മസ്ജിദുകളിലേക്കു പുറപ്പെടുമ്പോൾ പാലിക്കേണ്ട മര്യാദകൾ
عَنْ أَبِي قَتَادَة h، قَالَ: بَيْنَمَا نَحْنُ نُصَلِّي مَعَ رَسُولِ اللهِ ﷺ. فَسَمِعَ جَلَبَةً. فَقَالَ: «مَا شَأْنُكُمْ؟» قَالُوا: اسْتَعْجَلْنَا إِلَى الصَّلاَةِ. قَالَ: «فَلاَ تَفْعَلُوا. إِذَا أَتَيْتُمُ الصَّلاَةَ فَعَلَيْكُمُ السَّكِينَةُ، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا سَبَقَكُمْ فَأَتِمُّوا». (متفق عليه، البخاري: 635، مسلم: 603)
അബൂഖതാദ h നിവേദനം: “ഞങ്ങൾ നബി ﷺയുടെ കൂടെ നിസ്‌കരിക്കുമ്പോൾ പുറകിൽ നിന്നും വലിയ ശബ്ദ കോലാഹലങ്ങൾ കേൾക്കാൻ ഇടയായി. നിസ്‌കാര ശേഷം നബി ﷺ ചോദിക്കുകയുണ്ടായി: എന്താണ് സംഭവിച്ചത്? ആളുകൾ പറഞ്ഞു: ഒന്നുമില്ല. ഞങ്ങൾ ധൃതിയിൽ നിസ്‌കാരത്തിലേക്കു വന്നതായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിസ്‌കാരത്തിലേക്ക് വരേണ്ടത് ഒതുക്കത്തോടെയായിരിക്കണം. ഇമാമിന്റെ കൂടെ നിസ്‌കരിക്കാൻ കഴിയുന്നത് നിങ്ങൾ നിസ്‌കരിക്കുകയും നഷ്ടപ്പെട്ടതു (ഇമാം സലാംവീട്ടിയ ശേഷം) പൂർത്തിയാക്കുകയും ചെയ്യുക.”
عن أبي سلمةَ عن أبي هريرةَ عن النبيِّ ﷺ قال: «إذا سَمِعْتُمُ الإِقامةَ فامشوا إلى الصَّلَاةِ وَعَلَيكُم بِالسَّكِينةِ وَالوَقارِ، وَلَا تُسْرِعُوا، فما أدرَكتُم فَصَلُّوا، وَمَا فَاتَكُم فَأَتِموا». (متفق عليه، البخاري: 636،
مسلم: 602، أبوداود: 568)
“നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കുന്നതു കേട്ടാൽ നിങ്ങൾ സമാധാനത്തോടെയും ഗൗരവത്തോടെയും നിസ്‌കാരത്തിലേക്കു വരിക,ഓടരുത്. ഇമാമിന്റെ കൂടെ ലഭിച്ചത് നിസ്‌കരിക്കുക, നഷ്ടപ്പെട്ടതു പൂർത്തിയാക്കുകയും ചെയ്യുക.”
عَنْ كَعْبِ بْنِ عُجْرَةَ h، أَنَّ رَسُولَ اللهِ ﷺ قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ وُضُوءَهُ، ثُمَّ خَرَجَ عَامِدًا إِلَى المَسْجِدِ فَلَا يُشَبِّكَنَّ بَيْنَ أَصَابِعِهِ، فَإِنَّهُ فِي صَلَاةٍ». صحيح؛ (الترمذي: 383، أبوداود: 558)
കഅ്ബ് ബിൻ ഉജ്‌റ h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങളിലാരെങ്കിലും നന്നായി വുളൂഅ് ചെയ്തു നിസ്‌കാരം ഉദ്ദേശിച്ചു പള്ളിയിലേക്ക് പുറപ്പെട്ടാൽ അവൻ നിസ്‌കരിച്ചു കൊണ്ടിരിക്കുന്നവനെ പോലെ തന്നെയാണ്. അതിനാൽ തന്റെ വിരലുകൾ കോർത്ത് പിടിക്കരുത്.”
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രാർഥിക്കുക.
عَن أَنَس h، قَال: قَال رَسُول الله ﷺ «من قال يعني إِذَا خَرَجَ مِنْ بَيْتِهِ: بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بِالله. قالَ: يُقَالُ حِينَئِدٍ: هُديتَ وَكُفِيتُ وَوُقِيتَ، فَتَتَنَحَّى لَهُ الشَّيَاطِينُ». صحيح؛ (أبوداود: 5073،
الترمذي: 3486)
അനസ് h നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും തന്റെ വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ
«بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بِالله»
എന്നു പ്രാർത്ഥിച്ചാൽ നീ സന്മാർഗത്തിലാകുകയും സുരക്ഷിതത്വത്തിലാകുകയും ചെയ്‌തിരിക്കുന്നു എന്നു പറയപ്പെടും. അവന്റെയടുത്ത് നിന്നു പിശാച് ഓടുകയും ചെയ്യും.”
നബി ﷺയുടെ വീട്ടിൽ താമസിച്ച് അവിടുത്തെ രാത്രി നിസ്‌കാരത്തെ കുറിച്ചു ഇബ്നു അബ്ബാസ് വിവരിച്ചു പറഞ്ഞു: പിന്നീട് ബാങ്ക് കേട്ടപ്പോൾ നബി ﷺ പള്ളിയിലേക്കു പുറപ്പെടുകയുണ്ടായി. അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
«اللَّهُمَّ اجْعَلْ فِي قَلْبِي نُورًا، وَفِي لِسَانِي نُوراً، وَاجْعَل فِي سَمْعِي نُورًا، وَاجْعَلْ فِي بَصَرِي نُورًا، وَاجْعَلْ مِنْ خَلْفِي نُورًا، وَمِنْ أَمَامِي نُورًا، وَاجْعَلْ مِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا. اللَّهُمَّ أَعْطِنِي نُورًا».
صحيح؛ (مسلم: 763، أبوداود: 1340)
“അല്ലാഹുവേ, എന്റെ ഹൃദയത്തിലും വാക്കിലും നോക്കിലും കാതിലും മുന്നിലും പിന്നിലും മുകളിലും താഴെയുമൊക്കെ എനിക്കു നീ വെളിച്ചം നൽകുകയും, പ്രകാശം വർദ്ധിപ്പിച്ചു തരികയും ചെയ്യേണമേ.”



