8 അസൂയപ്പെടാതിരിക്കുക
സുബൈർ ഇബ്‌നു അവ്വാം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
دَبَّ إِلَيْكُمْ دَاءُ الْأُمَمِ قَبْلَكُمْ الْحَسَدُ وَالْبَغْضَاءُ وَالْبَغْضَاءُ هِيَ الْحَالِقَةُ حَالِقَةُ الدِّينِ لَا حَالِقَةُ الشَّعَرِ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَا تُؤْمِنُوا حَتَّى تَحَابُّوا أَفَلَا أُنَبِّئُكُمْ بِشَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُواالسَّلَامَ بَيْنَكُمْ
നിങ്ങളുടെ മുൻ സമുദായങ്ങളുടെ രോഗങ്ങളെ ല്ലാം നിങ്ങളിലേക്കും ഇഴഞ്ഞെത്തിയിരിക്കുന്നു, അസൂയയും വിദ്വേഷവുമാണ് അവ. മുടി വടിച്ചുകളയുന്നതല്ല മതത്തെ തന്നെ ഷേവ് ചെയ്തു കളയുന്ന നാശമാണ് അവ രണ്ടും. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് സത്യം, പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങൾക്ക് സത്യ വിശ്വാസികളാകാൻ സാധ്യമല്ല, ഒരു കാര്യം വഴി നിങ്ങൾക്ക് പരസ്പരം സ്നനേഹിക്കാൻ കഴിയുന്ന പറയട്ടെ? നിങ്ങൾക്കിടയിൽ സമാധാനം പരത്തുക.
സുനൻ അൽ-തിർമിദി 2510, ഗ്രേഡ്: സഹീഹ്