ഒരാൾ മാത്രമേ ഇമാമിനെ തുടർന്നു നിസ്‌കരിക്കാനുള്ളൂവെങ്കിൽ ഇമാമിന്റെ കൂടെ വലതു ഭാഗത്ത് നിൽക്കേണ്ടതാണ്


عن ابنِ عَبَّاسٍ h، قال: بِتُّ في بَيْتِ خَالَتي مَيْمُونَةَ فَصَلَّى رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ العِشَاءَ، ثُمَّ جَاءَ، فَصَلَّى أرْبَعَ رَكَعَاتٍ، ثُمَّ نَامَ، ثُمَّ قَامَ، فَجِئْتُ، فَقُمْتُ عن يَسَارِهِ فَجَعَلَنِي عن يَمِينِهِ،
صحيح؛ (البخاري: 697، مسلم: 763، أبوداود: 596)
ഇബ്നു അബ്ബാസ്  നിവേദനം: “ഞാൻ എന്റെ അമ്മായി മൈമൂനയുടെ വീട്ടിൽ ഒരു ദിവസം രാത്രി താമസിക്കുകയുണ്ടായി. ഇശാ നിസ്‌കാര ശേഷം നബി ﷺ അവിടേക്കു വന്നു, നാലു റക്അത്ത് നിസ്‌കരിച്ച ശേഷം ഉറങ്ങി. ഉണർന്നപ്പോൾ വീണ്ടും എഴുന്നേറ്റു നിസ്‌കരിക്കുകയുണ്ടായി. അപ്പോൾ ഞാൻ ചെന്ന് തിരുമേനിയുടെ ഇടതുഭാഗത്തായി തുടർന്നു നിസ്‌കരിക്കാൻ ആരംഭിച്ചു, അവിടുന്ന് എന്റെ കൈ പിടിച്ചു വലതു ഭാഗത്ത് നിർത്തുകയുണ്ടായി.”
രണ്ടോ അതിൽ കൂടുതലോ ആളുകളുണ്ടെങ്കിൽ ഇമാമിന്റെ പുറകിൽ അണിയായി നിൽക്കേണ്ടതാണ്
عن جابر h قال: ....... ثُمَّ جِئْتُ حَتَّى قُمْتُ عن يَسَارِ رسولِ الله ﷺ فأَخَذَ بِيَدِي فأَدَارَنِي حَتَّى أَقَامَنِي عن يَمِينِهِ، فَجَاءَ ابنُ صَخْرٍ حَتَّى قَامَ عن يَسَارِهِ، فأَخَذنَا بِيَدَيْهِ جَمِيعًا حَتَّى أَقَامَنَا خَلْفَهُ. صحيح؛ (مسلم: 660، أبوداود: 595، ابن ماجه: 975)
ജാബിർ h നിവേദനം: “നബി ﷺ നിസ്‌കാരത്തിനു വേണ്ടി ഒരുങ്ങിയപ്പോൾ ഞാൻ വന്നു തിരുമേനി ﷺയുടെ ഇടതു ഭാഗത്ത് നിന്നു. അവിടുന്ന് എന്നെ പിടിച്ച് വലതു ഭാഗത്തേക്ക് നിർത്തി, പിന്നീട് ജബ്ബാർ ബിൻ സഖർ വന്ന് നബി ﷺയുടെ ഇടതു ഭാഗത്ത് നിന്നു. അപ്പോൾ നബി ﷺ ഞങ്ങളുടെ രണ്ടാളുകളുടെയും കൈകളിൽ പിടിച്ച് നബി ﷺയുടെ പിൻ ഭാഗത്തേക്ക് നീക്കി.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top