تحية المسجد
പള്ളിയിൽ പ്രവേശിച്ചാലുള്ള (തഹിയ്യത്ത്) നിസ്‌കാരം
പള്ളിയിൽ പ്രവേശിച്ചാൽ ഇരിക്കുന്നതിനു മുമ്പ് രണ്ടു റക്അത്ത് നിസ്‌കരിക്കൽ നിർബന്ധമാണ്.
عَنْ أَبِي قَتَادَةَ h، قَالَ: قَالَ رَسُولُ ا للهِ ﷺ: «إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلَا يَجْلِسْ حَتَّى يُصَلِّي رَكْعَتَيْنِ» سبق
അബു ഖതാദ h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങളിലാരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ രണ്ടു റക്അത്ത് നിസ്‌കരിക്കുന്നതിനു മുമ്പായി ഇരിക്കരുത്.”
തഹിയ്യത്ത് നിസ്‌കാരം നിർബന്ധമാണെന്നു പറയുകയുണ്ടായത് ഹദീസിൽ വന്ന കൽപനയുടെ ബാഹ്യാർത്ഥ പ്രകാരമാണ്. അങ്ങനെയല്ല എന്നു വ്യക്തമാക്കുന്ന മറ്റു രേഖകൾ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
ത്വൽഹ hവിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ. ഒരാൾ വന്നു നബി ﷺയോട് ചോദിക്കുകയുണ്ടായി: “അല്ലാഹുവിന്റെ ദൂതരേ അല്ലാഹു നിർബന്ധമാക്കിയ നിസ്‌കാരങ്ങൾ ഏതൊക്കെയാണെന്നു പഠിപ്പിച്ചു തന്നാലും. നബി ﷺ പറഞ്ഞു: അഞ്ചു നേരത്തെ നിസ്‌കാരങ്ങൾ, നിങ്ങൾ വല്ലതും ഐഛികമായി നിസ്‌കരിക്കുന്നതൊഴികെ. ഈ ഹദീസു പ്രകാരം ഫർദു നിസ്‌കാരമല്ലാത്ത മറ്റുള്ള നിസ്‌കാരങ്ങളൊന്നും നിർബന്ധമല്ലെന്ന വാദം ശരിയല്ല. ഇസ്‌ലാമിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന വിഷയത്തിൽ വന്നിട്ടുള്ള ഹദീസുകൾ പിൽക്കാലത്ത് വിശദമായി വന്നിട്ടുള്ള നിയമളൊന്നും നിർബന്ധമല്ല എന്നതിന് രേഖയാക്കാൻ പറ്റില്ല. അങ്ങനെയെങ്കിൽ ഇസ്‌ലാം വെറും അഞ്ചു നേരത്തെ നിസ്‌കാരങ്ങളിൽ ഒതുക്കി നിർത്തപ്പെടുന്ന ഒരു അവസ്ഥാവിശേഷമുണ്ടായിത്തീരും. ഈ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട് കൂടുതൽ പ്രമാണബന്ധമായി തോന്നുന്നതാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.” (നൈലുൽ ഔതാർ– ഷൗകാനി: 1/364)
വൈകി പള്ളിയിലെത്തിയവരോടു മിമ്പറിൽ ഖുത്ബ നിർവ്വഹിച്ചു കൊണ്ടിരുന്ന അവസരത്തിൽ പോലും അത് നിർവ്വഹിക്കാൻ നബി ﷺ കൽപ്പിച്ചുവെന്നത് അത് നിർബന്ധമാണെന്നതിനുള്ള ഏറ്റവും വലിയ രേഖയാണ്.
عن جَابِرِ بْنِ عَبْدِ اللهِ ، قَالَ: بَيْنَ النَّبِيُّ يَخْطُبُ يَوْمَ الْجُمُعَةِ، إِذْ جَاءَ رَجُلٌ. فَقَالَ لَهُ النَّبِيُّ: «أَصَلَّيْتَ؟ يَا فُلاَنُ» قَالَ: لاَ. قَالَ: «قُمْ فَارْكَعْ». (متفق عليه، اليخاري: 930، مسلم: 875، أبوداود: 1102، الترمذي: 507)
ജാബിർ h നിവേദനം: “നബി ﷺ വെള്ളിയാഴ്‌ച്ച പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരാൾ പള്ളിയിലേക്കു വന്നു. അയാളോട് നബി ﷺ ചോദിക്കുകയുണ്ടായി: നീ നിസ്‌കരിച്ചുവോ? അയാൾ പറഞ്ഞു: ഇല്ല, അപ്പോൾ അയാളോട് എഴുന്നേറ്റ് രണ്ടു റക്അത്ത് നിസ്‌കരിക്കാൻ കൽപിച്ചു.”
“വല്ലപ്പോഴെങ്കിലും തഹിയ്യത്ത് നിസ്‌കാരം ഉപേക്ഷിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിൽ അത് ഇത്തരം സന്ദർഭങ്ങളിലാകുമായിരുന്നു. അദ്ദേഹത്തിനാവട്ടെ ആ വിധിയെക്കുറിച്ച് അറിവുമുണ്ടായിരുന്നില്ല. എല്ലാറ്റിനുമുപരി അയാൾ ഇരിക്കുകയും ചെയ്‌തിരുന്നു. ഇരിക്കുന്നതിനു മുമ്പാണ് തഹിയ്യത്ത് നിസ്‌കരിക്കേണ്ടിയിരുന്നത്. നബി ﷺ തന്റെ ഖുത്ബ നിർത്തിക്കൊണ്ടാണ് അയാളോട് അതിനെക്കുറിച്ചു ചോദിക്കുകയും നിസ്‌കരിക്കാൻ കൽപിക്കുകയും ചെയ്‌തത്. തഹിയ്യത്ത് നിസ്‌കാരത്തിന് അതിനു മാത്രം പ്രാധാന്യം ഇല്ലായിരുന്നുവെങ്കിൽ ആ രൂപത്തിൽ നബി ﷺ വിഷയം കൈകാര്യം ചെയ്യുമായിരുന്നില്ല.” സ്വഹീഹ്; (ശറഹ് മുസ്‌ലിം– നവവി: 5/226)



