صلاة الجماعة
ജമാഅത്ത് നിസ്കാരം
ഫർദു നിസ്കാരം നിർബന്ധമായവർക്കെല്ലാം അത് ജമാഅത്ത്മായി നിർവ്വഹിക്കൽ നിർബന്ധമാണ്. അനുവദിനീയമായ കാരണം കൂടാതെ അതിൽ നിന്നു മാറി നിൽക്കാൻ പാടില്ല (അനുവദിനീയമായ കാരണങ്ങൾ ഏതെല്ലാമാണെന്ന് വിവരിക്കുന്നുണ്ട്).
عَنْ أَبِي هُرَيْرَةَ h: أَنَّ رَسُولَ اللهِ ﷺ قَالَ: «وَالَّذِي نَفْسِي بِيَدِهِ لَقَدْ هَمَمْتُ أَنْ آمُرَ بِحَطَبٍ، فَيُحْطَبَ، ثُمَّ آمُرَ بِالصَّلاَةِ، فَيُؤَذَّنَ لَهَا، ثُمَّ آمُرَ رَجُلًا فَيَؤُمَّ النَّاسَ، ثُمَّ أُخَالِفَ إِلَى رِجَالٍ، فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ، وَالَّذِي نَفْسِي بِيَدِهِ لَوْ يَعْلَمُ أَحَدُهُمْ، أَنَّهُ يَجِدُ عَرْقًا سَمِينًا، أَوْ مِرْمَاتَيْنِ حَسَنَتَيْنِ، لَشَهِدَ العِشَاءَ».
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഇഖാമത്ത് വിളിക്കാൻ കൽപിച്ച് ഒരാളെ ജനങ്ങൾക്ക് ഇമാമായി നിശ്ചയിച്ച്, വിറകുകെട്ടുകൾ ശേഖരിച്ച് കുറച്ചാളുകളെയും കൂട്ടി നിസ്കാരത്തിന് വരാത്തവരുടെ വീടുകൾ തീ വെച്ചുകരിക്കാൻ ഞാൻ ആലോചിക്കുകയുണ്ടായി. തിന്നാൻ പറ്റുന്ന തരത്തിൽ മാംസമുള്ള വല്ല എല്ലിൻ കഷ്ണമോ, ഒരു കുളമ്പെങ്കിലുമോ വിതരണം ചെയ്യപ്പെടുമായിരുന്നുവെങ്കിൽ ഇശാ നിസ്കാരത്തിന്ന് എല്ലാവരും എത്തുമായിരുന്നല്ലോ!.” (മുത്തഫഖുൻ അലൈഹി, ബുഖാരി: 644, മുസ്ലിം: 651, അബൂദാവൂദ്: 544)
عَنْ أَبِي هُرَيْرَةَ h، قَالَ: أَتَى النَّبِيَّ رَجُلٌ أَعْمَىٰ. فَقَالَ: يَا رَسُولَ اللهِ إِنَّهُ لَيْسَ لِي قَائِدٌ يَقُودُنِي إِلَى الْمَسْجِدِ. فَسَأَلَ رَسُولَ اللهِ ﷺ أَنْ يُرَخِّصَ لَهُ فَيُصَلِّيَ فِي بَيْتِهِ، فَرَخَّصَ لَهُ. فَلَمَّا وَلَّىٰ دَعَاهُ فَقَالَ: «هَلْ تَسْمَعُ النِّدَاءَ بِالصَّلاَةِ؟» فَقَالَ: نَعَمْ. قَالَ: «فَأَجِبْ». صحيح؛ (مسلم: 653، النسائي: 2/109)
അബൂഹുറൈറ h നിവേദനം: “ഒരു അന്ധൻ നബി ﷺയുടെ അടുക്കൽ വന്നു ചോദിക്കുകയുണ്ടായി: പ്രവാചകരേ, എന്നെ പളളിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ആളില്ല. എനിക്ക് വീട്ടിൽ നിസ്കരിക്കാൻ ഇളവുണ്ടോ? നബിതിരുമേനി ﷺ അയാൾക്ക് അനുമതി നിൽകി. അദ്ദേഹം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ നബി തിതിരുമേനി വിളിച്ചു ചോദിച്ചു: നീ ബാങ്ക് കേൾക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: നീ ബാങ്കിന് ഉത്തരം നൽകണം (പള്ളിയിൽ വരിക)”
عنْ عَبْدِ اللهِ ، قَالَ: مَنْ سَرَّهُ أَنْ يَلْقَى الله غَداً مُسْلِماً فَلْيُحَافِظْ عَلَى هٰؤُلاءِ الصَّلَوَاتِ حَيْثُ يُنَادَى بِهِنَّ. فَإِنَّ الله شَرَعَ لِنَبِيِّكُمْ سُنَنَ الْهُدَىٰ وَإِنَّهُنَّ مِنْ سُنَنِ الْهُدَىٰ. وَلَوْ أَنَّكُمْ صَلَّيْتُمْ فِي بُيُوتِكُمْ كَمَا يُصَلِّي هٰذَا الْمُتَخَلِّفُ فِي بَيْتِهِ لَتَرَكْتُمْ سُنَّةَ نَبِيِّكُمْ. وَلَوْ تَرَكْتُمْ سُنَّةَ نَبِيِّكُمْ لَضَلَلْتُمْ. وَمَا مِنْ رَجُلٍ يَتَطَهَّرُ فَيُحْسِنُ الطُّهُورَ ثُمَّ يَعْمِدُ إِلَى مَسْجِدٍ مِنْ هٰذِهِ الْمَسَاجِدِ إِلاَّ كَتَبَ الله لَهُ بِكلِّ خَطْوَةٍ يَخْطوَها حَسَنَةً. وَيَرْفَعُهُ بِهَا دَرَجَة وَيَحُطُّ عَنْهُ بِهَا سَيِّئَةً. وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلاَّ مُنَافِقٌ، مَعْلُومُ النِّفَاقِ. وَلَقَدْ كَانَ الرَّجُلُ يُؤْتَىٰ بِهِ يُهَادَىٰ بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ. صحيح؛ (مسلم: 654، النسائي: 2/108، أبوداود: 546)
അബ്ദുല്ലാഹിബ്നു മസ്ഉൂദ് പറയുന്നു: “നാളെ പരലോകത്ത് വെച്ച് തന്റെ രഷിതാവിനെ മുസ്ലിമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നവർ ബാങ്ക് വിളിക്കുന്ന സ്ഥലത്ത് (പള്ളിയിൽ) വന്നു നിസ്കാരങ്ങൾ ജമാഅത്ത്മായി തന്നെ നിർവ്വഹിക്കട്ടെ. നിങ്ങളുടെ പ്രവാചകന് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നത് മുഴുവനും സൽസരണികളാണ് അവകളും (ജമാഅത്ത് നിസ്കാരങ്ങൾ) ആ സൽസരണിയിൽ പെട്ടതു തന്നെയാണ്. ജമാഅത്തിനു വരാതെ വീട്ടിൽ തന്നെ നിസ്കരിക്കുന്നുവെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ ചര്യ ഉപേക്ഷിച്ചവരാകും. പ്രവാചക ചര്യ ഉപേക്ഷിക്കുന്നുവെങ്കിൽ നിങ്ങൾ വഴിതെറ്റിയവരായി മാറും. ആരെങ്കിലും വുദൂ ചെയ്തു അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നിനെ ലക്ഷ്യം വെച്ച് പുറപ്പെടുന്നുവെങ്കിൽ അവൻ വെക്കുന്ന ഒരോ കാലടികൾക്കും ഒരോ നന്മ രേഖപ്പെടുത്തുകയും തിന്മകൾ മായ്ക്കപ്പെടുകയും അവന്റെപദവി ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. രോഗികളോ, അറിയപ്പെട്ട മുനാഫിഖുകളോ അല്ലാതെ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുന്നത് ഞങ്ങൾ കാണാറുണ്ടായിരുന്നില്ല. രോഗികൾ തന്നെ, രണ്ടാളുകളുടെ സഹായത്തോടെ വേച്ചു വേച്ച് പ്രയാസത്തോടെ പള്ളിയിൽ എത്താറുണ്ടായിരുന്നു.”
عَنْ ابْنِ عَبَّاسٍ ، عَنْ النَّبِيِّ ﷺ قَالَ مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ فَلا صَلاةَ لَهُ إِلا مِنْ عُذْرٍ. صحيح؛ (ابن ماجه: 793، الحاكم: 1/ 245، البيهقي: 3/ 174)
ഇബ്നു അബ്ബാസ് പറഞ്ഞു: “ബാങ്ക് കേട്ടിട്ടും പരിഗണനീയമായ കാരണം കൂടാതെ പള്ളിയിൽ വരാതെ നിസ്കരിക്കുന്നവന്റെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.”
ജമാഅത്ത് നിസ്കാരത്തിന്റെ പുണ്യം
عَنْ عَبْدِ اللهِ بْنِ عُمَرَ ، أَنَّ رَسُولَ اللهِ ﷺ قَالَ: «صَلاةُ الْجَمَاعَةِ تَفْضُلُ صَلاةَ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً». (متفق عليه، البخاري: 645، مسلم: 650، الترمذي: 215)
ഇബ്നു ഉമർ നിവേദനം: നബി ﷺ പറഞ്ഞു: “ജമാഅത്തായി നിസ്കരിക്കുന്നത് ഒറ്റക്കു നിസ്കരിക്കുന്നതിലേറെ ഇരുപത്തിയേഴു മടങ്ങു പ്രതിഫലാർഹമാകുന്നു.”
عَنْ أَبِي هُرَيْرَةَ h، «قَالَ رَسُولُ اللهِ ﷺ: صَلاَةُ الرَّجُلِ فِي الجَمَاعَةِ تُضَعَّفُ عَلَى صَلاَتِهِ فِي بَيْتِهِ، وَفِي سُوقِهِ، خَمْسًا وَعِشْرِينَ ضِعْفًا، وَذَلِكَ أَنَّهُ: إِذَا تَوَضَّأَ، فَأَحْسَنَ الوُضُوءَ، ثُمَّ خَرَجَ إِلَى المَسْجِدِ، لاَ يُخْرِجُهُ إِلَّا الصَّلاَةُ، لَمْ يَخْطُ خَطْوَةً، إِلَّا رُفِعَتْ لَهُ بِهَا دَرَجَةٌ، وَحُطَّ عَنْهُ بِهَا خَطِيئَةٌ، فَإِذَا صَلَّى، لَمْ تَزَلِ المَلاَئِكَةُ تُصَلِّي عَلَيْهِ، مَا دَامَ فِي مُصَلَّاهُ: اللَّهُمَّ صَلِّ عَلَيْهِ، اللَّهُمَّ ارْحَمْهُ، وَلاَ يَزَالُ أَحَدُكُمْ فِي صَلاَةٍ مَا انْتَظَرَ الصَّلاَةَ». (متفق عليه، البخاري: 647، مسلم: 649، أبوداود: 555)
അബൂഹുറൈറh നിവേദനം: “ഒരു വ്യക്തി ജമാഅത്തായി നിസ്കരിക്കുന്നത് വീട്ടിൽ വെച്ചോ കച്ചവടസ്ഥാപനങ്ങളിൽ വെച്ചോ തനിച്ച് നിസ്കരിക്കുന്നതിലേറെ ഇരുപത്തിയേഴു മടങ്ങു ശ്രേഷ്ഠകരമാണ്. ഒരു വിശ്വാസി യാതൊരു ഭൗതികതാൽപര്യവുമില്ലാതെ വുദൂ ചെയ്തു നിസ്കരിക്കാൻ പള്ളിയിലേക്കു പുറപ്പെടുമ്പോൾ അവൻ വെക്കുന്ന ഓരോ കാലടികൾക്കും അവന്റെ പദവി അല്ലാഹു ഉയർത്തുകയും പാപങ്ങൾ മായ്ക്കുകയും ചെയ്യും. പള്ളിയിൽ പ്രവേശിച്ചാൽ നിസ്കാരം പ്രതീക്ഷിച്ച് പള്ളിയിൽ ഇരിക്കുന്ന സമയമത്രയും അവൻ നിസ്കാരത്തിലായിരുന്നുവെന്നു രേഖപ്പെടുത്തപ്പെടും. (നിസ്കാര ശേഷം ആർക്കും ഉപദ്രവം ചെയ്യാതെയും വുദൂ നഷ്ടപ്പെടാതെയും)പള്ളിയിൽ ഇരിക്കുന്ന സമയമത്രയും മലക്കുകൾ അവനു വേണ്ടി പൊറുക്കലിനെ തേടിക്കൊണ്ടേയിരിക്കും.”
عَنْ أَبِي هُرَيْرَةَ h، عَنِ النَّبِيِّ ﷺ «مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ. أَعَدَّ الله لَهُ فِي الْجَنَّةِ نُزُلاً. كُلَّمَا غَدَا أَوْ رَاحَ». (متفق عليه ، البخاري: 662، مسلم: 669)
“നിസ്കാരമുദ്ദേശിച്ചു പള്ളിയിലേക്കു പുറപ്പെടുന്നവൻ വീട്ടിൽ നിന്നിറങ്ങുമ്പോഴെല്ലാം അവനു വേണ്ടി അല്ലാഹു സ്വർഗ്ഗത്തിൽ പാർപ്പിടം ഒരുക്കുന്നതാണ്. അപ്രകാരം തന്നെ തിരിച്ചു വരുമ്പോഴും.”



