ഒരാൾ മാത്രമേ ഇമാമിനെ തുടർന്നു നിസ്‌കരിക്കാനുള്ളൂവെങ്കിൽ ഇമാമിന്റെ കൂടെ വലതു ഭാഗത്ത് നിൽക്കേണ്ടതാണ്
عن ابنِ عَبَّاسٍ h، قال: بِتُّ في بَيْتِ خَالَتي مَيْمُونَةَ فَصَلَّى رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ العِشَاءَ، ثُمَّ جَاءَ، فَصَلَّى أرْبَعَ رَكَعَاتٍ، ثُمَّ نَامَ، ثُمَّ قَامَ، فَجِئْتُ، فَقُمْتُ عن يَسَارِهِ فَجَعَلَنِي عن يَمِينِهِ،
صحيح؛ (البخاري: 697، مسلم: 763، أبوداود: 596)
ഇബ്നു അബ്ബാസ് നിവേദനം: “ഞാൻ എന്റെ അമ്മായി മൈമൂനയുടെ വീട്ടിൽ ഒരു ദിവസം രാത്രി താമസിക്കുകയുണ്ടായി. ഇശാ നിസ്‌കാര ശേഷം നബി ﷺ അവിടേക്കു വന്നു, നാലു റക്അത്ത് നിസ്‌കരിച്ച ശേഷം ഉറങ്ങി. ഉണർന്നപ്പോൾ വീണ്ടും എഴുന്നേറ്റു നിസ്‌കരിക്കുകയുണ്ടായി. അപ്പോൾ ഞാൻ ചെന്ന് തിരുമേനിയുടെ ഇടതുഭാഗത്തായി തുടർന്നു നിസ്‌കരിക്കാൻ ആരംഭിച്ചു, അവിടുന്ന് എന്റെ കൈ പിടിച്ചു വലതു ഭാഗത്ത് നിർത്തുകയുണ്ടായി.”
രണ്ടോ അതിൽ കൂടുതലോ ആളുകളുണ്ടെങ്കിൽ ഇമാമിന്റെ പുറകിൽ അണിയായി നിൽക്കേണ്ടതാണ്
عن جابر h قال: ....... ثُمَّ جِئْتُ حَتَّى قُمْتُ عن يَسَارِ رسولِ الله ﷺ فأَخَذَ بِيَدِي فأَدَارَنِي حَتَّى أَقَامَنِي عن يَمِينِهِ، فَجَاءَ ابنُ صَخْرٍ حَتَّى قَامَ عن يَسَارِهِ، فأَخَذنَا بِيَدَيْهِ جَمِيعًا حَتَّى أَقَامَنَا خَلْفَهُ. صحيح؛ (مسلم: 660، أبوداود: 595، ابن ماجه: 975)
ജാബിർ h നിവേദനം: “നബി ﷺ നിസ്‌കാരത്തിനു വേണ്ടി ഒരുങ്ങിയപ്പോൾ ഞാൻ വന്നു തിരുമേനി ﷺയുടെ ഇടതു ഭാഗത്ത് നിന്നു. അവിടുന്ന് എന്നെ പിടിച്ച് വലതു ഭാഗത്തേക്ക് നിർത്തി, പിന്നീട് ജബ്ബാർ ബിൻ സഖർ വന്ന് നബി ﷺയുടെ ഇടതു ഭാഗത്ത് നിന്നു. അപ്പോൾ നബി ﷺ ഞങ്ങളുടെ രണ്ടാളുകളുടെയും കൈകളിൽ പിടിച്ച് നബി ﷺയുടെ പിൻ ഭാഗത്തേക്ക് നീക്കി.”
