മുന്നിലുള്ള സ്വഫ്ഫുകളുടെയും സ്വഫ്ഫുകളുടെ വലതു ഭാഗത്തിന്റെയും ശ്രേഷ്‌ഠത
عن أَبي هُرَيْرَةَ ، قال قال رسولُ الله ﷺ: «عن البراء بن عازب h كان يقولُ: إِنَّ الله عَزَّوَجَلَّ وَمَلاَئِكَتَهُ يُصَلَّونَ عَلَى الصُّفُوفِ اْلأَوَّلِ». صحيح ، أبوداود 650، النسائي (2/90)
ബറാഅ് ബിൻ ആസിബ് h നിവേദനം: നബി ﷺ പറയാറുണ്ടായിരുന്നു: “അല്ലാഹുവും അവന്റെ മലക്കുകളും മുൻനിരയിലുള്ളവരുടെ പേരിൽ പ്രശംസ ചൊരിയുന്നു.”
عَنِ الْبَرَاءِ h، قَالَ: كُنَّا إِذَا صَلَّيْنَا خَلْفَ رَسُولِ اللهِ ﷺ ، أَحْبَبْنَا أَنْ نَكُونَ عَنْ يَمِينِهِ، يُقْبِلُ عَلَيْنَا بِوَجْهِهِ. قَالَ فَسَمِعْتُهُ يَقُولُ: «رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ أَوْ تَجْمَعُ عِبَادَكَ». صحيح؛ (مسلم: 709)
“നബി ﷺയുടെ കൂടെ നിസ്‌കരിക്കുമ്പോൾ സലാം വീട്ടിയ ശേഷം നബി ﷺ ഞങ്ങളിലേക്ക് മുഖം തിരിക്കാൻ വേണ്ടി ഞങ്ങൾ നബി ﷺയുടെ വലതു ഭാഗത്തുള്ള സ്വഫ്ഫിൽ നിൽക്കാനായിരുന്നു താൽപര്യം കാണിച്ചിരുന്നത്. നബി ﷺ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ, പുനരുത്ഥാന നാളിൽ നിന്റെ ശിക്ഷയിൽ നിന്നും എന്നെ രക്ഷിക്കേണമേ.”



