الجمع بين الصلاتين


രണ്ടു നിസ്‌കാരങ്ങൾ (ജംഅ്) ആയി ഒരുമിച്ച് നിസ്‌കരിക്കാവുന്ന സന്ദർഭങ്ങൾ

 


1. യാത്ര
عَنْ أَنَسِ بْنِ مَالِكٍ h، قَالَ: كَانَ رَسُولُ اللهِ ﷺ ، إِذَا ارْتَحَلَ قَبْلَ أَنْ تَزِيغَ الشَّمْسُ، أَخَّرَ الظُّهْرَ إِلَىٰ أن يدخل وَقْتِ الْعَصْرِ. ثُمَّ نَزَلَ فَجَمَعَ بَيْنَهُمَا. فَإِنْ زَالَتِ الشَّمْسُ قَبْلَ أَنْ يَرْتَحِلَ، صَلَّى الظُّهْرَ ثُمَّ رَكِبَ.
(متفق عليه، البخاري: 1112، مسلم: 704، أبوداود: 1206)
അനസ് h നിവേദനം: “സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്നു തെറ്റുന്നതിനു മുമ്പാണ് യാത്ര പുറപ്പെടുന്നതെങ്കിൽ നബി ﷺ ദുഹർ നിസ്‌കാരം അസറിന്റെ സമയത്തേക്ക് മാറ്റി വെച്ചു അസറിന്റെ സമയത്ത് ഒരുമിച്ചു നിസ്‌കരിക്കുമായിരുന്നു. സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്നു തെറ്റിയതിനുശേഷമാണ് യാത്രയാരംഭിക്കുന്നതെങ്കിൽ ദുഹർ നിസ്‌കരിച്ച ശേഷമായിരുന്നു യാത്രയാരംഭിക്കാറുണ്ടായിരുന്നത്.”
عن مُعَاذِ بنِ جَبَلٍ h،: «أَنَّ النَّبيَّ ﷺ كَان في غَزْوَةِ تَبُوك إذا ارْتَحَلَ قَبْلَ أَنْ تَزِيغَ الشَّمْسُ أَخَّرَ الظُّهْرَ حتى يَجْمَعَهَا إِلى الْعَصْرِ فَيُصَلِّيِهمَا جَمِيعًا، وَإذا ارْتَحَلَ بَعْدَ زَيْغِ الشَّمسِ صَلَّى الظُّهْرَ وَالْعَصْرَ جَمِيعًا ثُمَّ سَارَ، وكَان إذا ارْتَحَلَ قَبْلَ المَغْرِبِ أَخَّرَ المَغْرِبَ حتى يُصَلِّيَهَا مع الْعِشَاءِ، وإذا ارْتَحَلَ بَعْدَ المَغْرِبِ عَجَّلَ الْعِشَاءَ فَصَلاَّهَا مع المَغْرِبِ». صحيح؛ (أبوداود: 1196، أحمد: 1236، الترمذي: 551)
മുആദ് h നിവേദനം: “തബുക്ക് യുദ്ധത്തിലേക്കുള്ള യാത്രാവേളയിൽ സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്നു തെറ്റുന്നതിനു മുമ്പ് (വിശ്രമം കഴിഞ്ഞ്) നബി ﷺ യാത്രയാരംഭിക്കുമ്പോൾ ദുഹർ അസറിന്റെ സമയത്തേക്ക് വൈകിപ്പിച്ച് അസറിനോടൊപ്പം നിസ്‌കരിക്കുമായിരുന്നു. സൂര്യൻ തെറ്റിയതിന്നു ശേഷമാണ് യാത്ര തുടങ്ങുന്നതെങ്കിൽ ദുഹറും അസറും ഒരുമിച്ചു നിസ്‌കരിച്ച ശേഷമായിരുന്നു യാത്ര തുടരാറുണ്ടായിരുന്നത്. മഗ്‌രിബിന്റെ സമയത്തിനു മുമ്പാണ് യാത്ര തുടരുന്നതെങ്കിൽ മഗ്‌രിബിനെ ഇശായുടെ സമയത്തേക്ക് വൈകിപ്പിക്കുകയും ശേഷം ഒരുമിച്ചു നിസ്‌കരിക്കുകയും ചെയ്യുമായിരുന്നു. മഗ്‌രിബിന്റെ സമയം പ്രവേശിച്ചതിനു ശേഷമാണ് യാത്രതുടരുന്നതെങ്കിൽ മഗ്‌രിബും ഇശായും ഒരുമിച്ചു നിസ്‌കരിച്ച ശേഷമായിരുന്നു സവാരിയാരംഭിക്കാറുണ്ടായിരുന്നത്.”
2. മഴ
عن نافع قال: أَنَّ عَبْدَ اللهِ بْنَ عُمَرَ كَانَ إِذَا جَمَعَ الأُمَرَاءُ بَيْنَ الْمَغْرِبِ وَالْعِشَاءِ فِي الْمَطَرِ جَمَعَ مَعَهُمْ. قال هِشَامُ بْنُ عُرْوَةَ. «أَنَّ أَبَاهُ عُرْوَةَ وَسَعِيدَ بْنَ الْمُسَيِّبِ وَأَبَا بَكْرِ بْنَ عَبْدِ الرَّحْمَنِ بْنِ الْحَارِثِ بْنِ هِشَامِ بْنِ الْمُغِيرَةِ الْمَخْزُومِيَّ كَانُوا يَجْمَعُونَ بَيْنَ الْمَغْرِبِ وَالْعِشَاءِ فِي اللَّيْلَةِ الْمَطِيرَةِ إِذَا جَمَعُوا بَيْنَ الصَّلَاتَيْنِ وَلَا يُنْكِرُونَ ذَلِكَ». صحيح؛ (الإرواء الغليل: 3/40، مالك في ا لموطأ: 328)
നാഫിഅ് പറയുന്നു: “മഴകാരണമായി ഭരണാധികാരികൾ ഇശായും മഗ്‌രി ബും ഒരുമിച്ചു നിസ്‌കരിക്കുകയാണെങ്കിൽ ഇബ്നു ഉമറും അവരെ തുടർന്നു നമസ്‌കരിക്കാറുണ്ടായിരുന്നു. ഉർവയുടെ പുത്രൻ ഹിശാം നിവേദനം ചെയ്യുന്നു: അദ്ദേഹത്തിന്റെ പിതാവ് ഉർവ,സഈദുബിൻ മുസയ്യിബ്, അബൂബക്കർ ബിൻ അബ്ദുറഹ്‌മാൻ ബിൻ ഹാരിഥ്, തുടങ്ങി (താബിഈങ്ങളിലെ പ്രധാനികൾ) തുടർച്ചയായി മഴപെയ്യുന്ന രാത്രികളിൽ മഗ്‌രിബും ഇശായും ഒരുമിച്ച് നിസ്‌കരിക്കുകയും അവരൊന്നും അതിലൊരു തെറ്റും കണ്ടിരുന്നില്ല.”
عَنْ مُوسَى بْنِ عُقْبَةَ، أَنَّ عُمَرَ بْنَ عَبْدِ الْعَزِيزِ كَانَ يَجْمَعُ بَيْنَ الْمَغْرِبِ وَالْعِشَاءِ الْآخِرَةِ إِذَا كَانَ الْمَطَرُ، وَأَنَّ سَعِيدَ بْنَ الْمُسَيِّبِ وَعُرْوَةَ بْنَ الزُّبَيْرِ، وَأَبَا بَكْرِ بْنَ عَبْدِ الرَّحْمَنِ وَمَشْيَخَةَ ذَلِكَ الزَّمَانِ كَانُوا يُصَلُّونَ مَعَهُمْ وَلَا يُنْكِرُونَ ذَلِكَ « صحيح؛ (الإرواء: 3/40، البيهقي: 168)
മൂസ ബിൻ ഉഖ്ബ നിവേദനം: “മഴ പെയ്യുന്ന രാത്രികളിൽ ഉമർ ബിൻ അബ്ദിൽ അസീസ് മഗ്‌രിബും ഇശായും ഒരുമിച്ചു നിസ്‌കരിക്കാറുണ്ടായിരുന്നു. താബിഈങ്ങളിലെ പ്രധാനികളായിരുന്ന ഉർവ, സഈദുബിൻ മുസയ്യിബ്, അബൂബക്കർ ബിൻ അബ്ദിറഹ്‌മാൻ ബിൻ ഹാരിഥ്  തുടങ്ങിയ പലരും അവരുടെ കൂടെ നിസ്‌കരിക്കാറുണ്ടായിരുന്നു. അവരാരും അതിനെ എതിർക്കാറുണ്ടായിരുന്നില്ല.”
സ്വഹീഹ്: (ഇർവാഅ്: 3/40, ബൈഹഖി: 1197)
عَنْ ابْنِ عَبَّاسٍ ، قَالَ: «جَمَعَ رَسُولُ اللهِ ﷺ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ بِالْمَدِينَةِ فِي غَيْرِ خَوْفٍ وَلا مَطَرٍ». صحيح؛(أخرجه أبو داود (1211) واللفظ له، وأخرجه مسلم (705) الألباني في الإرواء: 3/40)
ഇബ്നു അബ്ബാസ്  നിവേദനം: “യുദ്ധ സമയത്തെ ഭയമോ മഴയോ ഇല്ലാതെ തന്നെ ദുഹർ അസർ എന്നിവയും മഗ്‌രിബ് ഇശാ എന്നിവയും നബി ﷺ ഒരുമിച്ചു നിസ്‌കരിച്ചു. മറ്റു ചില റിപ്പോർട്ടുകളിൽ മദീനയിൽ വെച്ചായിരുന്നു അതെന്നു കൂടിയുണ്ട്.”
ഈ ഹദീസിൽ നിന്നു, മഴയുള്ളപ്പോൾ ജംഅ് ആക്കി നിസ്‌കരിക്കുക എന്നത് അവരുടെ പതിവായിരുന്നു എന്നു മനസ്സിലാക്കാം. അങ്ങനെയല്ലായിരുന്നെങ്കിൽ ജംഇനു കാരണമായി മഴയുള്ള സമയങ്ങളിലല്ലാതെ എന്നു പ്രത്യേകം പറയേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.
3. പെട്ടന്നുണ്ടാവുന്ന അത്യാവശ്യങ്ങൾക്ക് പതിവാക്കാത്ത രൂപത്തിൽ
عَنْ ابْنِ عَبَّاسٍ ، قَالَ: «جَمَعَ رَسُولُ اللهِ ﷺ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ بِالْمَدِينَةِ فِي غَيْرِ خَوْفٍ وَلا مَطَرٍ ، قُلْتُ لابْنِ عَبَّاسٍ لِمَ فَعَلَ ذَلِكَ قَالَ كَيْ لا يُحْرِجَ قِيلَ لابْنِ عَبَّاسٍ قَالَ أَرَادَ أَنْ لا يُحْرِجَ أُمَّتَهُ». (سبق)
ഇബ്നു അബ്ബാസ്  നിവേദനം: “യുദ്ധവേളകളിലോ ഭയമോ മഴയോ ഇല്ലാതെ തന്നെ മദീനയിൽ വെച്ച് നബി ﷺ ദുഹർ അസർ എന്നിവയും മഗ്‌രിബ് ഇശാ എന്നിവയും ഒരുമിച്ചു (ജംഅ്) നിസ്‌കരിച്ചിട്ടുണ്ടായിരുന്നു.
അബൂസുബൈർ h പറയുന്നു: എന്തുകൊണ്ടായിരുന്നു നബി ﷺ അപ്രകാരം ചെയ്‌തതെന്ന് ഞാൻ സഈദി hനോട് ചോദിക്കുകയുണ്ടായി. സഈദ് h പറഞ്ഞു: നിന്റെ ഈ ചോദ്യം ഞാൻ ഇബ്നു അബ്ബാസി നോട് ചോദിച്ചിരുന്നു. തന്റെ സമുദായത്തിലൊരാൾക്കും പ്രയാസം വരരുതെന്ന് നബി ﷺ ആഗ്രഹിക്കുകയുണ്ടായി എന്നാണ് അദ്ദേഹം മറുപടി പറയുകയുണ്ടായത്.”
قال النووي: وذهب جماعة من الأئمة إلى جواز الجمع في الحضر للحاجة لمن لا يتخذه عادة، وهو قول ابن سيرين وأشهب من أصحاب مالك، وحكاه الخطابي عن القفال والشاشي الكبير من أصحاب الشافعي عن أبي إسحاق المروزي عن جماعة من أصحاب الحديث واختاره ابن المنذر، ويؤيده ظاهر قول ابن عباس: أراد أن لا يحرج أمته فلم يعلله بمرض ولا غيره والله أعلم. (شرح مسلم للنواوي: 5/219)
“മഴ, യാത്ര എന്നീ കാരണങ്ങളൊന്നുമില്ലെങ്കിലും അത്യാവശ്യങ്ങൾക്കു വേണ്ടി പതിവായ നിലയിലല്ലാതെ രണ്ടു നിസ്‌കാരങ്ങൾ جَمْع ആക്കി (ഒരുമിച്ചു) നിസ്‌കരിക്കാമെന്നതാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രയാം. ഇമാമുരായ ഇബ്നു സീരീൻ മാലികി മദ്ഹബുകാരനായ അശ്ഹബ്, ശാഫിഈ മദ്ഹബിൽപെട്ട ഖഫ്ഫാൽ, ശാശി തുടങ്ങിയവരുടെയെല്ലാം അഭിപ്രായവും അതാണെന്ന് ഖത്വാബിയും, ഒരു സംഘം ഹദീസു പണ്ഡിതന്മാരുടെ അഭിപ്രായവും അത് തന്നെയാണെന്ന് ഇമാം അബൂഇസ്ഹാഖ് അൽ മർവസിയും ഉദ്ധരിക്കുന്നുണ്ട്. ഇബ്നുൽ മുൻദിർ ഏറ്റവും പ്രബലമായി തെരെഞ്ഞെടുത്തിട്ടുള്ളതും ഇബ്നു അബ്ബാസിന്റെ മുകളിൽ പറഞ്ഞ പ്രസ്‌താവനയുടെ പിൻബലമുള്ളതും പ്രസ്‌തുത അഭിപ്രായത്തിനു തന്നെയാണ് –അല്ലാഹു കൂടുതൽ അറിയുന്നവൻ.”

 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top