التحذير من ترك صلاة الجمعة
ജുമുഅയുടെ ശ്രേഷ്ഠതയും വിട്ടു നിൽക്കുന്നതിനെതിരിലുള്ള താക്കീതും.
عَنْ أَبِي هُرَيْرَةَ h، عَنِ النَّبِيِّ ﷺ قَالَ: «مَنِ اغْتَسَلَ، ثُمَّ أَتَى الْجُمُعَةَ، فَصَلَّىٰ مَا قُدِّرَ لَهُ. ثُمَّ أَنْصَتَ حَتَّىٰ يَفْرُغَ مِنْ خُطْبَتِهِ. ثُمَّ يُصَلِّيَ مَعَهُ، غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَىٰ، وَفَضْلُ ثَلاَثَةِ أَيَّامٍ».
صحيح؛ (مسلم: 758)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും വെള്ളിയാഴ്ച കുളിച്ച് പള്ളിയിലെത്തുകയും അയാൾക്ക് കഴിയുന്നതു നിസ്കരിക്കുകയും ഇമാം പ്രസംഗം നിർത്തുന്നതു വരെ മൗനം പാലിക്കുകയും (ജുമുഅ)നിസ്കരിക്കുകയും ചെയ്താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്നു ദിവസത്തെ പാപങ്ങളും കൂടി പൊറുക്കപ്പെടും”
عَنْ أَبِي هُرَيْرَةَ h، أَنَّ رَسُولَ اللهِ ﷺ كَانَ يَقُولُ «الصَّلَوَاتُ الْخَمْسُ. وَالْجُمُعَةُ إِلَى الْجُمُعَةِ. وَرَمَضَانُ إِلَى رَمَضَانَ. مُكَفِرَاتٌ مَا بَيْنَهُنَّ. إِذَا اجْتَنَبَ الْكَبَائِرَ». صحيح؛ (مسلم: 233)
അബൂഹുറൈറ h നിവേദനം: നബി ﷺ പയാറുണ്ടായിരുന്നു: “അഞ്ചു നേരത്തെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅവരെയും ഒരു റമദാൻ അടുത്ത റമദാൻ വരെയും വൻപാപങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നുവെങ്കിൽ ചെറു ദോഷങ്ങൾക്കുള്ള പരിഹാരമാണ്.”
أَنَّ ابن عمر وَأَبَا هُرَيْرَةَ ، سَمِعَا رَسُولَ الله ﷺ يَقُولُ: عَلَىٰ أَعْوَادِ مِنْبَرِهِ: «لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمْ الْجُمُعَاتِ. أَوْ لَيَخْتِمَنَّ الله عَلَىٰ قُلُوبِهِمْ. ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ». صحيح؛ (مسلم: 865، النسائي: 3/88)
അബൂഹുറൈറhവും ഇബ്നു ഉമറും നിവേദനം ചെയ്യുന്നു: “മിമ്പറിന്റെ പടിയിൽ നിന്നു നബി ﷺ പറഞ്ഞു: ജുമുഅകൾക്കു വരാതിരിക്കുന്ന ചിലയാളുകളുടെ സമ്പ്രദായം അവർ ഉപേക്ഷിച്ചില്ലെങ്കിൽ അവരുടെ ഹൃദയങ്ങളെ അല്ലാഹു സീൽ ചെയ്യുന്നതും പിന്നീട് അവർ അശ്രദ്ധവാന്മാരായി മാറുന്നതുമാകുന്നു. “
عَنْ عَبْدِ اللهِ أَنَّ النَّبِيَّ قَالَ، لِقَوْمٍ يَتَخَلَّفُونَ عَنِ الْجُمُعَةِ: «لَقَدْ هَمَمْتُ أَنْ آمُرَ رَجُلاً يُصَلِّي بِالنَّاسِ. ثُمَّ أُحَرِّقَ عَلَى رِجَالٍ يَتَخَلَّفُونَ، عَنِ الْجُمُعَةِ، بُيُوتَهُمْ». صحيح؛ (مسلم: 652)
അബ്ദില്ലാ h നിവേദനം: “ജുമുഅക്കു പങ്കെടുക്കാതിരുന്ന ചിലയാളുകളെ സംബന്ധിച്ച് നബി ﷺ പറഞ്ഞു: ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ആരെയെങ്കിലും ഏൽപിച്ച് കുറച്ച് ആളുകളെ സംഘടിപ്പിച്ചു ജുമുഅക്കു വരാതിരിക്കുന്നയാളുകളുടെ വീടുകൾ ചുട്ടുകരിക്കാൻ വരെ ഞാൻ ആലോചിക്കുകയുണ്ടായി.”
عَنْ أُسَامَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «مَنْ تَرَكَ ثَلَاثَ جُمُعَاتٍ مِنْ غَيْرِ عُذْرٍ كُتِبَ مِنَ الْمُنَافِقِينَ» صحيح؛ (صحيح الجامع الصغير: 6144، الطبراني: 422)
ഉസാമ ബിൻ സൈദ് h നിവേദനം: നബി ﷺ പറഞ്ഞു: “അകാരണമായി മൂന്നു ജുമുഅകൾ ഉപേക്ഷിക്കുന്നവൻ കടപവിശ്വാസിയാണെന്ന് രേഖപ്പെടുത്തപ്പെടും.”
