مسافة القصر
യാത്രയുടെ ദൂര പരിധി
നിസ്കാരം ചുരുക്കി നിർവ്വഹിക്കേണ്ട യാത്രയുടെ പരിധി നിർണയിക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ശക്തമായ ഭിന്നതയുണ്ട്. ഇബ്നുൽ മുൻദിറി നെ പോലെയുള്ള പണ്ഡിതന്മാർ തദ്വിഷയത്തിൽ ഇരുപതോളം അഭിപ്രായങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത അഭിപ്രായങ്ങളിൽ ഏറ്റവും പ്രബലമായത് അതിനു പരിധിയില്ല എന്നതാണ്. അറബികൾ യാത്രയെന്നു പ്രയോഗിക്കാറുള്ള എല്ലാ യാത്രകളിലും അതാകാവുന്നതാണ്. കാരണം പ്രത്യേകിച്ച് വല്ല പരിധിയും അതിനു നിർണ്ണയിക്കേണ്ടതുണ്ടായിരുന്നെങ്കിൽ സ്വഹാബികൾ അത് ചോദിക്കാതെയും നബി ﷺ വിവരിക്കാതെയും വിട്ടു പോകുമായിരുന്നില്ല. സ്വഹാബികളുടെ സമൂഹം ഒന്നടങ്കം അതിന് വല്ല പരിധിയുമുള്ളതായി ഉദ്ധരിക്കാതിരുന്നതിൽ നിന്നു അതിനു പരിധിയില്ലാ എന്നു തന്നെ ഗ്രഹിക്കേണ്ടതാണ്. (അൽ മഹല്ലി: 5/215)



