ജമാഅത്ത് നിസ്‌കാരം തീർന്ന ശേഷം പള്ളിയിൽ എത്തുന്നവർ എന്തു ചെയ്യും?


عَنْ سَعِيدِ بْنِ الْمُسَيِّبِ h، قَالَ: «حَضَرَ رَجُلا مِنْ الأَنْصَارِ الْمَوْتُ فَقَالَ إِنِّي مُحَدِّثُكُمْ حَدِيثًا مَا أُحَدِّثُكُمُوهُ إِلا احْتِسَابًا سَمِعْتُ رَسُولَ اللهِ ﷺ يَقُولُ إِذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ الْوُضُوءَ ثُمَّ خَرَجَ إِلَى الصَّلاةِ لَمْ يَرْفَعْ قَدَمَهُ الْيُمْنَى إِلا كَتَبَ اللهُ عَزَّ وَجَلَّ لَهُ حَسَنَةً وَلَمْ يَضَعْ قَدَمَهُ الْيُسْرَى إِلا حَطَّ اللهُ عَزَّ وَجَلَّ عَنْهُ سَيِّئَةً فَلْيُقَرِّبْ أَحَدُكُمْ أَوْ لِيُبَعِّدْ فَإِنْ أَتَى الْمَسْجِدَ فَصَلَّى فِي جَمَاعَةٍ غُفِرَ لَهُ فَإِنْ أَتَى الْمَسْجِدَ وَقَدْ صَلَّوْا بَعْضًا وَبَقِيَ بَعْضٌ صَلَّى مَا أَدْرَكَ وَأَتَمَّ مَا بَقِيَ كَانَ كَذَلِكَ فَإِنْ أَتَى الْمَسْجِدَ وَقَدْ صَلَّوْا فَأَتَمَّ الصَّلاةَ كَانَ كَذَلِكَ». صحيح؛ (أبوداود: 559)
സഈദ് ബിൻ മുസയ്യിബ് h പറഞ്ഞു: “അൻസാരികളിൽ പെട്ട ഒരാൾക്ക് മരണം സമാഗതമാവുകയുണ്ടായി. ചുറ്റുമുണ്ടായിരുന്നവരോടായി അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് ഞാൻ നിങ്ങൾക്ക് ഒരു ഹദീസ് പറഞ്ഞു തരട്ടെ? നബി ﷺ പറഞ്ഞു: നിങ്ങളിലാരെങ്കിലും നന്നായി വുദൂ ചെയ്‌ത ശേഷം പള്ളിയിൽ വരികയും ജമാഅത്തായി നിസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കില്ല. പള്ളിയിലേക്കു നടക്കാൻ വേണ്ടി മുന്നോട്ടുവെക്കുന്ന ഇടത്തേതും വലത്തേതുമായ ഓരോ കാലടികൾക്കും അല്ലാഹുവിന്റെയടുക്കൽ ഓരോ നന്മകൾ രേഖപ്പെടുത്തും. പള്ളിയിലെത്തുന്ന സമയത്ത് നിസ്‌കാരം നടക്കുകയാണെങ്കിൽ അയാൾ അവരുടെ കൂടെ കിട്ടിയത് നിസ്‌കരിക്കുകയും ബാക്കി സ്വയം പൂർത്തിയാക്കുകയും ചെയ്‌താൽ അയാൾ മുഴുവൻ റക്അത്തുകളും ജമാഅത്തിന്റെ കൂടെ നിസ്‌കരിച്ചതു പോലെയാണ്. പള്ളിയിലെത്തിയപ്പോഴേക്കും നിസ്‌കാരം അവസാനിക്കുകയും തനിച്ചു നിസ്‌കരിക്കുകയും ചെയ്യേണ്ടിവരുന്നുവെങ്കിലും അങ്ങനെ തന്നെയാണ്.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top