കുട്ടികൾ നിസ്‌കാരത്തിന് നേതൃത്വം നൽകൽ (ഇമാമാകൽ)
عَنْ عَمْرِو بْنِ سَلَمَةَ h، قَالَ:. فَلَمَّا كَانَتْ وَقْعَةُ أَهْلِ الفَتْحِ، بَادَرَ كُلُّ قَوْمٍ بِإِسْلاَمِهِمْ، وَبَدَرَ أَبِي قَوْمِي بِإِسْلاَمِهِمْ، فَلَمَّا قَدِمَ قَالَ: جِئْتُكُمْ واللهِ مِنْ عِنْدِ النَّبِيِّ ﷺ حَقًّا، فَقَالَ: «صَلُّوا صَلاَةَ كَذَا فِي حِينِ كَذَا، وَصَلُّوا صَلاَةَ كَذَا فِي حِينِ كَذَا، فَإِذَا حَضَرَتِ الصَّلاَةُ فَلْيُؤَذِّنْ أَحَدُكُمْ، وَلْيَؤُمَّكُمْ أَكْثَرُكُمْ قُرْآنًا». فَنَظَرُوا فَلَمْ يَكُنْ أَحَدٌ أَكْثَرَ قُرْآنًا مِنِّي، لِمَا كُنْتُ أَتَلَقَّى مِنَ الرُّكْبَانِ، فَقَدَّمُونِي بَيْنَ أَيْدِيهِمْ، وَأَنَا ابْنُ سِتٍّ أَوْ سَبْعِ سِنِينَ... صحيح؛ (البخاري: 4302، أبوداود: 581، النسائي: 2/80)
അംറുബിൻ സലമ h നിവേദനം: “മക്കാവിജയ വേളയിൽ ജനങ്ങളെല്ലാം മുസ്‌ലിമാകാൻ ധ്യതിപ്പെടുന്നുണ്ടായിരുന്നു. എന്റെ പിതാവ് ഞങ്ങളുടെ ഗോത്രക്കാരുടെയെല്ലാം മുമ്പിൽ വിശ്വാസിയാവുകയുണ്ടായി. അദ്ദേഹം വന്നു പറഞ്ഞു: ജനങ്ങളെ ഞാൻ വന്നിരിക്കുന്നത് അല്ലാഹുവിന്റെ ദൂതന്റെ പക്കൽ നിന്നാണ്. അദ്ദേഹം പറഞ്ഞു: ഇന്നയിന്ന നിസ്‌കാരങ്ങൾ ഇന്നയിന്ന സമയത്ത് നിസ്‌കരിക്കുക. നിസ്‌കാര സമയമായാൽ നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ ബാങ്കു വിളിക്കുകയും കൂടുതൽ ഖുർആൻ അറിയുന്നവൻ ഇമാമാവുകയും ചെയ്യട്ടെ. അങ്ങനെ അവർ പരിശോധിച്ചപ്പോൾ എനിക്കായിരുന്നു കൂടുതൽ ഖുർആൻ അറിയുമായിരുന്നത്, ഞാൻ യാത്ര സംഘങ്ങളോട് ചോദിച്ച് ഖുർആൻ പഠിക്കുമായിരുന്നു–ആറോ ഏഴോ വയസ്സ് മാത്രം പ്രായമായിരുന്ന എന്നെ അവർ ഇമാമാക്കുകയുണ്ടായി.”
