കുളിയുടെ നിർബന്ധ ഘടകങ്ങൾ


1. നിയ്യത്ത്
കർമ്മങ്ങൾക്കു പ്രതിഫലം നൽകപ്പെടുക ഉദ്ദേശമനുസരിച്ചാണ്.
2. ശരീരം മുഴുവൻ വെള്ളം നനയ്ക്കുക
സുന്നത്തായ കുളിയുടെ രൂപം താഴെ വിവരിക്കുന്നു:
عَنْ عَائِشَةَ ، قَالَتْ: كَانَ رَسُولُ اللهِ ﷺ، إِذَا اغْتَسَلَ مِنَ الْجَنَابَةِ، يَبْدَأُ فَغَسِلَ يَدَيْهِ، ثُمَّ يُفْرِغُ بِيَمِينِهِ عَلَى شِمَالِهِ، فَيَغْسِلُ فَرْجَهُ، ثُمَّ تَوَضَّأَ وُضوءَاً لِلصَّلاَةِ، ثُمَّ فَيَأْخُذُ الْمَاءَ، فَيُدْخِلُ أَصَابِعَهُ فِي شَعْرِ رَأْسِهِ، حَتَّى إِذَا رَأَى أَن قد اسْتَبْرَأَ، حَفَنَ عَلَى رَأْسِهِ ثَلاَثَ حَفَنَاتٍ، ثُمَّ أَفَاضَ عَلَى سَائِرِ جَسَدِهِ، ثُمَّ غَسَلَ رِجْلَيْهِ. صحيح؛ (مختصر مسلم: 155)
ആയിശ  നിവേദനം: “വലിയ അശുദ്ധിക്കു കുളിക്കുമ്പോൾ നബി ﷺ തന്റെ മുൻകൈകൾ കഴുകിയായിരുന്നു ആരംഭിച്ചിരുന്നത്. പിന്നീട് വലതുകൈകൊണ്ട് വെള്ളം കോരി ഇടതു കയ്യിൽ ഒഴിക്കും. എന്നിട്ട് ഗുഹ്യാവയവങ്ങൾ കഴുകും,ശേഷം നിസ്‌കാരത്തിന് ചെയ്യുന്നതുപോലെ വുദൂ ചെയ്യും. പിന്നീട് വെള്ളമെടുത്ത് തലമുടിയുടെ ഉള്ളിലേക്ക് പ്രവേശിപ്പിക്കും. ശേഷം തലയിലൂടെ മൂന്നു പ്രാവശ്യം വെള്ളം കോരി ഒഴിക്കും. പിന്നീട് ദേഹം മുഴുവൻ വെള്ളമൊഴിക്കും, അവസാനം കാലുകൾ കഴുകുകയും ചെയ്യും.”
കുറിപ്പ്: ജനാബത്ത് കുളിക്കുമ്പോൾ സ്‌ത്രീകൾ മുടിയുടെ കെട്ടുകൾ അഴിക്കേണ്ടതില്ല. എന്നാല്‍, ആർത്തവ ശേഷം കുളിക്കുമ്പോൾ മുടിയുടെ കെട്ടുകൾ അഴിക്കൽ നിർബന്ധവുമാണ്.
عَنْ أُمِّ سَلَمَة ، قَالَتْ: قُلْتُ: يَا رَسُولَ اللهِ ﷺ! إِنِّي امْرَأَةٌ أَشُدُّ ضَفْرَ رَأْسِي، فَأَنْقُضُهُ لِغُسْلِ الْجَنَابَةِ؟ قَالَ: «لاَ. إِنَّمَا يَكْفِيكِ أَنَ تَحْثِي عَلَى رَأْسِكِ ثَلاَثَ حَثَيَاتٍ، ثُمَّ تُفِيضِينَ عَلَيْكِ الْمَاءَ فَتَطْهُرِينَ».
صحيح؛ (الإرواء: 136، مسلم: ، النسائي)
ഉമ്മുസലമ  നിവേദനം: ഞാൻ നബി ﷺയോട് ചോദിച്ചു: “ഇടതൂർന്ന മുടിക്കെട്ടുള്ള സ്ത്രീയാണ് ഞാൻ; ജനാബത്തുണ്ടായി കുളിക്കുമ്പോൾ അതിന്റെ ഇഴകളും കെട്ടുകളും അഴിക്കേണ്ടതുണ്ടോ?” അവിടുന്ന് പറഞ്ഞു: “വേണ്ടതില്ല, തലയിൽ വെള്ളം കോരി ഒഴിച്ചാൽ മാത്രം മതിയാവുന്നതാണ്, അതോടെ തന്നെ നീ ജനാബത്തിൽനിന്നു ശുദ്ധിയാകും.”
عَنْ عَائِشَةَ أَنَّ أَسْمَاءَ ، سَأَلَتِ النَّبِيَّ ﷺ عَنْ غُسْلِ الْمَحِيضِ؟ فَقَالَ: «تَأْخُذُ إِحْدَاكُنَّ مَاءَهَا وَسِدْرَتَهَا فَتَطَهَّرُ، فَتُحْسِنُ الطُّهُورَ، ثُمَّ تَصُبُّ عَلى رَأْسِهَا فَتَدْلُكُهُ دَلْكاً شَدِيداً، حَتَّى تَبْلُغَ شُؤُونَ رَأْسِهَا، ثُمَّ تَصُبُّ عَلَيْهَا الْمَاءَ، ثُمَّ تَأْخُذُ فِرْصَةً مُمَسَّكَةً فَتَطَهَّرُ بِهَا» فَقَالَتْ أَسْمَاءُ: وَكَيْفَ تَطَهَّرُ بِهَا؟ فَقَالَ: «سُبْحَانَ الله تَطَهَّرِينَ بِهَا» فَقَالَتْ عَائِشَةُ  (كَأَنَّهَا تُخْفِي ذٰلِكَ) تَتَبَّعِينَ أَثَرَ الدَّمِ، وَسَأَلَتْهُ عَنْ غُسْلِ الْجَنَابَةِ؟ فَقَالَ: «تَأْخُذُ مَاءً فَتَطَهَّرُ، فَتُحْسِنُ الطُّهُورَ، أَوْ تُبْلِغُ الطُّهُورَ، ثُمَّ تَصُبُّ عَلَى رَأْسِهَا فَتَدْلُكُهُ، حَتَّى تَبْلُغَ شُؤُونَ رَأْسِهَا، ثُمَّ تُفِيضُ عَلَيْهَا الْمَاءَ» صحيح؛ (مختصر مسلم: 172)
ആയിശ  നിവേദനം: “ആർത്തവം അവസാനിച്ചവൾ കുളിക്കേണ്ട രൂപത്തെ കുറിച്ച് അസ്‌മ , നബി ﷺയോടു ചോദിച്ചു. അവിടുന്ന് പറഞ്ഞു: വെള്ളവും താളിയുമെടുത്ത് ഒരുങ്ങട്ടെ, ശേഷം വുദൂ എടുക്കുകയും തലയിൽ വെള്ളമൊഴിക്കുകയും മുടിയുടെ കടയിലേക്ക് നന്നായി വെള്ളം ഇറങ്ങുന്നതുവരെ ഉരക്കുകയും ചെയ്‌ത ശേഷം, വെള്ളം കോരി വീണ്ടും ഒഴിക്കട്ടെ. സുഗന്ധം പൂശിയ പഞ്ഞിയോ തുണിക്കഷ്‌ണമോ മറ്റോ ഉപയോഗിച്ച് രക്തം പുരളാവുന്ന സ്ഥലങ്ങൾ വൃത്തിയാക്കുകയും വേണം. അസ്‌മ  ചോദിച്ചു: അതുകൊണ്ടെങ്ങനെയാണ് ശുദ്ധിയാക്കുക? നബി ﷺ പറഞ്ഞു: “സുബ്ഹാനല്ലാഹ്! അതുകൊണ്ട് നീ ശുദ്ധിയാക്കുക.” ആയിശ  രഹസ്യമായി പറഞ്ഞു കൊടുത്തു: “അതുകൊണ്ട് നീ രക്തത്തിന്റെ അടയാളം തുടക്കുക.”
ജനാബത്ത് കുളിയെ സംബന്ധിച്ചു ഞാൻ ചോദിച്ചു: വെള്ളമെടുത്ത് വുദൂ ചെയ്യുക, പിന്നീട് തലയിലൂടെ വെള്ളമൊഴിക്കുകയും തലയിൽ നന്നായി ഉരച്ച് മുടിയുടെ അടിഭാഗത്ത് വരെവെള്ളം എത്തി എന്നുറപ്പുവരുത്തുക ചെയ്ത ശേഷം ശരീരം മുഴുവൻ വെള്ളം കോരി ഒഴിക്കുക.
ഈ ഹദീസിൽ ജനാബത്തിൽ നിന്നു കുളിക്കുമ്പോൾ ചെയ്യുന്നതിലേറെ ആർത്തവത്തിൽനിന്നു കുളിക്കുമ്പോൾ തലയിൽ നന്നായി ഉരച്ചു കഴുകണമെന്നു പറഞ്ഞതിൽ നിന്നും ഉമ്മുസലമയുടെ, മുകളിൽ പറഞ്ഞ ഹദീസിൽ നിന്നും ആർത്തവ വിരാമത്തിനു ശേഷമുള്ള കുളിയും ജനാബത്തുണ്ടായാലുള്ള കുളിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. ജനാബത്ത് കുളിയിൽ നിന്നും വ്യത്യസ്‌തമായി തലമുടിയുടെ അടിയിൽ നന്നായി വെള്ളം ഇറങ്ങുന്ന രൂപത്തിൽ കഴുകണമെന്ന നിയമം, ആർത്തവത്തിൽ നിന്നും ശുദ്ധിയാകാൻ കുളിക്കേണ്ടതിന് കൂടുതലായി ചെയ്യേണ്ടിവരുന്നതിനാൽ ജനാബത്ത് കുളിയ്ക്ക് ഇസ്‌ലാം നൽകിയ ഇളവാണ് മുടിയുടെ ഇഴകളും കെട്ടുകളും അഴിക്കേണ്ടതില്ല എന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.
ഭാര്യാ ഭർത്താക്കന്മാർക്കു പരസ്‌പരം കാണുന്ന രൂപത്തിൽ ഒരു സ്ഥലത്ത് തന്നെ ഒരുമിച്ചു കുളിക്കാവുന്നതാണ്.
عَائِشَةُ : «كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللهِ ﷺ مِنْ إِنَاءٍ وَاحِدٍ وَنَحْنُ جُنُبَانِ» (متفق عليه، مسلم: 321/ 256/ 1، البخاري: 263/ 374/ 1)
ആയിശ  നിവേദനം: “ഞാനും നബി ﷺയും വലിയ അശുദ്ധിയുള്ളവരായിരിക്കത്തന്നെ ഒരു പാത്രത്തിൽനിന്ന് വെള്ളം കോരി ഒന്നിച്ച് കുളിക്കാറുണ്ടായിരുന്നു.”