ഇഖാമത്ത് വിളിച്ചാൽ പിന്നീട് ഫർദു നിസ്‌കാരമല്ലാതെ മറ്റൊരു നിസ്‌കാരമില്ല

 


عن أَبِي هُرَيْرَةَ h، عَنِ النَّبِيِّ ﷺ، قَالَ: «إِذَا أُقِيمَتِ الصَّلاَةُ فَلاَ صَلاَةَ إِلاَّ الْمَكْتُوبَةُ صحيح؛ (مسلم: 710، أبوداود: 1252، الترمذي: 419)
അബൂഹുറൈറ h നിവേദനം: നബി ﷺ അരുളി: “നിസ്‌കാരത്തിന് ഇഖാമത്ത് വിളിച്ചാൽ പിന്നെ ഫർദു നിസ്‌കാരമല്ലാതെ മറ്റൊന്നുമില്ല.”
عَنْ مَالِكِ ابْنُ بُحَيْنَةَ h، أَنَّ رَسُولَ اللهِ ﷺ رَأَى رَجُلا وَقَدْ أُقِيمَتْ الصَّلاةُ يُصَلِّي رَكْعَتَيْنِ فَلَمَّا انْصَرَفَ رَسُولُ اللهِ ﷺ لاثَ بِهِ النَّاسُ وَقَالَ لَهُ رَسُولُ اللهِ ﷺ آ الصُّبْحَ أَرْبَعًا الصُّبْحَ أَرْبَعًا. (متفق عليه، البخاري: 663، مسلم: 711)
മാലിക് ബിൻ ബുഹൈന h നിവേദനം: “ഇഖാമത്ത് വിളിച്ചതിനു ശേഷവും ഒരാൾ സുന്നത്ത് നിസ്‌കരിക്കുന്നത് നബി ﷺ യുടെ ദൃഷ്ടിയിൽ പെട്ടു നിസ്‌കാരത്തിൽ നിന്നു വിരമിച്ചപ്പോൾ

അയാളുടെ ചുറ്റും ആളുകൾ കൂടിയിരുന്നു. സുബ്ഹി നാലു റക്അത്താണോ? എന്ന് നബി ﷺ അയാളോട് ആവർത്തിച്ച് ചോദിക്കുകയുണ്ടായി.”