യാത്രക്കാരനെ അല്ലാത്തവരും തിരിച്ചും തുടർന്നു നിസ്‌കരിച്ചാൽ
عَنِ ابْنِ عُمَرَ h قَالَ: صَلَّى عُمَرُ h بِأَهْلِ مَكَّةَ الظُّهْرَ، فَسَلَّمَ فِي رَكْعَتَيْنِ، ثُمَّ قَالَ: «أَتِمُّوا صَلَاتَكُمْ يَا أَهْلَ مَكَّةَ، فَإِنَّا قَوْمٌ سَفْرٌ».
صحيح؛ (مصنف عبد الرزاق: 4369، الأرناووط في الجامع الأصول: 5/708)
ഇബ്നു ഉമർ നിവേദനം: “മക്കയിൽ വെച്ച് ഉമർ രണ്ട് റക്അത്ത് നിസ്‌കരിച്ചു സലാം വീട്ടുകയുണ്ടായി. ശേഷം അദ്ദേഹം പറഞ്ഞു: ഞങ്ങൾ യാത്രക്കാരായതിനാലാണ് ചുരുക്കി നിസ്‌കരിച്ചത്. നിങ്ങൾ പൂർത്തിയാക്കി നിസ്‌കരിക്കുക.”
യാത്രക്കാരൻ താമസിക്കുന്നവനെ തുടർന്നു നിസ്കരിച്ചാൽ ഖസ്‌റ് ഉപേക്ഷിച്ച് പൂർത്തിയാക്കി നിസ്‌കരിക്കേണ്ടതാണ്
عَنْ مُوسَى بْنِ سَلَمَة الْهُذَلِيِّ h قَالَ: «سَأَلْتُ ابْنَ عَبَّاسٍ : كَيْفَ أُصَلِّي إِذَا كُنْتُ بِمَكَّةَ، إِذَا لَمْ أُصَلِّ مَعَ الإِمَامِ، فَقَالَ: رَكْعَتَيْنِ. سُنَّةَ أَبِي الْقَاسِمِ». صحيح؛ مسلم: 688، النسائي: 3/119)
മൂസ ഇബ്നു സലമ h നിവേദനം: “ഇബ്നു അബ്ബാസ് നോട് ഞാൻ ചോദിക്കുകയുണ്ടായി: ഞാൻ മക്കയിൽ ആയിരിക്കുകയും ഇമാമിന്റെ കൂടെയല്ലാതെ യാത്രക്കാരുടെ കൂടെ നിസ്‌കരിക്കുകയും ചെയ്യേണ്ടി വന്നാൽ എത്ര റക്അത്താണ് നിസ്‌കരിക്കേണ്ടത്? അദ്ദേഹം പറഞ്ഞു: നബി ﷺയുടെ സുന്നത്തനുസരിച്ച് രണ്ടു റക്അത്ത് മാത്രം.”
عَنْ أَبِي مِجْلَزٍ h قَالَ: قُلْتُ لِابْنِ عُمَرَ h: الْمُسَافِرُ يُدْرِكُ رَكْعَتَيْنِ مِنْ صَلَاةِ الْقَوْمِ، يَعْنِي الْمُقِيمِينَ، أَتُجْزِيهُ الرَّكْعَتَانِ أَوْ يُصَلِّي بِصَلَاتِهِمْ؟ قَالَ: فَضَحِكَ، وَقَالَ: «يُصَلِّي بِصَلَاتِهِمْ». صحيح الإسناد؛ (الإرواء الغليل: 22، البيهقي: 3/157)
അബു മിജ്‌ലസ് h നിവേദനം: “ഇബ്നു ഉമർ നോട് ഞാൻ ചോദിക്കുകയുണ്ടായി: യാത്രക്കാരനായ ഒരാൾ സ്ഥിര താമസക്കാരുടെ കൂടെ വൈകി തുടർന്നാൽ രണ്ടു റക്അത്താണോ നിസ്‌കരിക്കേണ്ടത്? അതോ അവരെ പോലെ നിസ്‌കരിക്കുകയോ? അപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ല, അവരെ പോലെ നിസ്‌കരിക്കുക.”
