അണികൾ ശരിയാക്കൽ നിർബന്ധം
അണികൾ ശരിയാക്കുന്നതിനു മുമ്പ് ഇമാം നിസ്‌കാരത്തിൽ പ്രവേശിക്കരുത്. അണികൾ ശരിയാക്കാൻ മഅ്മൂമുകളോട് ആവശ്യപ്പെടുകയും സ്വയം അത് ഏറ്റെടുക്കുകയോ ആരെയെങ്കിലും ഏൽപിക്കുകയോ ചെയ്യേണ്ടതാണ്.
عَنْ أَنَسِ بْنِ مَالِكٍ h، قَالَ: قَالَ رَسُولُ اللهِ ﷺ: «سَوُّوا صُفُوفَكُمْ، فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ تَمَامِ الصَّلَاةِ» (متفق عليه، البخاري: 723، مسلم: 433، أبوداود: 654)
അനസ് h നിവേദനം: നബി ﷺ അരുളി: “നിങ്ങൾ അണികൾ പൂർത്തിയാക്കി നിൽകുക. അണികൾ ശരിയാക്കി നിൽക്കൽ നിസ്‌കാരത്തിന്റെ പരിപൂർണ്ണതയിൽ പെട്ടതാണ്.”
عن أَبِي مَسْعُودٍ h، قَالَ: كَانَ رَسُولُ اللهِ ﷺ يَمْسَحُ مَنَاكِبَنَا فِي الصَّلاَةِ وَيَقُولُ: «اسْتَوُوا وَلاَ تَخْتَلِفُوا؛ فَتَخْتَلِفَ قُلُوبُكُمْ....». صحيح؛ (مسلم: 432)
അബൂമസ്ഉൂദ് h നിവേദനം: “ഞങ്ങളുടെ തോളുകളിൽ തട്ടി നബി ﷺ അണികൾ ശരിയാക്കി നിൽക്കൂ അണികൾ ശരിയാകാതെ നിസ്‌കരിക്കാൻ നിൽക്കരുത്. അണികൾ ശരിയാക്കാതെ നിൽക്കുന്നുവെങ്കിൽ നിങ്ങളുടെ ഹ്യദയങ്ങൾ ഭിന്നിക്കുന്നതാണ് എന്നു പറയുമായിരുന്നു.”



