നിൽക്കാൻ കഴിവുള്ളവർ ഇരുന്നു നിസ്‌കരിക്കുന്നവരെ തുടർന്നു നിസ്‌കരി ക്കുമ്പോൾ
عَنْ عَائِشَةَ أُمِّ المُؤْمِنِينَ ، أَنَّهَا قَالَتْ: صَلَّى رَسُولُ اللهِ ﷺ فِي بَيْتِهِ وَهُوَ شَاكٍ، فَصَلَّى جَالِسًا وَصَلَّى وَرَاءَهُ قَوْمٌ قِيَامًا، فَأَشَارَ إِلَيْهِمْ أَنِ اجْلِسُوا، فَلَمَّا انْصَرَفَ قَالَ: «إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ، فَإِذَا رَكَعَ، فَارْكَعُوا وَإِذَا رَفَعَ، فَارْفَعُوا، وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا»
(متفق عليه، البخاري: 688، مسلم: 412، أبوداود: 591)
ആയിശ h നിവേദനം: “നബി ﷺക്ക് രോഗം കഠിനമായ ഘട്ടത്തിൽ വീട്ടിൽ വെച്ച് ഇരുന്നു നിസ്‌കരിക്കുകയുണ്ടായി. നബി ﷺയെ തുടർന്നവർ നിന്നു നിസ്‌കരിക്കാൻ തുടങ്ങി. അപ്പോൾ തിരുമേനി അവരോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. നിസ്‌കാരശേഷം നബി ﷺ പറഞ്ഞു: ഇമാമിനെ നിർണയിച്ചിരിക്കുന്നത് തുടർന്നു നിസ്‌കരിക്കാൻ വേണ്ടിയാണ്. ഇമാം റുകൂഅ് ചെയ്‌താൽ നിങ്ങളും റുകൂഅ് ചെയ്യുക, ഇമാം തല ഉയർത്തിയാൽ നിങ്ങളും തല ഉയർത്തുക. ഇമാം ഇരുന്നു നിസ്‌കരിച്ചാൽ നിങ്ങളും ഇരുന്ന് നിസ്‌കരിക്കുക.”
عن أَنَسَ بْنَ مَالِكٍ h ، يَقُولُ: سَقَطَ النَّبِيُّ ﷺ عَنْ فَرَسٍ، فَجُحِشَ شِقُّهُ الأَيْمَنُ. فَدَخَلْنَا لَيْهِ نَعُودُهُ، فَحَضَرَتِ الصَّلاَةُ. فَصَلَّى بِنَا قَاعِداً، فَصَلَّيْنَا وَرَاءَهُ قُعُوداً. فَلَمَّا قَضَى الصَّلاَةَ قَالَ: «إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ، فَإِذَا كَبَّرَ فَكَبِّرُوا، وَإِذَا سَجَدَ فَاسْجُدُوا، وَإِذَا رَفَعَ فَارْفَعُوا، وَإِذَا قَالَ: سَمِعَ الله لِمَنْ حَمِدَهُ فَقُولُوا: رَبَّنَا وَلَكَ الْحَمْدُ، وَإِذَا صَلَّى قَاعِداً فَصَلُّوا قُعوداً أَجْمَعُونَ». (متفق عليه، البخاري: 689، مسلم: 411، أبوداود: 587)
അനസ് h നിവേദനം: “നബി ﷺ കുതിരപ്പുറത്ത് നിന്ന് വീഴുകയുണ്ടായി. ശരീരത്തിന്റെ വലതു ഭാഗത്ത് തൊലി പൊട്ടി മുറിവാവുകയും ചെയ്‌തു. ഞങ്ങൾ തിരുമേനിയെ സന്ദർശിക്കാൻ വീട്ടിലെത്തി. നിസ്‌കാര സമയയമായപ്പോൾ അവിടുന്ന് ഞങ്ങളെയും കൂട്ടി ഇരുന്നു നിസ്‌കരിച്ചു. ഞങ്ങളും നബി ﷺയുടെ പുറകിൽ ഇരുന്നു തന്നെ നിസ്‌കരിച്ചു. നിസ്‌കാര ശേഷം അവിടുന്ന് പറഞ്ഞു: ഇമാമിനെ നിർണയിച്ചിരിക്കുന്നത് ആളുകൾക്ക് തുടർന്ന് നിസ്‌കരിക്കാൻ വേണ്ടിയാണ്. ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക. സുജൂദ് ചെയ്‌താൽ നിങ്ങളും സുജൂദ് ചെയ്യുക. ഇമാം തല ഉയർത്തിയാൽ നിങ്ങളും തല ഉയർത്തുക. ഇമാം سَمِعَ اللهُ لِمَنْ حَمِدَه എന്നു പറയുമ്പോൾ നിങ്ങൾ رَبَّنا وَلَكَ الحَمْدُ എന്നു പറയുക. ഇമാം ഇരുന്നു നിസ്‌കരിച്ചാൽ നിങ്ങളെല്ലാവരും ഇരുന്ന് നിസ്‌കരിക്കുകയും ചെയ്യുക.



