ഫർദ്വ് നിസ്‌കരിക്കുന്നവൻ സുന്നത്ത് നിസ്‌കരിക്കുന്നവനെയും തിരിച്ചും തുടർന്നു നിസ്‌കരിക്കൽ


عَنْ جَابِرِ بْنِ عَبْدِ اللهِ h: «أَنَّ مُعَاذَ بْنَ جَبَلٍ كَانَ يُصَلِّي مَعَ النَّبِيِّ ﷺ ثُمَّ يَرْجِعُ فَيَؤُمُّ قَوْمَهُ». صحيح؛ (البخاري: 700، مسلم: 465، أبوداود: 776)
ജാബിർ h നിവേദനം: “നബി ﷺയുടെ കൂടെ ജമാഅത്ത് നിസ്‌കാരത്തിൽ പങ്കെടുത്ത ശേഷം മുആദ് തന്റെ നാട്ടുകാർക്കു വേണ്ടി ഇമാമായി നിസ്‌കരിക്കുമായിരുന്നു.”
عن يَزِيدَ بنِ اْلأَسْوَدِ h، «أَنَّهُ صَلَّى مع رسولِ الله ﷺ وَهُوَ غُلاَمٌ شَابٌ، فَلمَّا صَلَّى إِذَا رَجُلاَنِ لَمْ يُصَلِّيَا في نَاحِيَةِ المَسْجِدِ فَدَعَا بِهِمَا، فَجِيءَ بِهِمَا تُرْعَدُ فَرائِصُهُمَا، فقال: مَا مَنَعَكُمَا أَنْ تُصَلِّيَا مَعَنَا؟ قَالاَ: قَدْ صَلَّيْنَا في رِحَالِنَا، فقال: لا تَفْعَلُوا، إِذَا صَلَّى أَحْدُكُم في رَحْلِهِ ثُمَّ أَدْرَكَ اْلإِمَامَ وَلَمْ يُصَلِّ فَلْيَّصَلِّ مَعَهُ فَإِنَّهَا لَهُ نَافِلَةٌ».
صحيح؛ (أبوداود: 571، الترمذي: 219)
യസീദുബിൻ അസ്‌വദ് h നിവേദനം: “തന്റെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന് നബി ﷺയുടെ കൂടെ നിസ്‌കരിക്കാൻ അവസരം ലഭിക്കുകയുണ്ടായി. ഒരിക്കൽ അവർ നിസ്‌കരിച്ചു കഴിഞ്ഞപ്പോൾ പള്ളിയുടെ പിൻഭാഗത്ത് രണ്ടുപേർ നിസ്‌കരിക്കാതെ മാറി ഇരിക്കുന്നത് നബി ﷺയുടെ ശ്രദ്ധയിൽ പെട്ടു. നബി ﷺ അവരെ രണ്ടു പേരെയും അടുത്തേക്കു വിളിച്ചു ചോദിച്ചു: ഞങ്ങളുടെ കൂടെ നിസ്‌കാരത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്ത്? അവർ പേടിച്ചു വിറച്ചു കൊണ്ടു പറഞ്ഞു: ഞങ്ങൾ ഞങ്ങളുടെ തമ്പുകളിൽ വെച്ച് നിസ്‌കരിച്ചിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിങ്ങൾ തമ്പുകളിൽ വെച്ച് നിസ്‌കരിച്ചു കഴിഞ്ഞ ശേഷം ജമാഅത്ത് നിസ്‌കാരം ആരംഭിക്കുന്നതായിക്കാണുന്നവർ ജമാഅത്തിന്റെ കൂടെ വീണ്ടും നിസ്‌കരിക്കട്ടെ. അവരുടെ ആദ്യത്തെ നിസ്‌കാരം സുന്നത്തായി മാറുകയും ചെയ്യും.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top