صلاة الإستخارة


ഇസ്‌തിഖാറ നിസ്‌കാരം

 


ഏതെങ്കിലും ഒരു കാര്യം നിർവ്വഹിക്കാൻ ഉദ്ദേശിച്ചാൽ ഹദീസിൽ വന്ന രൂപത്തിൽ അല്ലാഹുവിനോട് നന്മയെ ചോദിച്ചു (ഇസ്‌തിഖാറ) പ്രാർത്ഥിക്കൽ നബി ﷺയുടെ സുന്നത്തിൽ പെട്ടതാണ്.
عن جابر قال: «كان رسولُ الله يُعَلِّمُنَا الاستخارة في الأمورِ كلِّها كما يُعَلِّمُنَا السورةَ مِنَ القرآنِ، يقول: إذا هَمَّ أحدُكُم بالأمر فليركَعْ ركعَتَيْنِ من غيرِ الفريضةِ ثُم ليقلْ:
ജാബിർ h നിവേദനം: “ഞങ്ങൾ ഏതൊരു കാര്യം ചെയ്യാൻ ഉദ്ദേശിക്കുമ്പോഴും അതിനു മുമ്പായി ഇസ്‌തിഖാറത്ത് (നന്മയെ തേടുക) ചെയ്യാൻ വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്ന രൂപത്തിൽ നബി ﷺ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്: നിങ്ങളിലാരെങ്കിലും വല്ലകാര്യവും ചെയ്യാൻ ഒരുങ്ങിയാൽ ഫർദ് നിസ്‌കാരമല്ലാതെ രണ്ടു റക്അത്ത് നിസ്‌കരിക്കുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യട്ടേ:
«اللَّهُمَّ إنِّي أستخِيرُكَ بعلْمِكَ، وأسْتَقْدِرُكَ بقُدْرَتِكَ، وأسْأَلُكَ مِن فَضْلِكَ العظيمِ فإنكَ تَقْدِرُ ولا أقدِرُ، وتعلَمُ ولا أعْلَمُ، وأنْتَ عَلاَّمُ الغُيُوبِ اللَّهُمَّ إن كنتَ تعْلَمُ أنَّ هذا الأمْرَ خَيْرٌ لِي فِي دِينِي ومَعِيشَتِي وعاقبةِ أمْرِي أوقال في عاجِل أمري وآجِلِهِ فَيَسِّرْهُ لِي، ثم باركْ لِي فيهِ، وإن كنتَ تَعْلَمُ أنَّ هذا الأمْر شَرٌّ لِي فِي دِينِي ومَعِيشَتِي وعاقبةِ أمري، أو قال في عاجلِ أمرِي وآجِلِهِ فاصْرِفْهُ عَنِّي واصرِفْنِي عنه واقْدُرْ لِي الخَيْرَ حيْثُ كان ثم أرْضِنِي بِهِ._ قال ويُسَمِّي حاجَتَهُ». صحيح؛ (البخاري: 6382، أبوداود: 1524، الترمذي: 478)
“അല്ലാഹുവെ, നിന്റെ അറിവു കൊണ്ട് ഞാൻ നന്മയെ ചോദിക്കുന്നു. നിന്റെ ശക്തിക്കൊണ്ട് ഞാൻ സഹായം തേടുന്നു. നിന്റെ ഔദാര്യത്തിൽ നിന്നു എനിക്കു നീ നൽകേണമേ. നീ എല്ലാ കാര്യങ്ങളുമറിയുകയും വിധിക്കുകയും ചെയ്യുന്നു. ഞാൻ അറിവില്ലാത്തവനും വിധിക്കാൻ അവകാശവുമില്ലാത്തവൻ.... അല്ലാഹുവെ, ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ കാര്യം (ആവശ്യം പറയുക) എനിക്ക് ഇപ്പോഴും ഭാവിയിലും ദുനിയാവിലും പരലോകത്തും നല്ലതാണെങ്കിൽ എനിക്ക് നീ അത് വിധിക്കുകയും എളുപ്പമാക്കിത്തരികയും അതിൽ ഐശ്വര്യം നൽകുകയും ചെയ്യേണമേ. അത് എനിക്ക് ഇപ്പോഴും ഭാവിയിലും ദുനിയാവിലും പരലോകത്തും ഗുണകരമാവില്ലെങ്കിൽ അതിനെ എന്നിൽ നിന്നു നീ തിരിച്ചു വിടുകയും നന്മ എവിടെയാണോ ഉള്ളത് അവിടേക്ക് എന്നെ നീ എത്തിക്കുകയും അത് എനിക്ക് ഇഷ്ടമുള്ളതാക്കിത്തരികയും ചെയ്യേണമേ.(ആവശ്യം എന്താണെന്നു ചേർത്ത് പറയുക)”