سجود الشكر
നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ള സുജൂദ്
സന്തോഷകരമായ വല്ലതും ഉണ്ടാകുകയോ എന്തിനെയെങ്കിലും കുറിച്ച് സന്തോഷ വാർത്തയറിയിക്കപ്പെടുകയോ വല്ല അപകടങ്ങളും വിട്ടു പോവുകയോ ചെയ്‌താൽ നബി ﷺ സുജൂദിൽ വീഴാറുണ്ടായിരുന്നു.
عَنْ أَبِي بَكْرَةَ h، قَالَ: كَانَ النَّبِيُّ ﷺ «إِذَا أَتَاهُ الشَّيْءُ يَسُرُّهُ أَوْ يُسَرُّ بِهِ خَرَّ سَاجِدًا شُكْرًا لِلهِ تَعَالَى». حسن؛ (ابن ماجه: 1394، أبوداود: 2757، الترمذي: 1626)
അബൂബക്‌റ h നിവേദനം: “നബി ﷺ തിരുമേനിക്ക് സന്തോഷകരമായ വാർത്ത ലഭിച്ചാൽ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സുജൂദിൽ വീഴുമായിരുന്നു.”
വിധികളിലെല്ലാം പാരായണത്തിലെ സുജൂദ് പോലെയാണ് ഈ സുജൂദും.
