اللهِ ﷺ يَأْمُرُنَا إذَا كُنَّا سَفْراً أَنْ لا نَنْزعَ خِفَافنَا ثَلاثةَ أَيَّامٍ وَليَالِيَهُنَّ إلاَّ مِنْ جَنَابَةٍ، وَلَكِنْ مِنْ غَائِطٍ وَبَوْلٍ وَنَوْمٍ». حسن؛ (الإرواء: 104، الترمذي: 96، النسائي: 84/ 1)
“സഫ്‌വാൻ ബിനു അസ്സാൽ h നിവേദനം: യാത്രവേളകളിലായിരിക്കുമ്പോൾ ഉറക്കം, വിസർജ്ജനം എന്നീ കാരണങ്ങൾക്ക് വുദൂ ചെയ്യുമ്പോൾ കാലുറകൾ മൂന്നു രാവും പകലും അഴിക്കാതെ തടവിയാൽ മതിയെന്ന് നബി ﷺ തിരുമേനി ഞങ്ങളോട് കൽപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍, വലിയ അശുദ്ധിയുണ്ടായാൽ അഴിക്കുക തന്നെ ചെയ്യേണ്ടതാണ്.”
1. ഒരു പ്രാവശ്യം തടവിയ ശേഷം അഴിക്കുന്നത് മുഖേന തടവൽ അസാധുവാകുന്നതാണ്.
അതായത് വുദൂ നഷ്ടപ്പെട്ട ശേഷമോ ഒരു പ്രാവശ്യം തടവിയ ശുദ്ധിയിലായിരിക്കുമ്പോഴോ ഖുഫ്ഫ അഴിക്കൽ വഴി തടവൽ അനുവദിനീയമല്ലാതാവുന്നു.
നോട്ട്: 1. വുദൂവുണ്ടായിരിക്കെ തടവലിന്റെ സമയം അവസാനിക്കുക വഴിയും വുദൂവുണ്ടായിരിക്കെ അവ അഴിക്കുക മൂലവും തടവുന്നതിന്റെ ഇളവു മാത്രമാണ് നഷ്ടപ്പെടുക, അവന്റെ വുദൂ സാധു തന്നെയാണ്. ആ വുദൂ ഉപയോഗിച്ച് നിസ്‌കരിക്കാവുന്നതും മറ്റു കർമ്മങ്ങൾ ചെയ്യാവുന്നതാണ്.