ജമാഅത്ത് നിസ്‌കാരം തീർന്ന ശേഷം പള്ളിയിൽ എത്തുന്നവർ എന്തു ചെയ്യും?
عَنْ سَعِيدِ بْنِ الْمُسَيِّبِ h، قَالَ: «حَضَرَ رَجُلا مِنْ الأَنْصَارِ الْمَوْتُ فَقَالَ إِنِّي مُحَدِّثُكُمْ حَدِيثًا مَا أُحَدِّثُكُمُوهُ إِلا احْتِسَابًا سَمِعْتُ رَسُولَ اللهِ ﷺ يَقُولُ إِذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ الْوُضُوءَ ثُمَّ خَرَجَ إِلَى الصَّلاةِ لَمْ يَرْفَعْ قَدَمَهُ الْيُمْنَى إِلا كَتَبَ اللهُ عَزَّ وَجَلَّ لَهُ حَسَنَةً وَلَمْ يَضَعْ قَدَمَهُ الْيُسْرَى إِلا حَطَّ اللهُ عَزَّ وَجَلَّ عَنْهُ سَيِّئَةً فَلْيُقَرِّبْ أَحَدُكُمْ أَوْ لِيُبَعِّدْ فَإِنْ أَتَى الْمَسْجِدَ فَصَلَّى فِي جَمَاعَةٍ غُفِرَ لَهُ فَإِنْ أَتَى الْمَسْجِدَ وَقَدْ صَلَّوْا بَعْضًا وَبَقِيَ بَعْضٌ صَلَّى مَا أَدْرَكَ وَأَتَمَّ مَا بَقِيَ كَانَ كَذَلِكَ فَإِنْ أَتَى الْمَسْجِدَ وَقَدْ صَلَّوْا فَأَتَمَّ الصَّلاةَ كَانَ كَذَلِكَ». صحيح؛ (أبوداود: 559)
സഈദ് ബിൻ മുസയ്യിബ് h പറഞ്ഞു: “അൻസാരികളിൽ പെട്ട ഒരാൾക്ക് മരണം സമാഗതമാവുകയുണ്ടായി. ചുറ്റുമുണ്ടായിരുന്നവരോടായി അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് ഞാൻ നിങ്ങൾക്ക് ഒരു ഹദീസ് പറഞ്ഞു തരട്ടെ? നബി ﷺ പറഞ്ഞു: നിങ്ങളിലാരെങ്കിലും നന്നായി വുദൂ ചെയ്‌ത ശേഷം പള്ളിയിൽ വരികയും ജമാഅത്തായി നിസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കില്ല. പള്ളിയിലേക്കു നടക്കാൻ വേണ്ടി മുന്നോട്ടുവെക്കുന്ന ഇടത്തേതും വലത്തേതുമായ ഓരോ കാലടികൾക്കും അല്ലാഹുവിന്റെയടുക്കൽ ഓരോ നന്മകൾ രേഖപ്പെടുത്തും. പള്ളിയിലെത്തുന്ന സമയത്ത് നിസ്‌കാരം നടക്കുകയാണെങ്കിൽ അയാൾ അവരുടെ കൂടെ കിട്ടിയത് നിസ്‌കരിക്കുകയും ബാക്കി സ്വയം പൂർത്തിയാക്കുകയും ചെയ്‌താൽ അയാൾ മുഴുവൻ റക്അത്തുകളും ജമാഅത്തിന്റെ കൂടെ നിസ്‌കരിച്ചതു പോലെയാണ്. പള്ളിയിലെത്തിയപ്പോഴേക്കും നിസ്‌കാരം അവസാനിക്കുകയും തനിച്ചു നിസ്‌കരിക്കുകയും ചെയ്യേണ്ടിവരുന്നുവെങ്കിലും അങ്ങനെ തന്നെയാണ്.”
