ഈദ് നിസ്കാരത്തിന്റ വിധി
നബി ﷺ പതിവായി ഈദ് നിസ്കാരങ്ങളിൽ പങ്കെടുക്കുകയും പങ്കെടുക്കാൻ കൽപിക്കുകയും ചെയ്തിരുന്നതിനാൽ ഈദ് നിസ്കാരം മുഴുവൻ സ്ത്രീ പുരുഷന്മാർക്കും നിർബന്ധമാണ് എന്നു ഗ്രഹിക്കാം.
عَنْ أُمِّ عَطِيَّةَ ، قَالَتْ: أَمرَنَا أَنْ نُخْرِجَ، الْعَوَاتِقَ وَذَوَاتِ الْخُدُورِ. (متفق عليه، البخاري: 974، مسلم: 890، أبوداود: 1124، الترمذي: 537)
ഉമ്മുഅത്വിയ്യാ h നിവേദനം ചെയ്യുന്നു: “പ്രായപൂർത്തിയായ പെണ്‍കുട്ടികളെയും കന്യകമാരെയുമെല്ലാം ഈദ് നിസ്കാരത്തിന് ഈദ് ഗാഹിലേക്കു കൂട്ടി കൊണ്ടുവരണമെന്ന് ഞങ്ങളോട് കൽപിക്കാറുണ്ടായിരുന്നു.”
عَنْ حَفْصَةَ بِنْتِ سِيرِينَ ، قَالَتْ: كُنَّا نَمْنَعُ جَوَارِيَنَا أَنْ يَخْرُجْنَ يَوْمَ العِيدِ، فَجَاءَتِ امْرَأَةٌ، فَنَزَلَتْ قَصْرَ بَنِي خَلَفٍ، فَأَتَيْتُهَا، فَحَدَّثَتْ أَنَّ زَوْجَ أُخْتِهَا غَزَا مَعَ النَّبِيِّ ﷺ ثِنْتَيْ عَشْرَةَ غَزْوَةً، فَكَانَتْ أُخْتُهَا مَعَهُ فِي سِتِّ غَزَوَاتٍ، فَقَالَتْ: فَكُنَّا نَقُومُ عَلَى المَرْضَى، وَنُدَاوِي الكَلْمَى، فَقَالَتْ: يَا رَسُولَ اللهِ، أَعَلَى إِحْدَانَا بَأْسٌ إِذَا لَمْ يَكُنْ لَهَا جِلْبَابٌ أَنْ لاَ تَخْرُجَ؟ فَقَالَ: «لِتُلْبِسْهَا صَاحِبَتُهَا مِنْ جِلْبَابِهَا، فَلْيَشْهَدْنَ الخَيْرَ وَدَعْوَةَ المُؤْمِنِينَ» (متفق عليه، البخاري: 980، مسلم: 890)
ഇബ്നുസീരിനിന്റെ പുത്രി ഹഫ്സ പറയുന്നു: “ഞങ്ങൾ ഈദ് ദിവസം പെണ്‍കുട്ടികളെ ഈദ് ഗാഹിലേക്ക് വരാതെ തടയാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളുടെ വീടിനരികിൽ (ഖസ്ർ ബനീഖലഫ്) ഒരു സ്ത്രീ താമസമാക്കുകയുണ്ടായി. ഞാൻ അവരെ സന്ദർശിക്കാൻ ചെന്നപ്പോൾ, അവളുടെ സഹോദരീ ഭർത്താവ് നബി ﷺയുടെ കൂടെ പന്ത്രണ്ടോളം യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും മുറിവേൽക്കുന്നവരെ പരിചരിച്ചും രോഗികളെ ചികിത്സിച്ചും ആറോളം യുദ്ധങ്ങളിൽ ഭർത്താവിന്റെ കൂടെ അവരുടെ സഹോദരിയുമുണ്ടായിരുന്നുവെന്നും ആ സ്ത്രീ പറഞ്ഞു: പർദ്ദ ഇല്ലാത്ത കാരണത്താൽ ഞങ്ങൾ ഈദ്ഗാഹിൽ വരാതിരുന്നാൽ തകരാറുണ്ടോ എന്ന് അവർ നബി ﷺയോട് ചോദിക്കുകയുണ്ടായി. അപ്പോൾ നബി ﷺ പറഞ്ഞു: കൂട്ടുകാരികളിലാരെങ്കിലും തങ്ങളുടെ പർദ്ധ അവളെ ഉടുപ്പിക്കട്ടെ (അങ്ങനെയെങ്കിലും ഈദ്ഗാഹിൽ വന്ന്) വിശ്വാസികളുടെ കൂടെ പ്രാർത്ഥനയിലും മറ്റു പുണ്ണ്യ കർമ്മങ്ങളിലും അവരും പങ്കെടുക്കട്ടെ.”
