نواقضه
വുദൂ നഷ്ടപ്പെടുന്ന കാര്യങ്ങൾ
1. വിസർജ്യാവയവങ്ങളിലൂടെ പുറത്ത് വരുന്ന മൂത്രം, കാഷ്‌ഠം, കീഴ്‌വായു എന്നിവ
أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ
“ആരെങ്കിലും വിസർജ്ജ്യ സ്ഥലത്തുനിന്നും പുറത്തുവന്നാലും (വുദൂ എടുക്കട്ടെ)” (മാഇദ: 6)
വിസർജ്ജ്യ ശേഷം എന്നു വിവക്ഷ.
عن أبي هُرَيرةَ h يَقول: قال رسولُ اللهِ ﷺ: «لا تُقْبَلُ صَلاةُ مَنْ أحدَثَ حتّى يَتوضَّأ» قال رجُلٌ مِن حَضْرَمَوْتَ: ما الْحَدثُ يا أبا هُرَيرةَ؟ قال: فُساءٌ أو ضُراط. (متفق عليه، البخاري: 135، البيهقي: 117/ 1)
“അബൂഹുറൈറ h പറഞ്ഞു: ചെറിയ അശുദ്ധിയുണ്ടായാൽ വുദൂ ചെയ്യുന്നതുവരെ നിങ്ങളിലൊരാളുടെയും നിസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല തന്നെ. അപ്പോൾ ‘ഹളറമൗത്തുകാരനായ’ ഒരാൾ അബൂഹുറൈറ യോട് ചോദിച്ചു: എന്താണ് ചെറിയ അശുദ്ധി? അദ്ദേഹം പറഞ്ഞു: കീഴ്‌വായു.”
ബീജ സ്ഖലനം, അതിനു മുമ്പുണ്ടാവുന്ന ‘മദജലം’ എന്ന കൊഴുത്ത ദ്രാവകം, മൂത്രത്തിനു മുമ്പോ സ്വയമോ ഉണ്ടായേക്കാവുന്ന ‘വദ്‌യ്’ എന്നിവയോ പുറപ്പെടൽ കൊണ്ടും വുദൂ നഷ്ടപ്പെടുന്നതാണ്.
ഇബ്‌നുഅബ്ബാസ് നിവേദനം: “ബീജസ്ഖലനമുണ്ടായാൽ കുളിച്ചും, മദ്‌യ്, വദ്‌യ് എന്നിവയുണ്ടായാൽ ലിംഗം കഴുകിയ ശേഷം വുദൂ ചെയ്‌തും ശുദ്ധി വരുത്തേണ്ടതാണ്.”
2. സ്വബോധം നഷ്ടപ്പെടുന്ന രൂപത്തിലുള്ള ഉറക്കം. അയാൾ ഇരിപ്പിടം കുത്തിയിരുന്നാലും അല്ലെങ്കിലും ശരി
عنْ صَفْوَانَ بن عَسَّالٍ h، قالَ: «كَانَ رسول الله ﷺيَأْمُرُنَا إذَا كُنَّا سَفْراً أَنْ لا نَنْزعَ خِفَافنَا ثَلاثةَ أَيَّامٍ وَليَالِيَهُنَّ إلاَّ مِنْ جَنَابَةٍ، وَلَكِنْ مِنْ غَائِطٍ وَبَوْلٍ وَنَوْمٍ». حسن؛ (صحيح النسائي: 123، الترمذي)
സഫ്‌വാൻ ഇബ്നു അസ്സാൽ h നിവേദനം: “ഞങ്ങൾ യാത്രയിലായിരിക്കുമ്പോൾ മൂന്നു ദിവസം വരെ ഞങ്ങളുടെ കാലുറകൾ വലിയ അശുദ്ധിക്കു വേണ്ടിയല്ലാതെ മറ്റു ചെറിയ അശുദ്ധിയായ മല മൂത്ര വിസർജ്ജനം, ഉറക്കം എന്നിവക്ക് അഴിക്കാതെ (തടവിയാൽ മതിയെന്ന്) നബി ﷺ കൽപിക്കാറുണ്ടായിരുന്നു.”
ഈ ഹദീസിൽ നബി ﷺ വുദൂവിന്റെ വിഷയത്തിൽ ഉറക്കവും വിസർജ്ജനവും തുല്യമായാണ് പറഞ്ഞിരിക്കുന്നത്.
عن عَلِيّ بنِ أبي طَالِبٍ h، قال قال رسولُ الله ﷺ: «وِكَاءُ السَّهِ الْعَيْنَانِ، فَمَنْ نَامَ فَلْيَتَوَضَّأْ». حسن؛ (صحيح ابن ماجه: 386، أبوداود: 200)
അലി h നിവേദനം: “കണ്ണ് പിൻദ്വാരത്തെ ബന്ധിക്കുന്ന കയർ പോലെയാണ് (ഉറങ്ങുന്നതോടെ കെട്ട് അഴിയാം). അതിനാൽ ഉറങ്ങിയവൻ വുദൂ ചെയ്യട്ടെ.”
ഇമാം ശൗക്കാനി പറയുന്നു: “ഉണർന്നിരിക്കുമ്പോൾ വല്ലതും പുറപ്പെടുന്നത് മനുഷ്യന് അനുഭവപ്പെടുകയും, ഉറക്കത്തിൽ അത് അറിയാതെ പോകുകയും ചെയ്യുമെന്നതിനാലാണ് അത് കയറു പോലെയാണെന്ന് പറയാൻ കാരണം” (നൈലുൽ ഔത്വാർ, ശൗക്കാനി: 1/242)
3. രോഗം, ലഹരി തുടങ്ങിയവ മൂലം ബോധം (ഓർമ്മ) നഷ്ടപ്പെടൽ
ഉറക്കത്തിലേറെ ശക്തമാണ് രോഗം, ലഹരി തുടങ്ങിയവ മൂലം സംഭവിക്കുന്ന അബോധാവസ്ഥ.
4. വികാരത്തോടുകൂടി ലൈംഗികാവയവങ്ങൾ മറയില്ലാതെ സ്‌പർശിക്കൽ
عَنْ بُسْرَةَ بِنْتِ صَفْوَانَ ، أَنَّهَا سَمِعَتْ رَسُولَ اللهِ ﷺ يَقُولُ: «مَنْ مَسَّ ذَكَرَهُ فَلْيَتَوَضَّأْ» . صحيح؛ (صحيح ابن ماجه: 388، الترمذي: 55 النسائي: 100)
ബുസ്‌റ നിവേദനം: നബി ﷺ പറഞ്ഞു: “ലിംഗം സ്‌പർശിച്ചവൻ വുദൂ ചെയ്യട്ടെ.”
عَنْ قَيْسِ بْنِ طَلْقٍ عَنْ أَبِيهِ قَالَ: «قَدِمْنَا عَلَى نَبِيِّ اللهِ ﷺ فَقَالَ هَلْ هُوَ إِلا مُضْغَةٌ مِنْك». صحيح؛ (صحيح ابن ماجه: 392، أبو داود: 182، الترمذي: 85، النسائي: 101)
മറ്റൊരിക്കൽ അതിനെ കുറിച്ച് നബി ﷺ പറഞ്ഞു: “അത് നിന്റെ മറ്റു അവയവങ്ങളെ പോലെ ഒരു അവയവം മാത്രമാണ്.” (സ്‌പർശനത്തിന്റ പേരിൽ വുദൂ ചെയ്യേണ്ടതില്ല).
ഇരു ഹദീസുകളിൽനിന്നുമായി ഇങ്ങനെ മനസ്സിലാക്കാം: വികാരത്തോടെയല്ല സ്‌പർശിച്ചതെങ്കിൽ അത് ശരീരത്തിലെ മറ്റു അവയവങ്ങൾ പോലെ ഒരു അവയവം മാത്രവും, വികാരത്തോടെയാണെങ്കിൽ ശരീരത്തിലെ ഒരു സാധാരണ അവയവം എന്ന പരിധിയിൽനിന്നു വിട്ട് സ്‌പർശിച്ചാൽ വുദൂ ചെയ്യേണ്ടതായും വരുന്നു. (തമാമുൽ മിന്ന- അൽബാനി പേജ്:103)
5. ഒട്ടക മാസം ഭക്ഷിക്കൽ
عَبْدَ اللهِ بْنَ عُمَرَ ، يَقُولُ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «تَوَضَّئُوا مِنْ لُحُومِ الْإِبِلِ، وَلَا تَتَوَضَّئُوا مِنْ لُحُومِ الْغَنَمِ». صحيح؛ (صحيح ابن ماجه: 401 ، أبو داود: 182،الترمذي: 81، ابن ماجه: 494)
ബറാഉബ്‌നു ആസിബ് h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങൾ ഒട്ടക മാംസം ഭക്ഷിച്ചാൽ വുദൂ പിടിക്കുക. ആട്ടിറച്ചിയാണെങ്കിൽ വേണ്ടതില്ല.”
عن جَابِرِ بْنِ سَمُرَة ، أَنَّ رَجُلاً سَأَلَ رَسُولَ اللهِ: أَأَتَوَضَّأُ مِنْ لُحُومِ الْغَنَمِ؟ قَالَ: «إِنْ شِئْتَ، فَتَوَضَّأْ، وَإِنْ شِئْتَ، فَلاَ تَوَضَّأْ» قَالَ: أَتَوَضَّأُ مِنْ لُحُومِ الإِبِلِ؟ قَالَ: «نَعَمْ، فَتَوَضَّأْ مِنْ لُحُومِ الإِبِلِ» صحيح؛ (مختصر مسلم: 146)
ജാബിർ ബ്‌നു സമുറ h നിവേദനം: “നബി ﷺയോട് ഒരാൾ ചോദിച്ചു: ആട്ടിറച്ചി ഭക്ഷിച്ചാൽ വുദൂ പിടിക്കണമോ? പ്രവാചകൻ പറഞ്ഞു, നിന്റെ ഇഷ്ടം പോലെ, വുദൂ ചെയ്യുകയോ അല്ലാതിരിക്കുകയോ ആകാം. അയാൾ വീണ്ടും ചോദിച്ചു, ഒട്ടകമാംസം ആയിരുന്നാലോ? അതെ, ഒട്ടക മാംസം ഭക്ഷിച്ചാൽ വുദൂ ചെയ്യുക.”