ഇമാമായി നിൽക്കാൻ യോഗ്യതയുള്ളവർ?

 

 


عَنْ أَبِي مَسْعُودٍ الأَنْصَارِ
يِّ h، قَالَ: قَالَ رَسُولُ اللهِ ﷺ: «يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ الله. فَإِنْ كَانُوا فِي الْقِرَاءَةِ سَوَاءً. فَأَعْلَمُهُمْ بِالسُّنَّةِ. فَإِنْ كَانُوا فِي السُّنَّةِ سَوَاءً. فَأَقْدَمُهُمْ هِجْرَةً. فَإِنْ كَانُوا فِي الْهِجْرَةِ سَوَاءً، فَأَقْدَمُهُمْ سِلْماً. وَلاَ يَؤُمَّنَّ الرَّجُلُ الرَّجُلَ فِي سُلْطَانِهِ. وَلاَ يَقْعُدْ فِي بَيْتِهِ عَلَى تَكْرِمَتِهِ إِلاَّ بِإِذْنِهِ» صحيح؛ مسلم: 673، الترمذي: 235، أبوداود: 578)
അബൂമസ്ഊദ്‌ h നിവേദനം: നബി ﷺ പറഞ്ഞു: “വിശുദ്ധ ഖുർആൻ കൂടുതൽ അറിയുന്നവർ ഇമാമായി നിൽക്കട്ടെ. അതിൽ എല്ലാവരും തുല്ല്യരാണെങ്കിൽ കൂടുതൽ (സുന്നത്ത്) പ്രവാചക ചര്യയറിയുന്നവർ നിൽക്കട്ടെ. അതിലും അവർ തുല്ല്യരാണെങ്കിൽ ആദ്യം ഹിജ്‌റ വന്നവർ ഇമാമത്ത് നിൽക്കട്ടെ. അതിലും തുല്ല്യരെങ്കിൽ ആദ്യം മുസ്‌ലിമായവൻ ഇമാമാകട്ടെ. ഒരാളും തന്നെ മറ്റൊരാളുടെ അധികാര പരിധിയിൽ ഇമാമായി കയറി നിൽക്കരുത്. ഒരാളും മറ്റൊരാളുടെ വീട്ടിലെ പ്രത്യേക ഇരിപ്പിടത്തിൽ അദ്ദേഹത്തിന്റെ അനുമതി കൂടാതെ ഇരിക്കരുത്.”
ഈ ഹദീസിൽ നിന്നു വീട്ടുകാരനും പള്ളിയിലെ നിർണ്ണിത ഇമാമുമാണ് ഇമാമത്ത് നിൽക്കാൻ കൂടുതൽ അർഹരെന്നും അവരുടെ അനുവാദമില്ലാതെ മറ്റുള്ളവർ ഇമാമായി നിൽക്കരുതെന്നും മനസ്സിലാക്കാം.