ഇമാമിനെ തുടരലും മറികടക്കാതിരിക്കലും
ഇമാമിനെ തുടർന്നു നിസ്‌കരിക്കൽ നിർബന്ധമാണ്. ഇമാമിനു മുമ്പേ കർമങ്ങളിലേക്ക് പോകുന്നത് നിഷിദ്ധമാണ്.
عَنْ أَنَسِ بْنِ مَالِكٍ h، أَنَّ رَسُولَ اللهِ ﷺ قَالَ إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ فَإِذَا كَبَّرَ فَكَبِّرُوا وَإِذَا رَكَعَ فَارْكَعُوا وَإِذَا سَجَدَ فَاسْجُدُوا وَإِنْ صَلَّى قَائِمًا فَصَلُّوا قِيَامًا. (متفق عليه ، مسلم: 411، البخاري: 689، أبوداود: 587)
അനസ് h നിവേദനം: നബി ﷺ പറഞ്ഞു: “ഇമാമിനെ നിർണയിച്ചിരിക്കുന്നത് തുടർന്നു നിസ്‌കരിക്കാൻ വേണ്ടിയാണ്. ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക, ഇമാം സുജൂദ് ചെയ്‌താൽ നിങ്ങളും സുജൂദ് ചെയ്യുക, ഉയരുമ്പോൾ നിങ്ങളും ഉയരുക ഇമാം നിന്നു നിസ്‌കരിച്ചാൽ നിങ്ങളും നിന്നു നിസ്‌കരിക്കുക (ചില റിപ്പോർട്ടുകളിൽ ഇമാം ഇരുന്നു നിസ്‌കരിച്ചാൽ നിങ്ങളും ഇരുന്നു തന്നെ നിസ്‌കരിക്കുക എന്നാണുള്ളത്.)”
عن أَبي هُرَيْرَةَ h، قَالَ: قَالَ مُحَمَّدٌ ﷺ: «أَمَا يَخْشَىٰ الَّذِي يَرْفَعُ رَأْسَهُ قَبْلَ الإِمَامِ أَنْ يُحَوِّلَ الله رَأْسَهُ رَأْسَ حِمَارٍ أو صورتَهُ صورةَ حمارٍ؟». (متفق عليه، البخاري: 691، مسلم: 427، أبوداود: 609، الترمذي: 579)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “ഇമാം തല ഉയർത്തുന്നതിനു മുമ്പ് തല ഉയർത്തുന്നവർ അവരുടെ തലകളെയോ അവരെ തന്നെയോ അല്ലാഹു കഴുതയുടേതു പോലെയാക്കി മറിച്ചു കളയുന്നതിനെ ഭയപ്പെടുന്നില്ലയോ.”



