വുദൂവിന്റെ സുന്നത്തുകൾ
1. മിസ്‌വാക് ചെയ്യൽ
عَنْ أَبِي هُرَيْرَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «لَوْلَا أَنْ أَشُقَّ عَلَى أُمَّتِي، لَأَمَرْتُهُمْ بِالسِّوَاكِ مَعَ الْوُضُوءِ» (سبق)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “എന്റെ സമുദായത്തിന്ന് പ്രയാസകരമാവുമായിരുന്നില്ലെങ്കിൽ വുദൂവിന്റെ കൂടെയെല്ലാം ദന്തശുദ്ദി വരുത്താൻ ഞാൻ കൽപിക്കുമായിരുന്നു.”
2. വുദൂവിന്റെ ആരംഭത്തിൽ മുൻ കൈകൾ രണ്ടും മൂന്നു പ്രാവശ്യം കഴുകൽ
നബി ﷺയുടെ വുദൂ പഠിപ്പിച്ചപ്പോൾ ഉഥ്മാൻ h അത് കാണിച്ചു തന്നിട്ടുണ്ട്.
3. മൂക്കിൽ വെള്ളം കയറ്റി ചീറ്റലും കൊപ്ലിക്കലും ഒരുമിച്ച് ചെയ്യൽ
അബ്ദില്ലാഹ് ഇബ്നു സൈദ് h നബി ﷺയുടെ വുദൂ പഠിപ്പിച്ചപ്പോൾ അങ്ങനെ ചെയ്യുകയുണ്ടായി. സ്വഹീഹ് (മുഖ്തസർ മുസ്‌ലിം: 125)
4. നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ നല്ലതു പോലെ വെള്ളം കയറ്റി ചീറ്റൽ
5. ഇടത്തേതിനു മുമ്പ് വലത്തേതു കഴുകൽ്‍
عن عائشة أم المؤمنين «كان يحبُّ التيامُنَ في طهورِهِ، وتنَعُّلِهِ، وتَرَجُّلِهِ، وفي شأْنِهِ كُلِّهِ». (متفق عليه، البخاري: 168، مسلم: 268)
ആയിശ നിവേദനം: “ചെരിപ്പ് ധരിക്കുക, മുടിചീകുക, മറ്റു ശുദ്ധീകരണങ്ങൾ നടത്തുക എന്നീ സന്ദർഭങ്ങളിൽ വലത്തേതിനെ മുന്തിക്കുക എന്നത് നബി ﷺക്ക് വളരെ ഇഷ്ടമായിരുന്നു.”
ഉഥ്മാൻ h വുദൂ കാണിച്ചു തന്നപ്പോഴും അങ്ങനെയാണ് പഠിപ്പിച്ചത്.
6. ഉരച്ച് കഴുകൽ
عَنْ عَبْدِ اللهِ بْنِ زَيْدٍ h: «أَنَّ النَّبِيَّ ﷺ أُتِيَ بِثُلُثَيْ مُدٍّ فَتَوَّضَّأَ، فَجَعَلَ يَدْلُكُ ذِرَاعَيْهِ». إسناده صحيح؛ (صحيح ابن خزيمة: 1/ 118)
അബ്ദുല്ലാഹ് ഇബ്നു സൈദ് h നിവേദനം: “നബി ﷺയുടെ അടുത്തേക്ക് ഒരു മുദ്ദിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം വെള്ളം കൊണ്ടുവരപ്പെട്ടു. അതുകൊണ്ട് വുദൂ ചെയ്‌തു അവിടുന്ന് തന്റെ കൈകൾ ഉരക്കാൻ ആരംഭിച്ചു.”
7. മൂന്ന് പ്രാവശ്യം വീതം കഴുകൽ
ഉഥ്മാൻ hവിന്റെ ഹദീസിൽ അവിടുന്ന് മൂന്ന് പ്രാവശ്യം കഴുകിയതായി പറയുന്നു.
“ഈരണ്ടു പ്രാവശ്യവും ഓരോ പ്രാവശ്യവും അവിടുന്ന് കഴുകിക്കൊണ്ട് വുദു ചെയ്യാറുണ്ടായിരുന്നു”
ഹസൻ സ്വഹീഹ് (ബുഖാരി: 258, അബൂദാവൂദ്: 136)
വല്ലപ്പോഴുമൊക്കെ തല ആവർത്തിച്ചു തടവുന്നതിന് വിരോധമില്ല. കാരണം, ഉഥ്മാൻ hവിന്റെ ഹദീസിൽ തല മൂന്ന് പ്രാവശ്യം തടവിയതായി കാണുന്നു.
8. ക്രമം പാലിക്കൽ
നബി ﷺയുടെ വുദൂവിന്റെ രൂപം ഉദ്ധരിച്ചവരൊക്കെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് അപ്രകാരമാണ്. എങ്കിലും മിക്ദാം ഇബ്നു മഅ്ദീകരിബ് h ഉദ്ധരിക്കുന്ന ഹദീസിൽ
قال أبو داود أَحْمَدُ بْنُ مُحَمَّدِ بْنِ حَنْبَلٍ، حَدَّثَنَا أَبُو الْمُغِيرَةِ، حَدَّثَنَا حَرِيزٌ، حَدَّثَنِي عَبْدُ الرَّحْمَنِ بْنُ مَيْسَرَةَ الْحَضْرَمِيُّ، سَمِعْتُ الْمِقْدَامَ بْنَ مَعْدِي الْكِنْدِيَّ، قَالَ: «أُتِيَ رَسُولُ اللهِ ﷺ بِوَضُوءٍ فَتَوَضَّأَ فَغَسَلَ كَفَّيْهِ ثَلَاثًا، فتوضَّأ، فغسلَ كَفيهِ ثلاثاً، وغسلَ وجهَه ثلاثاً، ثمَّ غسلَ ذِراعَيهِ ثلاثاً ثلاثاً، ثم تَمضمَضَ واستَنشَقَ ثلاثاً، ثمَّ مسحَ برأسِهِ وأُذُنَيه ظَاهِرِهما وباطِنِهما». (أبو داود: 112، صحيح أبي داود: 121)
“തിരുമേനി ﷺയുടെ അടുത്തേക്ക് വുദൂവിനുള്ള വെള്ളം കൊണ്ടുവരപ്പെട്ടു. നബി ﷺ മുൻ കൈകൾ മൂന്നു പ്രാവശ്യം കഴുകി. പിന്നീട് മുഖം മൂന്നു പ്രാവശ്യം കഴുകി. ശേഷം മുഴം കൈകൾകഴുകി. പിന്നീട് വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്‌തു.ശേഷം തലയും ചെവിയും അതിന്റെ ഉള്ളും പുറവും തടവുകയും ചെയ്‌തു എന്നു കാണാം.”
9. അവസാനത്തിലുള്ള പ്രാർത്ഥന
عَنْ عُمَرَ بْنِ الخَطَّابِ h، قَالَ: قَالَ رَسُولُ اللهِ ﷺ: مَنْ تَوَضَّأَ فَأَحْسَنَ الوُضُوءَ ثُمَّ قَالَ:
“നിങ്ങളിലാരെങ്കിലും നന്നായി വുദൂ എടുക്കുകയും ശേഷം
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ،
എന്നു പ്രാർത്ഥിക്കുകയും ചെയ്‌താൽ
فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ. صحيح؛ (مختصر مسلم: 143)
സ്വർഗ്ഗത്തിന്റെ എട്ടു വാതിലുകളും അവന്റെ മുമ്പിൽ തുറക്കപ്പെടും ഉദ്ദേശിക്കുന്നതിലൂടെ അവനു പ്രവേശിക്കാം.”
ഇമാം തിർമിദിയുടെ റിപ്പോർട്ടിൽ,
اللَّهُمَّ اجْعَلني مِنَ التَّوَّابينَ، وَاجْعَلْنِي مِنَ المتَطَهِّرِين صحيح؛ (صحيح الترمذي: 48)
എന്നു കൂടുതലായുണ്ട്.
عَنْ أَبِي سَعِيدٍ h عَنِ النَّبِيِّ ﷺ قَالَ: «مَنْ تَوَضَّأَ فَقَالَ:
അബൂസഈദ് അൽ ഖുദ്‌രി h നിവേദനം: നബി ﷺ അരുളി: “ആരെങ്കിലും വുദൂ ചെയ്യുകയും
سُبْحَانَكَ اللهُمَّ، وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ،
എന്നു പ്രാർത്ഥിക്കുകയും ചെയ്‌താൽ
كُتِبَ فِي رَقٍّ ثُمَّ طُبِعَ بِطَابَعٍ فَلَمْ يُكْسَرْ إِلَى يَوْمِ الْقِيَامَةِ».
صحيح؛ (الترغيب: 220، الحاكم:1/564)
അതൊരു വെളുത്ത ഏടിൽ രേഖപ്പെടുത്തി മുദ്ര(സീൽ) വെക്കപ്പെടുന്നതാണ്. പിന്നീട് അന്ത്യദിനം വരെ അത് തുറക്കപ്പെടില്ല.”
10. രണ്ടു റക്അ്ത്ത് സുന്നത്ത് നിസ്‌കാരം
ഉഥ്മാൻ h നബി ﷺയുടെ വുദൂ വിവരിച്ച സന്ദർഭത്തിൽ അത് പറയുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ h: أَنَّ النَّبِيَّ ﷺ قَالَ لِبِلاَلٍ: «عِنْدَ صَلاَةِ الفَجْرِ يَا بِلاَلُ حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَيَّ فِي الجَنَّةِ» قَالَ: مَا عَمِلْتُ عَمَلًا أَرْجَى عِنْدِي: أَنِّي لَمْ أَتَطَهَّرْ طَهُورًا، فِي سَاعَةِ لَيْلٍ أَوْ نَهَارٍ، إِلَّا صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أَنْ أُصَلِّيَ قَالَ أَبُو عَبْدِ اللهِ: «دَفَّ نَعْلَيْكَ يَعْنِي تَحْرِيكَ»
അബൂഹുറൈറ h നിവേദനം: “നബി ﷺ ബിലാൽ h വിനോട് ചോദിച്ചു: “ബിലാൽ നീ മുസ്‌ലിമായ ശേഷം ചെയ്‌ത ഏറ്റവും വലിയ പുണ്യകർമ്മം എന്തെന്ന് പറയാമോ? നിന്റെ ചെരുപ്പിന്റെ ശബ്ദം സ്വർഗ്ഗത്തിൽ കേട്ടിരിക്കുന്നുവല്ലോ? ബിലാൽ പറഞ്ഞു: ഞാൻ ഏറ്റവും കൂടുതൽ പ്രതിഫലം പ്രതീക്ഷിക്കുന്നതായി എന്റെയടുക്കലുള്ളത് രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ എപ്പോൾ വുദൂ ചെയ്‌താലും ആ വുദൂവിന് ശേഷം എനിക്ക് കണക്കാക്കിയതു (രണ്ടു റകഅത്തു) നിസ്‌കരിക്കാറുണ്ടായിരുന്നു.”