ചുരുക്കി നിസ്‌കാരം എവിടെ നിന്ന് ആരംഭിക്കുന്നു?


താമസിക്കുന്ന നാട്ടിൽ (പ്രദേശത്തു) നിന്നു പുറത്തെത്തുന്നതു മുതലാണ് ചുരുക്കി നിസ്‌കരിക്കൽ ശരിയാകുകയുള്ളുവെന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. തിരിച്ചു നാട്ടിൽ പ്രവേശിക്കുന്നതോടെയാണ് പൂർത്തിയാക്കി നിസ്‌കരിക്കൽ വീണ്ടും നിർബന്ധമാകുന്നതും. ഇബ്നുൽ മുൻദിർ  പറയുന്നു: മദീനയിൽ നിന്നു പുറത്ത് കടന്ന ശേഷമല്ലാതെ തന്റെ യാത്രയിൽ എപ്പോഴെങ്കിലും നബി ﷺ ചുരുക്കി നിസ്‌ക്കരിച്ചതായി അറിയപ്പെട്ടിട്ടില്ല. (ഫിഖ്ഹു സുന്ന: 1/240, 241)
عَنْ أَنَسِ بْنِ مَالِكٍ h، قَالَ: «صَلَّى رَسُولُ اللهِ ﷺ الظُّهْرَ بِالْمَدِينَةِ أَرْبَعًا، وَالْعَصْرَ بِذِي الْخُلَيْفَةِ رَكْعَتَيْنِ». (البخاري: 1089، مسلم: 690، أبوداود: 1190)
അനസ് h നിവേദനം: “ഞാൻ നബി ﷺയുടെ കൂടെ മദീനയിൽ വെച്ച് ദുഹർ നാലു റക്അത്തും ദുൽഖുലൈഫയിൽ അസർ രണ്ടു റക്അത്തുമായിരുന്നു നിസ്‌കരിച്ചിരുന്നത്.”
യാത്രക്കാരനു താൽകാലികമായി ഏതെങ്കിലും സ്ഥലത്ത് അവിടെ സ്ഥിരതാമസമാക്കാതെ (എത്ര ദിവസം താമസിക്കേണ്ടിവരുമെന്നറിയാതെ) തങ്ങിയാൽ മടങ്ങുന്നതു വരെ ഖസ്‌റാക്കി നിസ്‌കരിക്കാവുന്നതാണ്.
عن جَابرِ بنِ عَبْدِ الله h، قال: «أَقَامَ رسولُ الله ﷺ بِتَبُوكَ عِشْرِينَ يَوْمًا يَقْصُرُ الصَّلاَةَ» صحيح؛ (أبوداود: 1223)
ജാബിർ h നിവേദനം: “നബി ﷺ തബൂക്കിൽ ഇരുപതു ദിവസത്തോളം താമസിച്ചിരുന്നു: ഖസ്വ്‌റായിട്ടായിരുന്നു അവിടെ വെച്ചു നിസ്‌കരിച്ചിരുന്നത്.”
“അതിലുമധികം ദിവസം യാത്രയിൽ തങ്ങിയാൽ ചുരുക്കി നിസ്‌കരിക്കരുതെന്ന് നബി ﷺ തന്റെ സമുദായത്തോടു വിലക്കുകയുണ്ടായിട്ടില്ല. അവിടെ ഇരുപതു ദിവസം താമസിച്ചുവെന്ന് മാത്രം.” (ഫിഖ്ഹു സുന്ന: 1/240, 241)
പത്തൊമ്പതു ദിവസത്തിൽ കൂടുതൽ താമസിക്കുന്നുവെങ്കിൽ പത്തൊമ്പതാം ദിവസം മുതൽ പൂർത്തിയാക്കി നിസ്‌കരിക്കേണ്ടതാണ്.
عن ابنِ عبَّاس  قال: «أقمنا مع النبيِّ ﷺ في سفر تسعَ عشرةَ نَقصُرُ الصلاةَ. وقال ابن عباس: ونحن إذا سافرنا تسعة عشرة قصرنا ، فإِن زِدنا أتممنا». صحيح؛ (البخاري: 1080، الترمذي: 548، ابن ماجه: 1075، أبوداود: 1217)
ഇബ്നു അബ്ബാസ്  പറഞ്ഞു: “ഞങ്ങൾ നബി ﷺയോടൊന്നിച്ച് ഒരു യാത്രയിൽ പത്തൊമ്പപതു ദിവസത്താളം ചുരുക്കി നിസ്‌കരിച്ചു. അതിനാൽ ഞങ്ങൾ പത്തൊമ്പതിൽ കുറവു ദിവസം താമസിക്കുകയാണെങ്കിൽ ചുരുക്കുകയും അതിലും കൂടുതൽ താമസിക്കുന്നുവെങ്കിൽ പൂർത്തിയാക്കി നിസ്‌കരിക്കുകയും ചെയ്യും.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top