صلاة المسافر
യാത്രക്കാരുടെ നിസ്‌കാരം
ഖസ്വ്്റ് (ചുരുക്കി) നിസ്‌കാരത്തിന്റെ വിധി
യാത്ര സമയങ്ങളിൽ ദുഹർ അസ്വർ, ഇശാ എന്നീ നിസ്‌കാരങ്ങൾ രണ്ടു റക്അത്തായി ചുരുക്കി നിസ്‌കരിക്കൽ നിർബന്ധമാണ്.
وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا ١٠١ (سورة النساء: 101)
“നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചാൽ നിസ്‌കാരം ചുരുക്കി നിസ്‌കരിക്കുന്നതിന് നിങ്ങൾക്കു വിരോധമില്ല. നിങ്ങളെ അവിശ്വാസികൾ കുഴപ്പത്തിലാക്കുമെന്ന് ഭയക്കുന്നുവെങ്കിൽ.” (നിസാഅ്: 101)
عن يعلى بن أمية h قَالَ: قُلْتُ لِعُمَرَ بْنِ الْخَطَّابِ h: {لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَقْصُرُوا مِنَ الصَّلاَةِ إِنْ خِفْتُمْ أَنْ يَفْتِنَكُمُ الَّذِينَ كَفَرُوا} (النساء الآية: 101) فَقَدْ أَمِنَ النَّاسُ فَقَالَ: عَجِبْتُ مَا عَجِبْتَ مِنْهُ. فَسَأَلْتُ رَسُولَ اللهِ ﷺ عَنْ ذٰلِكَ. فَقَالَ: «صَدَقَةٌ تَصَدَّقَ الله بِهَا عَلَيْكُمْ. فَاقْبَلُوا صَدَقَتَهُ». صحيح؛ (مسلم: 686، أبوداود: 1187، النسائي: 3/116)
യഅ്‌ലബിൻ ഉമയ്യ h നിവേദനം: “അദ്ദേഹം ഉമർ hവിനോട് നിങ്ങളെ അവിശ്വാസികൾ കുഴപ്പത്തിലാക്കുമെന്ന് ഭയക്കുന്നുവെങ്കിൽ.... എന്ന ആയത്തിനെ കുറിച്ച് ചോദിക്കുകയുണ്ടായി–അതായത് ഇപ്പോൾ അവിശ്വാസികളുടെ കുഴപ്പം പേടിക്കേണ്ടതില്ലാത്തതിനാൽ എങ്ങനെയാണ് ചുരുക്കിനിസ്‌കരിക്കുക? ഉമർ h പറഞ്ഞു: നിനക്കുണ്ടായ സംശയം എനിക്കും ഉണ്ടായിരുന്നു. ഞാൻ നബി ﷺയോട് അതിനെ കുറിച്ച് ചോദിച്ചിരുന്നു: നിങ്ങൾക്കു അല്ലാഹു നൽകിയ ഒരു ദാനമാണത് അത് നിങ്ങൾ സ്വീകരിച്ചുകൊള്ളുക എന്നു നബി ﷺ പറഞ്ഞു.”
عَنِ ابْنِ عَبَّاسٍ ، قَالَ: «إِنَّ الله فَرَضَ الصَّلاَةَ عَلَى لِسَانِ نَبِيِّكُمْ. عَلَى الْمُسَافِرِ رَكْعَتَيْنِ، وَعَلَى الْمُقِيمِ أَرْبَعًَا، وَفِي الْخَوْفِ رَكْعَةً».
صحيح؛ (مسلم: 687، أبوداود: 1234، ابن ماجه: 1068)
ഇബ്നു അബ്ബാസ് നിവേദനം: “യാത്രയിൽ രണ്ടും അല്ലാത്തപ്പോൾ നാലും, യുദ്ധവേളയിൽ (ഭയമുള്ളപ്പോൾ) ഒന്നുമായാണ് നിങ്ങളുടെ പ്രവാചകൻ മുഖേന അല്ലാഹു നിർബന്ധമാക്കിയിട്ടുള്ള നിസ്‌കാരം.”
عَنْ عُمَرَ h قَالَ: «صَلَاةُ الْجُمُعَةِ رَكْعَتَانِ، وَصَلَاةُ السَّفَرِ رَكْعَتَانِ، وَصَلَاةُ الْعِيدِ رَكْعَتَانِ تَمَامٌ غَيْرُ قَصْرٍ عَلَى لِسَانِ نَبِيِّكُمْ ﷺ»
صحيح؛ (ابن ماجه: 1063، النسائي: 3/183)
ഉമർ നിവേദനം: “യാത്രയിലെ ഫർദു നിസ്‌കാരവും ജുമുഅ നിസ്‌കാരവും രണ്ടു ഈദ് നിസ്‌കാരങ്ങളും പരിപൂർണ്ണമായ നിലയിൽ തന്നെ രണ്ടു റക്അത്തുകൾ മാത്രമാണ് (ചുരുക്കപ്പെട്ടതല്ല)”
أَنَّ عَائِشَةَ ، زَوْجَ النَّبِيِّ ﷺ قَالَتْ: فَرَضَ الله الصَّلاَةَ، حِينَ فَرَضَهَا، رَكْعَتَيْنِ. ثُمَّ أَتَمَّهَا فِي الْحَضَرِ. فَأُقِرَّتْ صَلاَةُ السَّفَرِ عَلَى الْفَرِيضَةِ الأُولَىٰ. (متفق عليه، البخاري: 1090، مسلم: 685، أبوداود: 1186)
ആയിശ നിവേദനം: “നിസ്‌കാരം നിർബന്ധമാക്കിയത് രണ്ടു റക്അത്തുകളായിട്ടായിരുന്നു. പിന്നീട് യാത്രയിൽ അത് സ്ഥിരപ്പെടുത്തുകയും അല്ലാത്തപ്പോൾ പരിപൂർണ്ണമായ നിലയിൽ ഉയർത്തുകയും ചെയ്‌തു. “
عن ابْنِ عُمَرَ : إِنِّي صَحِبْتُ رَسُولَ اللهِ ﷺ فِي السَّفَرِ. فَلَمْ يَزِدْ عَلَى رَكْعَتَيْنِ حَتَّى قَبَضَهُ الله. وَصَحِبْتُ أَبَا بَكْرٍ فَلَمْ يَزِدْ عَلَى رَكْعَتَيْنِ حَتَّى قَبَضَهُ الله. وَصَحِبْتُ عُمَرَ فَلَمْ يَزِدْ عَلَى رَكْعَتَيْنِ حَتَّى قَبَضَهُ الله. ثُمَّ صَحِبْتُ عُثْمَانَ فَلَمْ يَزِدْ عَلَى رَكْعَتَيْنِ حَتَّى قَبَضَهُ الله. وَقَدْ قَالَ الله: {لَقَدْ كَانَ لَكُمْ فِي رَسُولِ اللهِ أُسْوَةٌ حَسَنَةٌ} (الأحزاب الآية: 21). (متفق عليه، البخاري: 1102، مسلم: 689، أبوداود: 1211)
ഇബ്നു ഉമർ നിവേദനം: “ഞാൻ നബി ﷺയുടെ കൂടെ യാത്ര ചെയ്‌തിട്ടുണ്ട്, മരിക്കുന്നതു വരെ യാത്രയിൽ രണ്ടു റക്അത്തിൽ കൂടുതലായി നിസ്‌കരിക്കുന്നതു ഞാൻ കണ്ടിട്ടില്ല. അബൂബക്‌റിന്റെയും ഉമറിന്റെയും ഉഥ്മാൻ വിന്റെയും കൂടെയെല്ലാം അവരുടെ ജീവിതകാലം മുഴുവൻ ഞാൻ യാത്ര ചെയ്‌തിട്ടുണ്ട്. അവരെല്ലാം യാത്രയിൽ രണ്ടു റക്അത്തായിരുന്നു നിസ്‌കരിച്ചിരുന്നത്. അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ടെന്നാണ് അല്ലാഹു പറയുന്നത്.”



