പള്ളിയിലേക്കു പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടത്
عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ h، عَنِ النَّبِيِّ ﷺ أَنَّهُ كَانَ إِذَا دَخَلَ الْمَسْجِدَ قَالَ: «أَعُوذُ بِاللهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ» صحيح؛ (أبوداود: 462)
“അബ്ദില്ലാഹിബിൻ അംറ് h നിവേദനം: നബി ﷺ പള്ളിയിൽ പ്രവേശിച്ചാൽ
«أَعُوذُ بِاللهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ»
എന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നു.
അർത്ഥം: ഉന്നതനായ അല്ലാഹുവേ, നിന്റെ തിരുമുഖം കൊണ്ടും, സൃഷ്ടികൾക്കു മുകളിലുള്ള നിന്റെ മുമ്പേ തന്നെയുള്ള ആധിപത്യം കൊണ്ടും ശപിക്കപ്പെട്ട പിശാചിൽ നിന്നു ഞാൻ നിന്നോട് കാവലിനെ തേടുന്നു.”
عَنْ فَاطِمَةَ بِنْتِ رَسُولِ اللهِ ، قَالَتْ: كَانَ رَسُولُ اللهِ ﷺ، إِذَا دَخَلَ الْمَسْجِدَ يَقُولُ:
ഫാത്വിമ നിവേദനം: നബി ﷺ പള്ളിയിലേക്കു പ്രവേശിക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
«بِسْمِ اللهِ، وَالسَّلَامُ عَلَى رَسُولِ اللهِ، اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ»
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പ്രവേശിക്കുന്നു) തന്റെ തിരുദൂതരുടെ മേൽ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹുവെ, എന്റെ പാപങ്ങൾ പൊറുത്ത് തരികയും നിന്റെ അനുഗ്രഹത്തിന്റെ വാതായനങ്ങൾ എനിക്ക് തുറന്നു നൽകുകയും ചെയ്യേണമേ.”
പള്ളിയിൽ നിന്നു പുറത്ത് വരുമ്പോൾ
«بِسْمِ اللهِ، وَالسَّلَامُ عَلَى رَسُولِ اللهِ، اللَّهُمَّ اغْفِرْ لِي ذُنُوبِي، وَافْتَحْ لِي أَبْوَابَ فَضْلِكَ» صحيح؛ (ابن ماجه: 771، الترمذي: 313)
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറത്ത് പോകുന്നു) തന്റെ തിരുദൂതരുടെ മേൽ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹുവെ, എന്റെ പാപങ്ങൾ പൊറുത്ത് തരികയും നിന്റെ ഔദാര്യത്തിന്റെ വാതായനങ്ങൾ എനിക്ക് തുറന്നു നൽകുകയും ചെയ്യേണമേ” എന്നും പ്രാർത്ഥിക്കുമായിരുന്നു.



