വുദൂ സുന്നത്തായ കർമ്മങ്ങൾ
1. അല്ലാഹുവി(നെ സ്‌മരിക്കാൻ) ന്റെ നാമം ഉച്ചരിക്കുവാൻ
عَنِ الْمُهَاجِرِ بْنِ قُنْفُذٍ h أَنَّهُ سَلَّمَ عَلَى رَسُولِ اللهِ ﷺ وَهُوَ يَتَوَضَّأُ، فَلَمْ يَرُدَّ عَلَيْهِ، فَلَمَّا فَرَغَ مِنْ وُضُوئِهِ قَالَ: «إِنَّهُ لَمْ يمْنَعْنِي أَنْ أَرُدَّ عَلَيْكَ إِلَّا أَنِّي كَرِهْتُ أَنْ أَذْكُرَ اللهَ إِلَّا عَلَى طَهَارَةٍ». صحيح؛ (صحيح ابن ماجه: 280، أبو داود ، النسائي)
“മുഹാജിർ ഇബ്നു ഖുൻഫുദിൽ നിന്ന്. നബി ﷺ വുദൂ ചെയ്‌തു കൊണ്ടിരിക്കെ അദ്ദേഹം നബി ﷺയോട് സലാം പറഞ്ഞു. വുദൂ പൂർത്തിക്കിയ ശേഷമല്ലാതെ നബി ﷺ സലാം മടക്കിയില്ല. വുദൂ പൂർത്തിയായ ശേഷം സലാം മടക്കിക്കൊണ്ട്പറഞ്ഞു: “ശുദ്ധിയുള്ളവനായിട്ടല്ലാതെ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് നീ സലാം പറഞ്ഞപ്പോൾ ഞാൻ മടക്കാതിരുന്നത്.”
2. ഉറക്കം
البَراءِ بنِ عازِبٍ h قال: قال النبيُّ ﷺ: «إِذا أتيتَ مَضجَعَكَ فتَوَضَّأْ وُضوءَكَ للصَّلاةِ، ثمَّ اضْطَجِع عَلَى شِقِّكَ الأَيْمَنِ، ثُمَّ قُلْ:
ബറാഅ്ബ്‌നു ആസിബ് h നിവേദനം: നബി ﷺ പറഞ്ഞു: “നീ ഉറങ്ങാൻ വേണ്ടി വിരിപ്പിലേക്കു ചെന്നാൽ നിസ്‌കാരത്തിന് വുദൂ ചെയ്യാറുള്ളതുപോലെ വുദൂ ചെയ്യുക, ശേഷം വലതു ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുക:”
اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لا مَلْجَأَ وَلا مَنْجَا مِنْكَ إِلا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وبِنَبِيِّكَ الَّذِي أَرْسَلْتَ.
“അല്ലാഹുവെ എന്റെ മുഖം ഞാൻ നിന്നിലേക്ക് തിരിക്കുന്നു. എന്റെ കാര്യങ്ങളൊക്കെയും നിന്നിലേക്ക് ഏൽപ്പിക്കുന്നു. എന്റെ മുതുക് ഞാൻ നിന്നിലേക്ക് ഭയത്തോടെയും പ്രതീക്ഷയോടെയും ചായ്ക്കുന്നു. നീയല്ലാതെ അഭയ കേന്ദ്രമോ നിന്നിലേക്കല്ലാതെ രക്ഷ തേടി ചെല്ലാനോ ആരുമില്ല. അല്ലാഹുവെ, നീ അവതരിപ്പിച്ച നിന്റെ ഗ്രന്ഥത്തിലും ദൂതനിലും ഞാൻ വിശ്വസിക്കുന്നു.”
«فإِنْ مُتَّ مِن لَيلَتِكَ فأنتَ على الفِطْرةِ. واجعلهنَّ آخِرَ ما تتكلمُ به». (متفق عليه، البخاري: 6311، مسلم: 2710)
“ഇതു പ്രാർത്ഥിച്ച ശേഷം നീ മരണപ്പെടുന്നുവെങ്കിൽ ശുദ്ധ പ്രകൃതിയോടെയായിരിക്കും നീ മരണപ്പെടുക. അതിനാൽ നിന്റെ അവസാനത്തെ വാക്ക് അതാക്കി മാറ്റാൻ ശ്രദ്ധിക്കുക.”
3. ജനാബത്തുകാരന്
ലൈംഗിക ബന്ധത്തിനു ശേഷം ഉറങ്ങുവാനോ, തിന്നുകയോ, കുടിക്കുവാനോ, വീണ്ടും ലൈംഗിക ബന്ധത്തിന് മുതിരുവാനോ ഉദ്ദേശിക്കുകയാണെങ്കിൽ;
عَنْ عَائِشَةَ ، قَالَتْ: كَانَ رَسُولُ اللهِ ﷺ ، إِذَا كَانَ جُنُباً وَأَرَادَ أَنْ يَأْكُلَ أَوْ يَنَامَ، تَوَضَّأَ وُضُوءَهُ لِلصَّلاَةِ. صحيح؛ (مختصر مسلم: 305، النسائي: 137)
ആയിശ നിവേദനം: “നബി ﷺ ലൈംഗിക ബന്ധത്തിനു ശേഷം തിന്നുവാനോ കുടിക്കുവാനോ ഉറങ്ങുവാനോ ഉദ്ദേശിച്ചാൽ അതിനു മുമ്പ് വുദൂ ചെയ്യാറുണ്ടായിരുന്നു.”
عن عَمَّار h، «أنَّ النبيَّ ﷺ رَخَّصَ للجُنُبِ إذا أرادَ أَنْ يَأَكُلَ أو يَشْرَبَ أو يَنَامَ أَنْ يَتَوَضَّأَ وُضُوءَه للصَّلاةِ». صحيح؛ (أبو داود: 222)
അമ്മാർ ഇബ്‌നു യാസിർ h വേദനം: “ലൈംഗിക ബന്ധത്തിനുശേഷം തിന്നുവാനോ കുടിക്കുവാനോ ഉറങ്ങാനോ ഉദ്ദേശിച്ചാൽ അതിനു മുമ്പ് നിസ്‌കാരത്തിനു വേണ്ടി ചെയ്യുന്നതുപോലെ വുദൂ ചെയ്‌തുകൊണ്ട് അവ ചെയ്യുവാൻ നബി ﷺ അനുമതി നൽകി.”
أبِي سَعِيدٍ الْخُدْرِيِّ h، قَالَ: قَالَ رَسُولُ اللهِ ﷺ: «إِذَا أَتَىٰ أَحَدُكُمْ أَهْلَهُ، ثُمَّ أَرَادَ أَنْ يَعُودَ، فَلْيَتَوَضَّأَ». صحيح؛ (صحيح الجامع: 263، مسلم: 308، الترمذي: 141، النسائي، ابن ماجه)
അബൂസഈദ് അൽഖുദ്‌രി h നിവേദനം: “നിങ്ങളിലാരെങ്കിലും ഇണചേർന്ന ശേഷം വീണ്ടും ആവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനു മുമ്പ് അംഗശുദ്ധി വരുത്തട്ടെ.
4. കുളിക്കാൻ ആരംഭിക്കുന്നതിനു മുമ്പ്
വലിയ അശുദ്ധിയിൽ നിന്നു വൃത്തിയാകാൻ വേണ്ടിയാണെങ്കിലും മറ്റു ഐഛികമായ കുളിയാണെങ്കിലും വുദൂ സുന്നത്ത് തന്നെ.
عَائِشَةَ ، أَنَّ رَسُولَ اللهِ ﷺ كَانَ، إِذَا اغْتَسَلَ مِنَ الْجَنَابَةِ، بَدَأَ فَغَسَلَ يَدَيْهِ قَبْلَ أَنْ يُدْخِلَ يَدَهُ فِي الإِنَاءِ. ثُمَّ تَوَضَّأَ مِثْلَ وُضُوئِهِ لِلصَّلاَةِ. صحيح (مختصر مسلم: 155)
ആയിശ നിവേദനം: “നബി ﷺ വലിയ അശുദ്ധിയിൽ നിന്നു ശുദ്ധി വരുത്തി കുളിക്കാനൊരുങ്ങിയാൽ പാത്രത്തിൽ കൈകൾ പ്രവേശിപ്പിക്കുന്നതിനു മുമ്പായി മുൻ കൈകൾ രണ്ടും കഴുകും. ശേഷം തന്റെ വലതു കൈകൊണ്ട് വെള്ളം കോരിയെടുത്ത് ഇടതു കൈയ്യിലൊഴിച്ച് ലൈംഗികാവയവങ്ങൾ കഴുകും. പിന്നീട് വുദൂ പൂർത്തിയാക്കും.”
5. തീയിൽ പാകം ചെയ്‌ത ഭക്ഷണങ്ങൾ ഭക്ഷിച്ചാൽ
عن أَبَي هُرَيْرَةَ h قال: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ تَوَضَّئُوا مِمَّا مَسَّتْ النَّارُ. صحيح؛ (مختصر مسلم: 147)
“അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: തീയിൽ പാകം ചെയ്‌തതു ഭുജിച്ചാൽ നിങ്ങൾ വുദൂ പിടിക്കുക.”
ഈ ഹദീസിൽ വന്ന കൽപന സുന്നത്ത് മാത്രമാണെന്ന് അബൂഉമയ്യ അൽദംരി h നിവേദനം ചെയ്യുന്ന ഹദീസിൽ നിന്നു മനസ്സിലാക്കാം:
عَمْرِو بْنِ أُمَيَّةَ الضَّمْرِيِّ عَنْ أَبِيهِ ، قَالَ: رَأَيْتُ رَسُولَ اللهِ ﷺ يَحْتَزُّ مِنْ كَتِفِ شَاةٍ. فَأَكَلَ مِنْهَا، فَدُعِيَ إِلَى الصَّلاَةِ، فَقَامَ وَطَرَحَ السِّكِّينَ وَصَلَّى وَلَمْ يَتَوَضَّأْ. قَالَ ابْنُ شِهَابٍ: وَحَدَّثَنِي عَلِيُّ بْنُ عَبْدِ الله بْنِ عَبَّاسٍ عَنْ أَبِيهِ، عَنْ رَسُولِ الله بِذَلِكَ. (مختصر مسلم: 147، والبخاري: 208)
|”നബി ﷺ ആടിന്റെ കാലിൽ നിന്നും മാസം മുറിച്ചെടുത്ത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിസ്‌കാരത്തിന്നു ബാങ്ക് വിളിച്ചു. നബി ﷺ കത്തി നിലത്തിട്ടു, എഴുന്നേറ്റ് നേരെ നിസ്‌കരിക്കാൻ പോവുകയുണ്ടായി. പ്രത്യേകം വുദൂ ചെയ്യുകയുണ്ടായില്ല.”
6. ഓരോ നിസ്‌കാരത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം വുദൂ ചെയ്യൽ
عَنْ سُلَيْمَانَ بْنِ بُرَيْدَةَ عَنْ أَبِيهِ كانَ رسولُ اللَّهِ يتَوضَّأُ لِكُلِّ صلاةٍ فلمَّا كانَ يومُ الفتحِ صلَّى الصَّلواتُ بوُضوءٍ واحدٍ فقالَ لَه عمرُ: فَعلتَ شيئًا لم تَكُن تَفعلُهُ ؟ قالَ: عَمدًا فعلتُهُ يا عُمَرُ. صحيح؛ (مختصر مسلم: 142، أبو داود: 172، الترمذي: 61)
“ബുറൈദ h നിവേദനം: നബി ﷺ ഓരോ നിസ്‌കാരത്തിനും പ്രത്യേകം പ്രത്യേകം വുദൂ ചെയ്യാറുണ്ടായിരുന്നു. മക്കാ വിജയവേളയിൽ വുദൂ ചെയ്‌തു ഖുഫ്ഫയിൽ തടവി. പിന്നീടുള്ള നിസ്‌കാരങ്ങളെല്ലാം ആ വുദൂ കൊണ്ട് നിസ്‌കരിച്ചു. അപ്പോൾ ഉമർ h ചോദിക്കുകയുണ്ടായി: പ്രവാചകരെ താങ്കൾ സാധാരണ ചെയ്യാറില്ലായിരുന്ന ഒരു പ്രവർത്തനമാണല്ലോ ഇന്നു ചെയ്‌തത്. അപ്പോൾ നബി ﷺ പറഞ്ഞു: ഉമർ, ഞാൻ അത് മനഃപൂർവ്വം ചെയ്‌തതു തന്നെയാണ്.”
7. വുദൂ നഷ്ടപ്പെടുമ്പോഴെല്ലാം
ബുറൈദ h നിവേദനം: “നബി ﷺ ഒരു ദിവസം രാവിലെ ബിലാൽ h വിനോടു ചോദിച്ചു: “ബിലാൽ നിങ്ങൾക്ക് എങ്ങനെയാണ് സ്വർഗ്ഗത്തിൽ എന്റെ മുന്നിലൂടെ നടക്കാൻ കഴിഞ്ഞത്, നിങ്ങളുടെ ചെരുപ്പടികളുടെ ശബ്ദം ഞാൻ കേൾക്കുകയുണ്ടായല്ലോ?” ബിലാൽ h പറഞ്ഞു: “പ്രവാചകരെ, ഞാൻ ബാങ്ക് വിളിച്ചു കഴിഞ്ഞാലുടനെ രണ്ടു റക്അത്ത് നിസ്‌കരിക്കാറുണ്ടായിരുന്നു. എന്റെ വുദൂ നഷ്ടപ്പെടുമ്പോഴെല്ലാം വീണ്ടും വുദൂ ചെയ്യാറുമുണ്ടായിരുന്നു.......” അപ്പോൾ നബി ﷺ പറഞ്ഞു: “അത് തന്നെയാണ് നിന്നെ അവിടെയെത്തിച്ചത്”. സ്വഹീഹ്: (സ്വഹീഹുൽ ജാമിഉ സ്വഗീർ: 7894, തുർമുദി)
8. ഛർദിയുണ്ടായാൽ
عَنْ مَعْدَانَ بْنِ أَبِي طَلْحَةَ عَنْ أَبِي الدَّرْدَاءِ أَنَّ رَسُولَ اللهِ ﷺ قَاءَ فَأَفْطَرَ فَتَوَضَّأَ فَلَقِيتُ ثَوْبَانَ فِي مَسْجِدِ دِمَشْقَ فَذَكَرْتُ ذَلِكَ لَهُ فَقَالَ صَدَقَ أَنَا صَبَبْتُ لَهُ وَضُوءَهُ. صحيح الإسناد؛ (تمام المنة: ص111، أبو داود:2364 الترمذي: 87)
അബൂത്വൽഹയുടെ മകൻ മഅ്ദാൻ അബൂദർദ്ദാഅ് വിൽ നിന്നു നിവേദനം ചെയ്യുന്നു: “നബി ﷺ ക്ക് ഛർദ്ദിച്ചതു മൂലം തളർച്ചയുണ്ടായി, അവിടുന്ന് വുദൂ ചെയ്യുകയും ചെയ്തു. ദമസ്‌കസിലെ പള്ളിയിൽ വെച്ച് ‘ഥൗബാനെ’ ഞാൻ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തോട് അതിനെ കുറിച്ച് ഞാൻ ചോദിച്ചു. ഥൗബാൻ h പറഞ്ഞു: ശരിയാണത്, ഞാനായിരുന്നു നബി ﷺക്ക് വുദൂ ചെയ്യുന്നതിനുള്ള വെള്ളം ഒഴിച്ചുകൊടുത്തിരുന്നത്.”
9. മയ്യിത്ത് വഹിച്ചാൽ
عَنْ أَبِي هُرَيْرَةَ h، عَنِ النَّبِيِّ ﷺ قَالَ: «مَنْ غَسَلَ مَيِّتًا فَلْيَغْتَسِلْ، وَمَنْ حَمَلَهُ فَلْيَتَوَضَّأْ» صحيح: [الجنائز 53]، (486/ 145/ 2)، ابن حبان (751/ 191)، البيهقي (300/ 1)، الترمذي (998/ 231/ 2)
“ആരെങ്കിലും മയ്യിത്ത് കുളിപ്പിച്ചാൽ കുളിക്കുകയും വഹിച്ചാൽ അംഗ ശുദ്ധി വരുത്തുകയും ചെയ്യട്ടെ.”