ഫർദ്വ് നിസ്‌കരിക്കുന്നവൻ സുന്നത്ത് നിസ്‌കരിക്കുന്നവനെയും തിരിച്ചും തുടർന്നു നിസ്‌കരിക്കൽ
عَنْ جَابِرِ بْنِ عَبْدِ اللهِ h: «أَنَّ مُعَاذَ بْنَ جَبَلٍ كَانَ يُصَلِّي مَعَ النَّبِيِّ ﷺ ثُمَّ يَرْجِعُ فَيَؤُمُّ قَوْمَهُ». صحيح؛ (البخاري: 700، مسلم: 465، أبوداود: 776)
ജാബിർ h നിവേദനം: “നബി ﷺയുടെ കൂടെ ജമാഅത്ത് നിസ്‌കാരത്തിൽ പങ്കെടുത്ത ശേഷം മുആദ് തന്റെ നാട്ടുകാർക്കു വേണ്ടി ഇമാമായി നിസ്‌കരിക്കുമായിരുന്നു.”
عن يَزِيدَ بنِ اْلأَسْوَدِ h، «أَنَّهُ صَلَّى مع رسولِ الله ﷺ وَهُوَ غُلاَمٌ شَابٌ، فَلمَّا صَلَّى إِذَا رَجُلاَنِ لَمْ يُصَلِّيَا في نَاحِيَةِ المَسْجِدِ فَدَعَا بِهِمَا، فَجِيءَ بِهِمَا تُرْعَدُ فَرائِصُهُمَا، فقال: مَا مَنَعَكُمَا أَنْ تُصَلِّيَا مَعَنَا؟ قَالاَ: قَدْ صَلَّيْنَا في رِحَالِنَا، فقال: لا تَفْعَلُوا، إِذَا صَلَّى أَحْدُكُم في رَحْلِهِ ثُمَّ أَدْرَكَ اْلإِمَامَ وَلَمْ يُصَلِّ فَلْيَّصَلِّ مَعَهُ فَإِنَّهَا لَهُ نَافِلَةٌ».
صحيح؛ (أبوداود: 571، الترمذي: 219)
യസീദുബിൻ അസ്‌വദ് h നിവേദനം: “തന്റെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന് നബി ﷺയുടെ കൂടെ നിസ്‌കരിക്കാൻ അവസരം ലഭിക്കുകയുണ്ടായി. ഒരിക്കൽ അവർ നിസ്‌കരിച്ചു കഴിഞ്ഞപ്പോൾ പള്ളിയുടെ പിൻഭാഗത്ത് രണ്ടുപേർ നിസ്‌കരിക്കാതെ മാറി ഇരിക്കുന്നത് നബി ﷺയുടെ ശ്രദ്ധയിൽ പെട്ടു. നബി ﷺ അവരെ രണ്ടു പേരെയും അടുത്തേക്കു വിളിച്ചു ചോദിച്ചു: ഞങ്ങളുടെ കൂടെ നിസ്‌കാരത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്ത്? അവർ പേടിച്ചു വിറച്ചു കൊണ്ടു പറഞ്ഞു: ഞങ്ങൾ ഞങ്ങളുടെ തമ്പുകളിൽ വെച്ച് നിസ്‌കരിച്ചിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിങ്ങൾ തമ്പുകളിൽ വെച്ച് നിസ്‌കരിച്ചു കഴിഞ്ഞ ശേഷം ജമാഅത്ത് നിസ്‌കാരം ആരംഭിക്കുന്നതായിക്കാണുന്നവർ ജമാഅത്തിന്റെ കൂടെ വീണ്ടും നിസ്‌കരിക്കട്ടെ. അവരുടെ ആദ്യത്തെ നിസ്‌കാരം സുന്നത്തായി മാറുകയും ചെയ്യും.”
