ഖുർആൻ പാരായണത്തിനിടയിലെ സുജൂദ്

 


ഇമാം ഇബ്നു ഹസം പറയുന്നു: പാരായണത്തിനിടയിൽ സുജൂദ് ചെയ്യേണ്ട പതിനാലു സ്ഥലങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. അവ; ആദ്യത്തേത് സൂറത്തുൽ അഅ്‌റാഫിന്റെ അവസാന ഭാഗത്തും പിന്നീട് സൂറത്തു റഅദ്, നഹ്‌ൽ, ഇസ്‌റാഅ്, മർയം, സൂറത്തുൽ ഹജജിന്റെ ആദ്യ ഭാഗം, ഫുർഖാൻ, നംല്, സജദ, സ്വാദ്, ഫുസ്സിലത്ത്, അന്നജ്മ്, ഇൻശിഖാഖ്, അവസാനമായി സൂറത്തുൽ അഅ്‌ലായിലുമാണ്. (അൽ മുഹല്ല– ഇബ്നു ഹസം: 5/105, 106)
തിലാവയുടെ സുജൂദിന്റെ വിധി
മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ പാരായണത്തിനിടെ സൂജൂദ് ചെയ്യൽ നിർബന്ധമല്ലെങ്കിലും ഉത്തമമായത് സുജൂദ് നിർവ്വഹിക്കുന്നതാണ്. ഫർദോ സുന്നത്തോ ആയ നിസ്‌കാരങ്ങളിലോ നിസ്‌കാരത്തിലല്ലാതിരിക്കുമ്പോഴോ ഒക്കെ അത് സുന്നത്താണ്. വുദൂവുണ്ടായിരുന്നാലും ഇല്ലെങ്കിലും സൂര്യൻ ഉദിച്ചുയരുന്ന സമയമോ അസ്‌തമിക്കുന്ന സമയമോ മദ്ധ്യാഹ്ന സമയമോ ആയിരുന്നാലും ശരി അത് സുന്നത്ത് തന്നെയാകുന്നു. നിർബന്ധമല്ലെന്നു പറയാനുള്ള കാരണം നബി ﷺ അന്നജ്മ് സൂറത്ത് പാരായണം ചെയ്‌തപ്പോൾ സൂജൂദു ചെയ്യുകയുണ്ടായി. (മുത്തഫഖുൻ അലൈഹി, ബുഖാരി: 1070, മുസ്‌ലിം: 576)
എന്നാൽ, മറ്റൊരിക്കൽ സൈദുബിൻ ഥാബിത് h നബി ﷺയെ അത് പാരായണം ചെയ്‌തു കേൾപ്പിച്ചപ്പോൾ സുജൂദ് ചെയ്യുകയുണ്ടായില്ല. (മുത്തഫഖുൻ അലൈഹി, ബുഖാരി: 1073, മുസ്‌ലിം: 577)
എന്ന ഹദീസിന്റെ വെളിച്ചത്തിലാണ്. ഇബ്നു ഹസം, ഇബ്നു ഹജർ തുടങ്ങിയവർ അത് പറഞ്ഞുട്ടുണ്ട്. വുദൂ കൂടാതെയും ഖിബ്‌ലക്കു നേരെയല്ലാതെയുമൊക്കെ അത് ചെയ്യാമെന്നു പറയാനുണ്ടായ കാരണം അത് നിസ്‌കാരമല്ലാത്തതിനാലാണ്.
ابْنَ عُمَرَ  يُحَدِّثُ عَنْ النَّبِيِّ ﷺ أَنَّهُ قَالَ صَلاةُ اللَّيْلِ وَالنَّهَارِ مَثْنَى مَثْنَى. صحيح؛ (أبوداود: 1151، الترمذي: 594، ابن ماجه: 1322)
“പകലിലെയും രാത്രിയിലെയും സുന്നത്ത് നിസ്‌കാരങ്ങൾ രണ്ടു റക്അത്ത് വീതമാണ്.”
അതായത്, രണ്ടു റക്അത്തിൽ കുറവുള്ളതൊന്നും നിസ്‌കാരമല്ല. ആവണമെങ്കിൽ പ്രത്യേകം തെളിവ് ആവശ്യമാണ്. വിത്‌ർ, മയ്യിത്ത് നിസ്‌കാരം, എന്നിവയുടെ കാര്യത്തിൽ പ്രത്യേകം രേഖകൾ വന്നിട്ടുണ്ട്. തിലാവത്തിന്റെ സുജൂദിന്റെ വിഷയത്തിൽ പ്രത്യേകം തെളിവു വന്നിട്ടില്ല.(അൽഫത്ഹ്: 2/255, അൽ മുഹല്ല: 5/111)
തിലാവത്തിന്റെ സൂജൂദ് ചെയ്യുന്നതിലെ പുണ്യം
عَنْ أَبِي هُرَيْرَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ، اعْتَزَلَ الشَّيْطَانُ يَبْكِي. يَقُولُ: يَا وَيْلَهُ. وَفِي رِوَايَةِ أَبِي كُرَيْبٍ يَا وَيْلِي. أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ. وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ». صحيح؛ (مسلم: 81)
അബൂഹുറൈറ h നിവേദനം: “നബി ﷺ പറഞ്ഞു: ആദം സന്തതികൾ സുജൂദ് ചെയ്യാനുള്ള കൽപന പാരായണം ചെയ്‌തു സുജൂദു ചെയ്‌താൽ പിശാച് കരയുകയും ഇപ്രകാരം പറഞ്ഞു കൊണ്ട് ഓടിപ്പോകുകയും ചെയ്യുമത്രെ; അവരോട് സുജൂദ് ചെയ്യാൻ കൽപിച്ചപ്പോൾ അവർ സുജൂദ് ചെയ്‌തു. അവർക്ക് സ്വർഗ്ഗമുണ്ട്. എന്നോട് കൽപിച്ചപ്പോൾ ഞാൻ ധിക്കരിച്ചു.അങ്ങനെ ഞാൻ നരകാവകാശിയായിത്തീരുകയും ചെയ്‌തു.”
സുജൂദിലെ പ്രാർത്ഥന
عن عَائِشَةَ ، قالَتْ: «كَانَ رَسُولُ الله ﷺ يقُولُ في سُجُودِ الْقُرْآنِ باللَّيْلِ، يَقُولُ في السَّجْدَةِ مِرارًا: سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ». صحيح؛ (أبوداود: 1401، الترمذي: 577، النسائي: 2/222)
ആയിശ  നിവേദനം: “രാത്രി നിസ്‌കാരത്തിലെ പാരായണത്തിനിടെ സുജൂദ് വരുമ്പോൾ അതിൽ നബി ﷺ ധാരാളമായി പ്രാർത്ഥിക്കാറുണ്ടായിരുന്നത്.”
سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِه
“എന്റെ മുഖത്തെ തന്റെ മാത്രം ശക്തിയും കഴിവും കൊണ്ട് പടക്കുകയും കേൾവിയും കാഴ്ചയും നൽകി (അനുഗ്രഹിക്കുകയും) ചെയ്‌ത അല്ലാഹുവിന് സാഷ്ടാംഗം ചെയ്‌തിരിക്കുന്നു, എന്നായിരുന്നു.”
അലി h നിവേദനം: “നബി ﷺ സുജൂദ് ചെയ്‌താൽ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു:
«اللَّهُمَّ لَكَ سَجَدْتُ. وَبِكَ آمَنْتُ. وَلَكَ أَسْلَمْتُ. سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ. تَبَارَكَ الله أَحْسَنُ الْخَالِقِينَ». صحي؛ (مسلم: 771، ابن ماجه: 1054)
“അല്ലാഹുവെ, നിന്നെ ഞാൻ പ്രണമിക്കുന്നു നിന്നിൽ വിശ്വസിക്കുകയും നിനക്കു കീഴ്‌പെടുകയും ചെയ്യുന്നു. എന്റെ മുഖം അതിനെ സൃഷ്ടിച്ചു രൂപകൽപന നടത്തി കേൾവിയും കാഴ്‌ച്ചയും നൽകുകയും ചെയ്‌തവനു മുന്നിൽ സാഷ്ടാംഗം ചെയ്‌തിരിക്കുന്നു. അവൻ എത്ര നല്ല സ്രഷ്ടാവ്.”
عَنْ ابْنِ عَبَّاسٍ ، قَالَ كُنْتُ عِنْدَ النَّبِيِّ ﷺ فَأَتَاهُ رَجُلٌ فَقَالَ إِنِّي رَأَيْتُ الْبَارِحَةَ فِيمَا يَرَى النَّائِمُ كَأَنِّي أُصَلِّي إِلَى أَصْلِ شَجَرَةٍ فَقَرَأْتُ السَّجْدَةَ فَسَجَدْتُ فَسَجَدَتْ الشَّجَرَةُ لِسُجُودِي فَسَمِعْتُهَا تَقُولُ:
“ഇബ്നു അബ്ബാസ്  പറഞ്ഞു: ഞാനൊരിക്കൽ നബി ﷺയുടെ വീട്ടിൽ താമസിച്ചു. അപ്പോൾ ഒരാൾ വന്നു നബി ﷺയോടു പറഞ്ഞു: ഞാൻ കഴിഞ്ഞ രാത്രി ഒരു മരച്ചുവട്ടിൽ സൂറത്തു സജദ പാരായണം ചെയ്‌തു നിസ്‌കരിക്കുന്നതായി സ്വപ്‌നം കാണുകയുണ്ടായി. സുജൂദിന്റെ സ്ഥാനമെത്തിയപ്പോൾ ഞാൻ സുജൂദ് ചെയ്‌തു. എന്റെ കൂടെ ആ വൃക്ഷവും സുജൂദ് ചെയ്‌തു. ആ മരം ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു:”
«اللَّهُمَّ احْطُطْ عَنِّي بِهَا وِزْرًا وَاكْتُبْ لِي بِهَا أَجْرًا وَاجْعَلْهَا لِي عِنْدَكَ ذُخْرًا»
“അല്ലാഹുവെ, ഇതു മുഖേന നീ എന്റെ പാപങ്ങൾ പൊറുത്ത് തരികയും എനിക്ക് പ്രതിഫലം നൽകുകയും നിന്റെയടുക്കൽ ഒരു സൽകർമ്മമായി സൂക്ഷിക്കുകയും ചെയ്യേണമേ.”
قَالَ ابْنُ عَبَّاسٍ فَرَأَيْتُ النَّبِيَّ ﷺ قَرَأَ السَّجْدَةَ فَسَجَدَ فَسَمِعْتُهُ يَقُولُ فِي سُجُودِهِ مِثْلَ الَّذِي أَخْبَرَهُ الرَّجُلُ عَنْ قَوْلِ الشَّجَرَةِ.
صحيح ؛ (ابن ماجه: 1053، الترمذي: 576)
ഇബ്നു അബ്ബാസ്  തുടരുന്നു: “പിന്നീട് സൂറത്തു സജദ പാരായണം ചെയ്യുകയും അതിലെ സുജൂദിൽ മുകളിൽ പറഞ്ഞ രൂപത്തിൽ നബി ﷺ പ്രാർത്ഥിക്കുകയും ചെയ്യുന്നതു ഞാൻ കാണുകയുണ്ടായി.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top