3. ഭക്ഷണം വിളമ്പിക്കഴിഞ്ഞാൽ
عَن ابْنِ عُمَرَ ، قَالَ: قَالَ رَسُولُ اللهِ ﷺ: «إِذَا وُضِعَ عَشَاءُ أَحَدِكُمْ وَأُقِيمَتِ الصَّلاَةُ، فَابْدَؤوا بِالْعَشَاءِ، وَلاَ يَعْجَل حَتَّى يَفْرُغَ مِنْهُ». وَكان ابنُ عُمرَ يُوضَعُ له الطَّعامُ، وتُقامُ الصَّلاةُ، فلا يَأْتيها حتَّى يَفرُغَ، وإنَّه لَيَسمَعُ قِراءةَ الإمامِ. (متفق عليه، البخاري: 673، مسلم: 459، أبوداود: 3739)
ഇബിൻ ഉമർ നബി ﷺയിൽ നിന്നു പറയുന്നു: “നിങ്ങളിൽ ആരെങ്കിലും അത്താഴം കഴിക്കാൻ തയ്യാറാകുകയും ഭക്ഷണം വിളമ്പുകയും ചെയ്‌തു കഴിഞ്ഞാൽ അത്താഴം കഴിച്ചു പൂർത്തിയാക്കിക്കൊള്ളട്ടെ. അത് തീരുന്നതിന്നു മുമ്പ് ധൃതിപ്പെടേത്തണ്ടതില്ല?”
ഭക്ഷണം വിളമ്പിക്കഴിഞ്ഞ ശേഷം ബാങ്കു വിളിച്ചാൽ അത് തീരുന്നതുവരെ ഇബ്നു ഉമർ എഴുന്നേറ്റുപോകാറുണ്ടായിരുന്നില്ല. ഇമാം നിസ്‌കാരത്തിൽ പാരായണം ചെയ്യുന്നത് അദ്ദേഹം കേൾക്കാറുമുണ്ടായിരുന്നു.



