المسح على الجوربين والنعلين
ചെരുപ്പുകളിലും സോക്‌സിലും തടവൽ
ഖുഫ്ഫയിൽ തടവുന്നതുപോലെ തന്നെ കാലുകളിൽ ചുറ്റിയോ ധരിച്ചോ മറക്കുന്നവയിലും തടവൽ അനുവദിനീയമാണ്.
عن المُغَيْرَةِ بنِ شُعْبَةَ h، «أنَّ رسولَ اللهِ ﷺ تَوَضَّأَ وَمَسَحَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ». صحيح؛ (الإرواء: 101، ابن ماجه: 559)
മുഗീറ hയുടെ മറ്റൊരു ഹദീസിൽ നബി ﷺ വുദൂ എടുത്തപ്പോൾ ജൗറബി(സോക്‌സ്)ന്മേലും ചെരുപ്പുകളിന്മേലും തടവി എന്നു കാണാവുന്നതാണ്.
عَنْ عُبَـيْدِ بْنِ جُرَيْجٍ h، قَالَ: قيل لابْنِ عُمَرَ: رَأَيْناكَ تفعل شيئا لم نر أحدا يفعله غيرك، قل وما هو ؟ قالوا رأيناك تَلْبَسُ هذهِ النِّعَالَ السِّبْتِيَّةَ وَتَتَوَضَّأُ فِيهَا قَالَ: «رَأَيْتُ رَسُولَ اللهِ ﷺ يَلْبَسُهَا وَيَتَوَضَّأْ فِيهَا ويمسح عليها». (اسناده صحيح ، البهقي ، ابن خزيمة ،النسائي: 116، أحمد في المسند)
“ഉബൈദ് ബ്‌നു ജുറൈജ് h നിവേദനം: ഇബ്‌നു ഉമറിനോട് ചോദിക്കപ്പെട്ടു: മറ്റാരും ചെയ്യാത്ത ചില സംഗതികൾ നിങ്ങൾ മാത്രം ചെയ്യുന്നതായി ഞങ്ങൾ കാണുന്നു, എന്താണത്? അദ്ദേഹം ചോദിച്ചു, അവർ പറഞ്ഞു: താങ്കൾ ‘സിബ്തി’ (തുകൽ ചെരുപ്പുകളാണ് സിബ്തി ചെരിപ്പു കൊണ്ടുള്ള വിവക്ഷ) ചെരിപ്പുകൾ ധരിക്കുകയും അതിന്മേൽ (തടവി) വുദൂ എടുക്കുകയും ചെയ്യുന്നുവല്ലൊ? അതെ, നബി ﷺ അത് ധരിക്കുന്നതും വുദൂ എടുക്കുമ്പോൾ അതിന്മേൽ തടവുന്നതും ഞാൻ കണ്ടിട്ടുണ്ട്.”