സ്‌ത്രീകൾ പള്ളിയിലെ ജമാഅത്തിനു വരേണ്ടതുണ്ടോ?
സ്‌ത്രീകൾക്ക് പള്ളിയിലെത്തി ജമാഅത്ത് നിസ്‌കാരങ്ങളിൽ പങ്കെടുത്ത് നിസ്‌കരിക്കാവുന്നതാണ്. സൗന്ദര്യപ്രദർശനവും ആകർഷകമായ വസ്‌ത്രങ്ങളും സുഗന്ധവുമൊക്കെ വെടിഞ്ഞായിരിക്കണം പള്ളിയിലെത്തേണ്ടത് എന്ന നിബന്ധനയോടെയാണിത്.
عن ابنِ عُمَرَ ، رَضِيَ الله عَنْهُمَا قال قال رسولُ الله ﷺ: «لا تمْنَعُوا نِسَاءَكُم المَسَاجِدَ وَبُيُوتُهُنَّ خَيْرٌ لَهُنَّ». صحيح؛ (أبوداود: 563، أحمد: 1333)
ഇബ്നു ഉമർ നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങൾ സ്‌ത്രീകളെ പള്ളികളിൽ നിന്നു വിലക്കരുത്, അവർക്കു കൂടുതൽ ഉത്തമം വീടുതന്നെയാണ്.”
عن أَبِي هُرَيْرَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «أَيُّمَا امْرَأَةٍ أَصَابَتْ بَخُوراً، فَلاَ تَشْهَدْ مَعَنَا الْعِشَاءَ الآخِرَةَ». صحيح؛ (مسلم: 444، أبوداود: 4157)
അബൂഹുറൈറ hവിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: “സുഗന്ധം പൂശിയ ഒരു സ്‌ത്രീയും ഞങ്ങളുടെ കൂടെ ഇശാ നിസ്‌കാരത്തിനു പള്ളിയിൽ വരരുത്.”
عن أَبي هُرَيْرَةَ ، أَنَّ رسولَ الله ﷺ قال: «لا تمْنَعُوا إِمَاء الله مَسَاجِدَ الله وَلَكِنْ لِيَخْرُجْنَ وَهُنَّ تَفِلاَتٌ». حسن صحيح؛ (أبوداود: 561، أحمد: 1328)
“അല്ലാഹുവിന്റെ ദാസികളെ നിങ്ങൾ പള്ളിയിൽ നിന്നു വിലക്കരുത്, അവർ പള്ളിയിലേക്കു വരുമ്പോൾ സുഗന്ധം പൂശാതെയായിരിക്കണം വരേണ്ടതെന്നു മാത്രം.”
സ്‌ത്രീകൾക്ക് വീടു തന്നെ ഉത്തമം
പള്ളിയിൽ നിസ്‌കരിക്കാമെങ്കിലും വീടു തന്നെയാണ് സ്‌ത്രീകൾക്കു കൂടുതൽ നല്ലത്.
عَنْ أُمِّ حُمَيْدٍ امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ ، أَنَّهَا جَاءَتْ النَّبِيَّ ﷺ فَقَالَتْ يَا رَسُولَ اللهِ إِنِّي أُحِبُّ الصَّلاةَ مَعَكَ قَالَ قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلاةَ مَعِي وَصَلاتُكِ فِي بَيْتِكِ خَيْرٌ لَكِ مِنْ صَلاتِكِ فِي حُجْرَتِكِ وَصَلاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلاتِكِ فِي دَارِكِ وَصَلاتُكِ فِي دَارِكِ خَيْرٌ لَكِ مِنْ صَلاتِكِ فِي مَسْجِدِ قَوْمِكِ وَصَلاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلاتِكِ فِي مَسْجِدِي. حسن؛ (أحمد: 1337، ابن خزيمة: 1689)
ഉമ്മുഹുമൈദ് അൽ സാഇദി എന്ന സ്‌ത്രീ പ്രവാചക സന്നിധിയിൽ വന്നു പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെ താങ്കളുടെ കൂടെ നിസ്‌കരിക്കണമെന്ന് എനിക്ക് അതിയായി ആഗ്രഹമുണ്ട്. നബി ﷺ പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്‌കരിക്കാൻ ആഗ്രഹമുണ്ടെന്നത് എനിക്കറിയാമെങ്കിലും നിനക്ക് നിന്റെ വീട്ടിലുള്ള നിസ്‌കാരമാണ് നിന്റെ പള്ളിയിലുള്ള നിസ്‌കാരത്തേക്കാളും ഉത്തമം അതിലേറെ ഉത്തമമായത് വീട്ടിനകത്തെ നിന്റെ റൂമിൽ വെച്ചുള്ള നിസ്‌കാരമാണ്. നിങ്ങളുടെ അടുത്തുള്ള പള്ളിയിലെത്തി നിസ്‌കരിക്കുന്നതാണ് എന്റെ പള്ളിയിൽ വന്നു നിസ്‌കരിക്കുന്നതിലേറെ ഉത്തമം.”
