وقت صلاة الجمعة 

ജുമുഅയുടെ സമയം


ദുഹർ നിസ്‌കാരത്തിന്റെ സമയത്ത് തന്നെയാണ് ജുമുഅയും നിർവ്വഹിക്കേണ്ടത്. അൽപം നേരത്തെ തന്നെയാകാവുന്നതുമാണ്.
عن أنسِ بن مالكٍ ، «أَنَّ النبيَّ ﷺ كان يصلِّي الجمعةَ حين تميلُ الشمْسُ» صحيح؛ (البخاري: 904، أبوداود: 1071، الترمذي: 501)
അനസ്‌ h നിവേദനം: “സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്നു തെറ്റിയാലുടൻ നബി ﷺ ജുമുഅ നിസ്‌കാരം നിർവ്വഹിക്കാറുണ്ടായിരുന്നു.”
عَنْ جَعْفَرٍ عَنْ أَبِيهِ أَنَّهُ سَأَلَ جَابِرَ بْنَ عَبْدِ اللهِ : مَتَىٰ كَانَ رَسُولُ اللهِ ﷺ يُصَلِّي الْجُمُعَة؟ قَالَ: كَانَ يُصَلِّي ثُمَّ نَذْهَبُ إِلَىٰ جِمَالِنَا فَنُرِيحُهَا. حِينَ تَزُولُ الشَّمْسُ. صحيح؛ (الإرواء الغليل:597، مسلم: 588)
“നബി ﷺ എപ്പോഴായിരുന്നു ജുമുഅ നിസ്‌കാരം നിർവ്വഹിക്കാറുണ്ടായിരുന്നതെന്ന് ജാബിർ hവിനോട് ചോദിക്കപ്പെട്ടു. ജാബിർ h പറഞ്ഞു: നബി ﷺയുടെ കൂടെ ജുമുഅ നിസ്‌കരിച്ച ശേഷം ഞങ്ങൾ ഒട്ടകങ്ങളെ മേയ്‌ക്കുമായിരുന്നു. അപ്പോൾ സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്നു നീങ്ങുന്നതേ ഉണ്ടായിരിക്കുകയുള്ളൂ.”