ജുമുഅയുടെ മര്യാദകൾ 

آداب يوم الجمعة 


താഴെ കൊടുത്തിരിക്കുന്ന ഹദീസുകളിൽ ജുമുഅയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പാലിക്കേണ്ട മര്യാദകൾ ഗ്രഹിക്കാവുന്നതാണ്.
عَنْ سَلْمَانَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «لَا يَغْتَسِلُ رَجُلٌ يَومَ الجُمُعَةِ، ويَتَطَهَّرُ ما اسْتَطَاعَ مِن طُهْرٍ، ويَدَّهِنُ مِن دُهْنِهِ، أوْ يَمَسُّ مِن طِيبِ بَيْتِهِ، ثُمَّ يَخْرُجُ فلا يُفَرِّقُ بيْنَ اثْنَيْنِ، ثُمَّ يُصَلِّي ما كُتِبَ له، ثُمَّ يُنْصِتُ إذَا تَكَلَّمَ الإمَامُ، إلَّا غُفِرَ له ما بيْنَهُ وبيْنَ الجُمُعَةِ الأُخْرَى».
صحيح؛ (البخاري: 883)
സൽമാൻ അൽ ഫാരിസി h നിവേദനം: നബി ﷺ തിരുമേനി അരുളി: “ഏതൊരാളും വെള്ളിയാഴ്‌ച്ച പരമാവധി കുളിച്ചു ശുദ്ധിയാകുകയും സുഗന്ധം പൂശുകയും എണ്ണപുരട്ടുകയും ചെയ്‌ത ശേഷം പള്ളിയിലേക്കു വന്ന് രണ്ടാളുകൾക്കിടയിൽ തിരക്കിക്കയറിയല്ലാതെ ഇരുന്ന് ഇമാമിന്റെ പ്രഭാഷണം ശ്രവിക്കുന്നുവെങ്കിൽ അന്നു മുതൽ അതിനു മുമ്പുള്ള ജുമുഅ വരെയുള്ള പാപങ്ങൾ പൊറുക്കപ്പെടാതിരിക്കില്ല.”
عن أبي سعيد الْخُدْرِيِّ وَ أَبو هُرَيْرَةَ ، قالا: قال رسُولُ الله ﷺ: «من اغْتَسَلَ يَوْمَ الْجُمُعَةِ وَلَبِسَ مِن أَحْسَنِ ثَيَابِهِ وَمَسَّ مِنْ طِيبٍ ـ إِنْ كَانَ عِنْدَهُ ـ ثُمَّ أَتَى الْجُمُعَةَ فَلَمْ يَتَخَطَّ أَعْنَاقَ النَّاسِ، ثُمَّ صَلَّى مَا كَتَبَ الله لَهُ، ثُمَّ أَنْصَتَ إذَا خَرَجَ إِمَامُهُ حَتَّى يَفرُغُ مِنْ صَلاَتِهِ، كَانَتْ كَفَّارَةً لِمَا بَيْنَهَا وَبَيْنَ جُمُعَتِهِ التَّي قَبْلَهَا». صحيح؛ (أبوداود: 339)
നബി ﷺ പറഞ്ഞു: “ആരെങ്കിലും വെള്ളിയാഴ്‌ച്ച കുളിക്കുകയും തന്റെ വസ്‌ത്രങ്ങളിൽ നല്ലതു ധരിക്കുകയും സുഗന്ധം പൂശുകയും പള്ളിയിൽ വന്ന് ആളുകളുടെ ചുമലുകൾ ചാടിക്കടന്നു ശല്ല്യമുണ്ടാക്കാതെ (സ്വഫിലെത്തി) സുന്നത്ത് നിസ്‌കരിക്കുകയും ഇമാം മിമ്പറിൽ കയറിയതു മുതൽ നിസ്‌കാരം തീരുന്നതുവരെ സംസാരത്തിൽ ഏർപ്പെടാതെ ശ്രദ്ധയോടെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നുവെങ്കിൽ ആ ജുമുഅക്കും അതിനു മുമ്പുണ്ടായിരുന്ന ജുമുഅക്കുമിടയിൽ അവനിൽ നിന്നു വന്ന പാപങ്ങൾക്ക് അത് പരിഹാരമായിരിക്കും.”
عَنْ أَبُو هُرَيْرَةَ h، يَقُولُ: قَالَ رَسُولُ اللهِ ﷺ «إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَىٰ كُلِّ بَابٍ مِنْ أَبْوَابِ الْمَسْجِدِ مَلاَئِكَةٌ يَكْتُبُونَ الأَوَّلَ فَالأَوَّلَ. فَإِذَا جَلَسَ الإِمَامُ طَوَوُا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ، وَمَثَلُ الْمُهَجِّرِ كَمَثَلِ الَّذِي يُهْدِي بَدَنَةً. ثُمَّ كَالَّذِي يُهْدِي بَقَرَةً. ثُمَّ كَالَّذِي يُهْدِي الْكَبْشَ. ثُمَّ كَالَّذِي يُهْدِي الدَّجَاجَةَ. ثُمَّ كَالَّذِي يُهْدِي الْبَيْضَةَ». صحيح؛ (مسلم: 850، النسائي: 3/98)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “വെള്ളിയാഴ്ച ദിവസമായാൽ പള്ളിയുടെ ഓരോ വാതിലുകളിലും മലക്കുകൾ ഇരിക്കും. പള്ളിയിൽ വരുന്ന ആളുകളെ അവരുടെ ക്രമമനുസരിച്ച് രേഖപ്പെടുത്തും. ഇമാം മിമ്പറിൽ ഇരുന്നാൽ അവർ രേഖകൾ മടക്കി വെച്ച് ഉത്‌ബോധനം ശ്രവിക്കാൻ വരും. ഏറ്റവും നേരത്തെ പള്ളിയിൽ വന്നവന് ഒരു ഒട്ടകത്തിനെ അറുത്ത് ധാനം ചെയ്‌ത പ്രതിഫലവും പിന്നീട് വരുന്നവർക്ക് പശുവിനെ അറുത്ത് വിതരണം ചെയ്‌ത പ്രതിഫലവുമുണ്ടായിരിക്കും. ശേഷം വരുന്നവർക്ക് ആടിനെയും പിന്നീട് കോഴിയെയും അവസാനം വരുന്നവന് കോഴി മുട്ടയും ധാനം ചെയ്‌ത പ്രതിഫലവുമുണ്ടാകുന്നതാണ്.”