കുളി നിർബന്ധമാകുന്നത് എപ്പോഴാണ്?

 


1. ഉറക്കത്തിലോ അല്ലാത്തപ്പോഴോ ബീജസ്ഖലനമുണ്ടാവൽ
عَنْ أَبِي سَعِيدٍ الْخُدْرِيِّ h أَنَّ رَسُولَ اللهِ ﷺ قَالَ: «الْمَاءُ مِنْ الْمَاءِ». صحيح؛ (مختصر مسلم: 151، النسائي)
“നബി ﷺ പറഞ്ഞു: വെള്ളം ഉപയോഗിക്കൽ നിർബന്ധമാവുന്നത് വെള്ളം കാരണം തന്നെയാണ്.”
عَنْ أُمِّ سَلَمَةَ  قَالَتْ: جَاءَتْ أَمُّ سُلَيْمٍ إِلَى النَّبِيِّ ﷺ فَقَالَتْ: يَا رَسُولَ اللهِ، إِنَّ اللهِ لَا يَسْتَحْيِي مِنَ الْحَقِّ، فَهَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إِذَا احْتَلَمَتْ؟ فَقَالَ رَسُولُ اللهِ ﷺ: «نَعَمْ، إِذَا رَأَتِ الْمَاءَ» (متفق عليه، البخاري:130، مسلم: 313، الترمذي: 122)
“ഉമ്മുസുലൈം  നബി ﷺയുടെ അടുക്കൽ വന്നു പറഞ്ഞു: പ്രവാചകരെ, അല്ലാഹു സത്യത്തിന്റെ വിഷയത്തിൽ ലജ്ജിക്കുകയില്ലല്ലോ, സ്‌ത്രീക്ക് സ്വപ്‌നസ്ഖലനം വഴി കുളി നിർബന്ധമാകുമോ? നബി ﷺ പറഞ്ഞു: അതെ, അവൾ നനവ് കണ്ടാൽ.”
ഉണർന്നിരിക്കുന്ന അവസ്ഥയിൽ കുളി നിർബന്ധമാവണമെങ്കിൽ വികാരത്തോടെയായിരിക്കണം സ്ഖലനമുണ്ടാവേണ്ടത്, അതല്ലെങ്കിൽ കുളി നിർബന്ധമാവുകയില്ല.
«إذا حذَفْتَ فاغتسلْ مِنَ الجَنابةِ وإذا لمتكُنْ حاذِفًا فلا تغتسلْ»
إسناده حسن صحيح؛ (الإرواء: 1/162)
“തെറിച്ച് പോകുന്ന സ്ഖലനത്തിൽ നിന്നാണ് കുളിക്കേണ്ടത്, അങ്ങനെയല്ലെങ്കിൽ കുളിക്കേണ്ടതില്ല.”
ഇമാം ശൗകാനി പറഞ്ഞു: ഹദീസിലെ ‘ഖദ്ഫ്’ എന്ന പദത്തിന്റെ അർത്ഥം ‘എറിയുക’ എന്നാണ്. ആ രൂപത്തിൽ സ്ഖലനമുണ്ടാവുമ്പോൾ സ്വാഭാവികമായും വികാരമുണ്ടായിരിക്കും. രോഗം മൂലമോ തണുപ്പു കാരണമായോ വികാരത്തോടെയല്ലാതെ സ്ഖലനം സംഭവിക്കുക വഴി കുളി നിർബന്ധമാവുകയില്ല എന്നതിലേക്ക് അതിൽ സൂചനയുണ്ട്. (നൈലുൽ ഔതാർ: 1/275)_
സ്വപ്‌നം ഉണ്ടാവുകയും എന്നാല്‍, ഉണർന്നു നോക്കുമ്പോൾ നനവ് കാണാതിരിക്കുകയും ചെയ്‌താൽ കുളിക്കൽ നിർബന്ധമില്ല. എന്നാൽ, നനവ് ഉണ്ടായിരിക്കുകയും സ്വപ്‌നം ഉണ്ടായതായി ഓർമ്മയില്ലാതിരിക്കുകയും ചെയ്‌താൽ കുളിക്കൽ നിർബന്ധവുമാണ്.
عَنْ عَائِشَةَ  قَالَتْ سُئِلَ رَسُولُ اللهِ ﷺ عَنْ الرَّجُلِ يَجِدُ الْبَلَلَ وَلا يَذْكُرُ احْتِلامًا قَالَ يَغْتَسِلُ وَعَنْ الرَّجُلِ يَرَى أَنَّهُ قَدْ احْتَلَمَ وَلا يَجِدُ الْبَلَلَ قَالَ لا غُسْلَ عَلَيْهِ صحيح؛ (صحيح أبوداود: 216، أبو داود، الترمذي)
ആയിശ  നിവേദനം: “സ്വപ്‌നം ഉണ്ടായതായി ഓർമ്മയില്ലാതിരിക്കുകയും എന്നാല്‍, സ്ഖലനമുണ്ടായതായി കാണുകയും ചെയ്‌താൽ എന്ത് ചെയ്യണമെന്ന് നബി ﷺയോട് ചോദിച്ചു: അവിടുന്ന് പറഞ്ഞു: കുളിച്ച് ശുദ്ധിയാവുക.”
സ്വപ്‌നമുണ്ടാവുകയും എന്നാല്‍, സ്ഖലനമുണ്ടായതായി കാണാതിരിക്കുകയും ചെയ്‌തയാളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: കുളിക്കേണ്ടതില്ല.
2. സംയോഗം ചെയ്യൽ
സംയോഗം മുഖേന സ്ഖലനമുണ്ടായില്ലെങ്കിലും കുളിക്കൽ നിർബന്ധമാണ്.
عَنْ أَبِي هُرَيْرَةَ h عَنِ النَّبِيِّ ﷺ قَالَ: «إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ، ثُمَّ جَهَدَهَا فَقَدْ وَجَبَ الغَسْلُ وَإِنْ لَمْ يُنْزِلْ. صحيح؛ (مسلم: 737)
“സ്‌ത്രീയുടെ നാലു പാർശ്വങ്ങൾക്കിടയിലിരുന്നു അവളെ അമർത്തിയാൽ കുളി നിർബന്ധമാകുന്നതാണ്, ചില രിവായത്തുകളിൽ സ്ഖലനം ഉണ്ടായിട്ടില്ലെങ്കിലും എന്നു കൂടുതലായുണ്ട്.”
3. അവിശ്വാസി ഇസ്‌ലാം സ്വീകരിക്കൽ
عن قَيْسِ بن عَاصِمٍ h، «أنَّهُ أَسْلَمَ فَأَمرهُ النبيُّ ﷺ أن يَغْتَسِلَ بماءٍ وسِدْرٍ». صحيح؛ (الإرواء: 128)
ഖൈസ്ബിനുആസിം h നിവേദനം: “അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോൾ വെള്ളത്തിൽ എലന്ത മരത്തിന്റെ ഇല ചേർത്തുകൊണ്ട് കുളിക്കാൻ നബി ﷺ കൽപിക്കുകയുണ്ടായി.”
4. ആർത്തവത്തിനും പ്രസവത്തിനും ശേഷം
ആയിശ  നിവേദനം: നബി ﷺ ഫാത്വിമാബിൻത് അബീഹുബൈശ് നോട് പറഞ്ഞു:
«فإذا أقبَلتِ الحَيضةُ فدَعي الصلاةَ، وإذا أدبَرَت فاغتسِلي وصلِّي». (متفق عليه؛ البخاري:320/ 420/ 1، مسلم: 333/ 262/ 1)
“ആർത്തവ രക്തം കണ്ടാൽ നീ നിസ്‌കാരം ഉപേക്ഷിക്കുക, അവസാനിച്ചാൽ കുളിച്ച് വൃത്തിയായി നിസ്‌കാരം തുടങ്ങുക.”
പ്രസവരക്തവും ആർത്തവരക്തവും നിയമത്തിൽ ഒരു പോലെയാണ്.
5. വെള്ളിയാഴ്ചകളിൽ
عن أبي سعيدٍ الخُدريِّ h أَنَّ رسولَ اللهِ ﷺ قال: «غُسلُ يومِ الجمعةِ واجبٌ على كل مُحتلمٍ». (متفق عليه، البخاري: 879، مسلم: 846)،
അബൂസഈദ് അൽ ഖുദ്‌രി h നിവേദനം: “വെള്ളിയാഴ്‌ച കുളിക്കൽ പ്രായപൂർത്തിയെത്തിയ മുഴുവൻ വിശ്വാസികൾക്കും നിർബന്ധമാണ്.”