ഇമാമിന്റെ കൂടെ തക്ബീറത്തുൽ ഇഹ്‌റാം ലഭിക്കുന്നതിന്റെ ശ്രേഷ്‌ഠത
عَنْ أنسٍ بنِ مالكٍ h قال: قال رسول الله ﷺ: «من صلى لله أربعين يومًا في جَمَاعَةٍ يدرك التَكْبِيرَةَ الأُولى كُتِبَ لهُ براءَتَان: بَراءَةٌ مِنْ النَّارِ، وبراءَةٌ مِنَ النِّفَاقِ». حسن؛ (الترمذي: 241)
അനസ് h നിവേദനം: നബി ﷺ അരുളി: “തക്ബീറത്തുൽ ഇഹ്‌റാം പോലും നഷ്ടപ്പെടാതെ തുടർച്ചയായി നാൽപതു ദിവസം ഒരാൾ ജമാഅത്ത് നിസ്‌കാരത്തിൽ പങ്കെടുക്കുന്നുവെങ്കിൽ രണ്ടു സംഗതികളിൽ നിന്ന് അയാൾക്കു മോചനം ലഭിക്കുന്നതാണ്. നരകശിക്ഷയിൽ നിന്നും കാപട്യത്തിൽ നിന്നുമുള്ള മോചനങ്ങൾ.”
