സുന്നത്തായ കുളികൾ

 


1. സംയോഗം ആവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ
إِسْحَاقُ بْنُ مَنْصُورٍ h قَالَ: أَنْبَأَنَا عَبْدُ الصَّمَدِ قَالَ: حَدَّثَنَا حَمَّادٌ h قَالَ: حَدَّثَنَا عَبْدُ الرَّحْمَنِ بْنُ أَبِي رَافِعٍ h، عَنْ عَمَّتِهِ سَلْمَى عن أبي رَافِعٍ h، «أنَّ النَّبي ﷺ طاف ذَاتَ يَوْمٍ علَى نِسائِهِ يَغْتَسِلُ عِنْدَ هَذِهِ وَعِنْدَ هَذِهِ. قال فَقُلْتُ لَهُ: يا رسولَ الله ألاَ تجْعَلُهُ غُسْلاً وَاحِداً؟ قال: هَذَا أزْكَى وَأطْيَبُ وَأطْهَرُ». حسن؛ (صحيح ابن ماجه: 48، أبو داود: 219)
“അബൂറാഫിഅ് h നിവേദനം: ഒരു ദിവസം നബി ﷺ തന്റെ പത്‌നിമാരെയെല്ലാം സമീപിക്കുകയുണ്ടായി, ഓരോരുത്തരുടെയടുക്കലും പ്രത്യേകം പ്രത്യേകം കുളിക്കുകയും ചെയ്‌തു. ഒരുമിച്ച് അവസാനം കുളിച്ചാൽ മതിയാവില്ലേ എന്നു ചോദിച്ചതിന് ഇതാണ് കൂടുതൽ നല്ലതും ശുദ്ധവും എന്ന് അവിടുന്ന് മറുപടി പറഞ്ഞു.”
2. രക്തസ്രാവമുള്ള സ്‌ത്രീകൾ ഓരോ നിസ്‌കാരത്തിനും പ്രത്യേകം പ്രത്യേകമോ അതല്ലെങ്കിൽ അസർ-ദുഹുർ എന്നിവക്കും മഗ്‌രിബ്-ഇശാ എന്നിവക്കും ഒരുമിച്ച് ഓരോ പ്രാവശ്യവും സുബ്ഹിക്കു പ്രത്യേകവും കുളിക്കൽ.
عَنْ عَائِشَةَ  أَنَّ امْرَأَةً مُسْتَحَاضَةً عَلَى عَهْدِ رَسُولِ اللهِ ﷺ قِيلَ لَهَا أَنَّهُ عِرْقٌ عَانِدٌ فَأُمِرَتْ أَنْ تُؤَخِّرَ الظُّهْرَ وَتُعَجِّلَ الْعَصْرَ وَتَغْتَسِلَ لَهُمَا غُسْلا وَاحِدًا وَتُؤَخِّرَ الْمَغْرِبَ وَتُعَجِّلَ الْعِشَاءَ وَتَغْتَسِلَ لَهُمَا غُسْلا وَاحِدًا وَتَغْتَسِلَ لِصَلاةِ الصُّبْحِ غُسْلا وَاحِدًا صحيح؛ (صحيح أبوداود: 273)
ആയിശ  നിവേദനം: “നബി ﷺയുടെ കാലഘട്ടത്തിൽ ഉമ്മുഹബീബക്ക് ‘ഇസ്‌തി ഹാദ്വ’(രോഗ കാരണമായുള്ള രക്തസ്രാവം)യുണ്ടായി, അവളോട്, ദുഹർ-അസറിന്റെ സമയത്തേക്ക് പിന്തിപ്പിക്കുവാനും കുളിച്ചു വൃത്തിയായി രണ്ടു നിസ്‌കാരങ്ങളും ഒരുമിച്ച് അസ്‌റിന്റെ ആദ്യ സമയത്ത് നിസ്‌കരിക്കുകയും, മഗ്‌രി ബും ഇശായും ഒരേ സമയം ഇശായുടെ ആദ്യ സമയത്ത് കുളിച്ച് നിസ്‌കരിക്കുവാനും സുബ്ഹിക്കു വേണ്ടി പ്രത്യേകം കുളിക്കുവാനും നബി ﷺ കൽപിക്കുകയുണ്ടായി.”
2. ബോധക്ഷയമുണ്ടായി എഴുന്നേറ്റാൽ
ثَقُلَ النَّبي ﷺ. فَقَالَ: «أَصَلَّى النَّاسُ؟» قُلْنَا: لاَ. وهُمْ يَنْتَظِرُونَكَ. يَا رَسُولَ اللّهِ قَالَ: «ضَعُوا لِي مَاءً فِي الْمِخْضَبِ» فَفَعَلْنَا. فَاغْتَسَلَ. ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ. ثُمَّ أَفَاقَ فَقَالَ: «أَصَلَّى النَّاسُ؟» قُلْنَا: لاَ. وَهُمْ يَنْتَظِرُونَكَ، يَا رَسُولَ اللهِ! فَقَالَ: «ضَعُوا لِي مَاءً فِي الْمِخْضَبِ» فَفَعَلْنَا. فَاغْتَسَلَ. ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ. ثُمَّ أَفَاقَ فَقَالَ: «أَصَلَّى النَّاسُ؟» قُلْنَا: لاَ، وَهُمْ يَنْتَظِرُونَكَ يَا رَسُولَ اللّهِ! فَقَالَ: «ضَعُوا لِي مَاءً فِي الْمِخْضَبِ». فَفَعَلْنَا ، فَاغْتَسَلَ، ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ، ثُمَّ أَفَاقَ فَقَالَ: «أَصَلَّى النَّاسُ؟» فَقُلْنَا: لاَ وَهُمْ يَنْتَظِرُونَكَ يَا رَسُولَ اللهِ!: قَالَتْ وَالنَّاسُ عُكُوفٌ فِي الْمَسْجِدِ يَنْتَظِرُونَ رَسُولَ اللهِ ﷺ لِصَلاَةِ الْعِشَاءِ الآخِرَةِ. قَالَتْ فَأَرْسَلَ رَسُولُ اللهِ ﷺ إِلَى أَبِي بَكْرٍ h، أَنْ يُصَلِّي بِالنَّاسِ. (متفق عليه؛ مسلم: 418/ 311/ 1، البخاري: 687/ 172/ 1)
ആയിശ  നിവേദനം: “നബി ﷺക്ക് രോഗം കഠിനമാവുകയും ആളുകൾ നിസ്‌കരിച്ചുവോ എന്ന് അവിടുന്ന് ചോദിക്കുകയും ചെയ്‌തു. അവർ അങ്ങയെ കാത്തിരിക്കുന്നു എന്നു ഞങ്ങൾ മറുപടി പറഞ്ഞു. അപ്പോൾ ഒരു പാത്രത്തിൽ കുളിക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കുളിച്ച് നിസ്‌കാരത്തിനു പുറപ്പെടാനൊരുങ്ങിയപ്പോഴേക്കും വീണ്ടും ബോധക്ഷയമുണ്ടാകുകയും നേരത്തെ ആവശ്യപ്പെട്ടതുപോലെ വീണ്ടും ചോദിക്കുകയും വെള്ളം കൊണ്ടു വരികയും ചെയ്‌തു. കുളിച്ച് നിസ്‌കാരത്തിനു പുറപ്പെടാൻ ഒരുങ്ങിയപ്പോഴേക്കും വീണ്ടും ബോധക്ഷയമുണ്ടാകുകയും ആദ്യത്തെ പോലെ ആവർത്തിക്കുകയും ചെയ്‌തു. അവസാനം നബി ﷺ പറഞ്ഞു: അബൂബക്കർ hനോട് ഇമാമായി നിസ്‌കരിക്കാൻ കൽപിക്കുവിൻ.”
4. അവിശ്വാസികളെ മറവു ചെയ്‌താൽ
عنْ عَليّ h أَنَّهُ أَتَى النَّبِيَّ ﷺ فَقَالَ إِنَّ أَبَا طَالِبٍ مَاتَ فَقَالَ لَهُ النَّبِيُّ ﷺ اذْهَبْ فَوَارِهِ فَلَمَّا وَارَيْتُهُ رَجَعْتُ إِلَى النَّبِيِّ ﷺ، فَقَالَ لِي: «اغْتَسِلْ». صحيح الإسناد؛ (أحكام الجنائز: 134، النسائي: 110/ 1)
അലി h നിവേദനം: “അബൂത്വാലിബ് മരണപ്പെട്ടപ്പോൾ അലി h വന്നു നബി ﷺയെ വാർത്ത അറിയിക്കുകയുണ്ടായി, അദ്ദേഹത്തെ മറവു ചെയ്യാൻ നബി ﷺ പറയുകയും അലി h പുറപ്പെടുകയും ചെയ്‌തു. മറവു ചെയ്‌തു വന്നപ്പോൾ അലി hവിനോട് കുളിച്ചു വരാൻ നബി ﷺ കൽപിച്ചു.”
5. രണ്ടു ഈദ് ദിവസങ്ങളിലും അറഫാദിവസവും കുളിക്കൽ
أنَّ رجلًا سأَل عليًّا h، عنِ الغُسلِ، فقال: اغتَسِلْ كلَّ يومٍ إن شئتَ، قال: لا بل الغسلُ ، قال: اغتَسِلْ كلَّ يومِ جمُعةٍ، ويومَ الفِطرِ، ويومَ النحرِ، ويومَ عرفةَ.
“ഒരാൾ വന്നു അലി hവിനോട് കുളിക്കേണ്ട ദിവസങ്ങളെ സംബന്ധിച്ചു ചോദിച്ചു. അപ്പോൾ അലി h പറഞ്ഞു: കഴിയുമെങ്കിൽ എല്ലാ ദിവസവും കുളിക്കുക. അപ്പോൾ അയാൾ പറഞ്ഞു. അതിനെ കുറിച്ചല്ല; പുണ്യകരമായ കുളിയെ സംബന്ധിച്ചാണ് ഞാൻ ചോദിക്കുന്നത്. അലി പ്രതിവചിച്ചു: വെള്ളിയാഴ്ചകളിൽ, അറഫാദിനത്തിൽ, ബലി ദിനത്തിൽ, ഈദുൽ ഫിത്വർ ദിനം എന്നീ ദിവസങ്ങളിൽ ‍കുളിക്കുക.”
6. മയ്യിത്ത് കുളിപ്പിച്ചവൻ കുളിക്കൽ
عَنْ أَبِي هُرَيْرَةَ h قَالَ قَالَ رَسُولُ اللهِ ﷺ مَنْ غَسَّلَ مَيِّتًا فَلْيَغْتَسِلْ. صحيح؛ (صحيح ابن ماجه: 1195، ابن ماجه: 1463)
“ആരെങ്കിലും മയ്യിത്ത് കുളിപ്പിച്ചാൽ അവൻ കുളിക്കട്ടെ.”
7. ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്യുമ്പോൾ
عَنْ خَارِجَةَ بْنِ زَيْدِ بْنِ ثَابِتٍ عَنْ أَبِيهِ  أَنَّهُ رَأَى النَّبِيَّ ﷺ تَجَرَّدَ لإِهْلالِهِ وَاغْتَسَلَ حسن؛ (الإرواء: 149، الترمذي: 831)
സൈദ്ബ്‌നുഥാബിത് h നിവേദനം: “നബി ﷺ ഇഹ്‌റാമിനു വേണ്ടി വസ്‌ത്രം മാറ്റി കുളിക്കുകയുണ്ടായി.”
8. മക്കയിൽ പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ
عَنْ ابْنَ عُمَرَ  «كَانَ لا يَقْدَمُ مَكَّةَ إِلا بَاتَ بِذِي طَوًى حَتَّى يُصْبِحَ وَيَغْتَسِلَ ثُمَّ يَدْخُلُ مَكَّةَ نَهَارًا وَيَذْكُرُ عَنْ النَّبِيِّ ﷺ أَنَّهُ فَعَلَهُ».
(متفق عليه؛ مسلم: 1259 وهذا لفظه، البخاري: 1573)
“ഇബ്‌നു ഉമർ  മക്കയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ ‘ദൂതുവാ’യിൽ നേരം പുലരുവോളം താമസിച്ച് പ്രഭാതത്തിൽ കുളിക്കുമായിരുന്നു. ശേഷം പകൽ സമയത്ത് മക്കയിൽ പ്രവേശിക്കും. അപ്രകാരമായിരുന്നു നബി ﷺ ചെയ്യാറുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്യുമായിരുന്നു.”