ഇമാമത്ത് നിന്നവർ നിസ്‌കാരം ലഘൂകരിക്കൽ


عن أبي هريرةَ أن رسولَ اللهِ ﷺ قال: «إذا صلَّى أَحدُكم للنّاسِ فلْيُخفَّفْ، فإنَّ فيهم الضعيفَ والسَّقيمَ والكبيرَ. وإذا صلَّى أَحدُكم لنفسهِ فليُطوِّلْ ما شاءَ». (متفق عليه، البخاي: 703، مسلم: 467، أبوداود: 780، الترمذي: 236)


അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “ജനങ്ങൾക്ക് ഇമാമായി നിൽക്കുന്നവർ ദീർഘിപ്പിക്കാതെ ലളിതമായി നിസ്‌കരിക്കട്ടെ. അവരുടെ കൂട്ടത്തിൽ രോഗികളും പ്രായം അധികമായവരും ദുർബലരുമുണ്ടാവാൻ ഇടയുണ്ട്. സ്വന്തം നിസ്‌കരിക്കുമ്പോൾ ഇഷ്ടം പോലെ ദീർഘിപ്പിച്ചു, നിസ്‌കരിക്കട്ടെ.”