നിൽക്കാൻ കഴിവുള്ളവർ ഇരുന്നു നിസ്‌കരിക്കുന്നവരെ തുടർന്നു നിസ്‌കരി ക്കുമ്പോൾ


عَنْ عَائِشَةَ أُمِّ المُؤْمِنِينَ ، أَنَّهَا قَالَتْ: صَلَّى رَسُولُ اللهِ ﷺ فِي بَيْتِهِ وَهُوَ شَاكٍ، فَصَلَّى جَالِسًا وَصَلَّى وَرَاءَهُ قَوْمٌ قِيَامًا، فَأَشَارَ إِلَيْهِمْ أَنِ اجْلِسُوا، فَلَمَّا انْصَرَفَ قَالَ: «إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ، فَإِذَا رَكَعَ، فَارْكَعُوا وَإِذَا رَفَعَ، فَارْفَعُوا، وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا»
(متفق عليه، البخاري: 688، مسلم: 412، أبوداود: 591)
ആയിശ h നിവേദനം: “നബി ﷺക്ക് രോഗം കഠിനമായ ഘട്ടത്തിൽ വീട്ടിൽ വെച്ച് ഇരുന്നു നിസ്‌കരിക്കുകയുണ്ടായി. നബി ﷺയെ തുടർന്നവർ നിന്നു നിസ്‌കരിക്കാൻ തുടങ്ങി. അപ്പോൾ തിരുമേനി അവരോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. നിസ്‌കാരശേഷം നബി ﷺ പറഞ്ഞു: ഇമാമിനെ നിർണയിച്ചിരിക്കുന്നത് തുടർന്നു നിസ്‌കരിക്കാൻ വേണ്ടിയാണ്. ഇമാം റുകൂഅ് ചെയ്‌താൽ നിങ്ങളും റുകൂഅ് ചെയ്യുക, ഇമാം തല ഉയർത്തിയാൽ നിങ്ങളും തല ഉയർത്തുക. ഇമാം ഇരുന്നു നിസ്‌കരിച്ചാൽ നിങ്ങളും ഇരുന്ന് നിസ്‌കരിക്കുക.”