صلاة الإستسقاء
മഴക്കു വേണ്ടിയുള്ള നിസ്‌കാരം
മഴ ഇല്ലാതാകുകയും വരൾച്ചബാധയുണ്ടാകുകയും ചെയ്‌താൽ ആളുകളെല്ലാം ഒഴിഞ്ഞ പ്രദേശത്തേക്കിറങ്ങി മഴക്കു വേണ്ടി പ്രാർത്ഥിക്കൽ പ്രവാചക ചര്യയിൽ പെട്ടതാണ്. ഇമാം ജനങ്ങൾക്കു നേതൃത്വം നൽകി രണ്ടു റക്അത്ത് നിസ്‌കരിക്കുകയും ധാരാളമായി പൊറുക്കലിനെ തേടുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്‌ത ശേഷം മേൽമുണ്ട് പാടു മാറി ധരിക്കുകയും ചെയ്യേണ്ടതാണ്.
عَنْ عَبْدِ اللهِ بْنِ أَبِي بَكْرٍ، سَمِعَ عَبَّادَ بْنَ تَمِيمٍ، عَنْ عَمِّهِ، قَالَ: «خَرَجَ النَّبِيُّ ﷺ إِلَى المُصَلَّى يَسْتَسْقِي وَاسْتَقْبَلَ القِبْلَةَ، فَصَلَّى رَكْعَتَيْنِ، وَقَلَبَ رِدَاءَهُ» قَالَ سُفْيَانُ: فَأَخْبَرَنِي المَسْعُودِيُّ، عَنْ أَبِي بَكْرٍ، قَالَ: «جَعَلَ اليَمِينَ عَلَى الشِّمَالِ» (متفق عليه، البخاري: 1027، مسلم: 894، أبوداود: 1149)
അബ്ദില്ലാഹിബ്‌നു സൈദ് h നിവേദനം: “മഴക്കു വേണ്ടി നിസ്‌കരിക്കാൻ നബി ﷺ ആളുകളെയും കൂട്ടി മൈതാനത്തിലേക്കു പുറപ്പെട്ടു. ഖിബ്‌ലക്കു തിരിഞ്ഞു നിന്ന് രണ്ടു റക്അത്ത് നിസ്‌കരിച്ച ശേഷം തന്റെ ഷാൾ ഭാഗം മാറി ധരിക്കുകയും ചെയ്‌തു. സുഫ്‌യാൻ അബൂബക്കറയിൽ നിന്നു റിപ്പോർട്ടു ചെയ്യുന്നു: അതായത് വലതു വശം ഇടതു ഭാഗത്തേക്കു മാറി ധരിച്ചു.”
عَنْ عَمَِهِ، قَالَ: «رَأَيْتُ النَّبِيَّ ﷺ يَوْمَ خَرَجَ يَسْتَسْقِي، قَالَ: فَحَوَّلَ إِلَى النَّاسِ ظَهْرَهُ، وَاسْتَقْبَلَ القِبْلَةَ يَدْعُو، ثُمَّ حَوَّلَ رِدَاءَهُ، ثُمَّ صَلَّى لَنَا رَكْعَتَيْنِ جَهَرَ فِيهِمَا بِالقِرَاءَةِ». صحيح؛ (البخاري: 1025، أبوداود: 1150)
അദ്ദേഹത്തിന്റെ തന്നെ മറ്റൊരു റിപ്പോർട്ടിൽ “ഖിബ്‌ലയിലേക്കു തിരിഞ്ഞു പ്രാർത്ഥിക്കുകയും മേൽമുണ്ട് തിരിച്ചു ധരിച്ച ശേഷം ഉച്ചത്തിൽ പാരായണം ചെയ്‌തു രണ്ടു റക്അത്ത് നിസ്‌കരിക്കുകയും ചെയ്തു എന്നാണുള്ളത്.”
✦✦✦
