أحكام خطبة الجمعة
വെള്ളിയാഴ്ച ഖുത്ബ
നബി ﷺ പതിവായി വെള്ളിയാഴ്ച ഖുത്ബ നിർവ്വഹിക്കാറുണ്ടായിരുന്നു. ഒരിക്കൽ പോലും ഉപേക്ഷിക്കുകയുണ്ടായിട്ടില്ല. ഇതിൽ നിന്നു വെള്ളിയാഴ്ച ഖുത്ബ നിർബന്ധമാണെന്നു മനസ്സിലാക്കാം.
عَنْ مَالِكِ بْنِ الْحُوَيْرِثِ اللَّيْثِيِّ h، قَالَ: قَالَ رَسُولُ اللهِ ﷺ: «صَلُّوا كَمَا رَأَيْتُمُونِي أُصَلِّي». صحيح؛ (البخاري: 631)
മാലിക്ക് ബിൻ ഹുവൈരിഥ് h വിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: “ഞാൻ ഏതു രൂപത്തിൽ നിസ്‌കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങളും നിസ്‌കരിക്കുക.”
വെള്ളിയാഴ്ച ഖുത്ബയുടെ പ്രവാചക മാതൃക
عن عَمَّارٍ h، قَالَ: إِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «إِنَّ طُولَ صَلاَةِ الرَّجُلِ، وَقِصَرَ خُطْبَتِهِ، مَئِنَّةٌ مِنْ فِقْهِهِ. فَأَطِيلُوا الصَّلاَةَ وَأَقْصُرُوا الْخُطْبَةَ. وَإِنَّ من الْبَيَانِ سِحْراً». صحيح؛ (مسلم: 869)
അമ്മാർ h നിവേദനം: നബി ﷺ പറഞ്ഞു: “പ്രഭാഷണം ചുരുക്കി നിസ്കാരം ദീർഘിപ്പിക്കുക എന്നത് ഒരു വ്യക്തിയുടെ വിജ്ഞാനത്തിന്റെ അടയാളമാണ്. നിങ്ങൾ നിസ്‌കാരം ദീർഘിപ്പിക്കുകയും പ്രഭാഷണം ചുരുക്കുകയും ചെയ്യുക. ചില പ്രഭാഷണങ്ങളിൽ മായാജാലമുണ്ട്.”
عَنْ سِمَاكٍ عَنْ جَابِرِ بْنِ سَمُرَةَ ، قَالَ: كُنْتُ أُصَلِّي مَعَ رَسُولِ الله ﷺ فَكَانَتْ صَلاَتُهُ قَصْدًا وَخُطْبَتُهُ قَصْدًا. صحيح؛ (مسلم: 886، الترمذي: 505)
ജാബിർ ബിൻ സമുറ h നിവേദനം: “ഞാൻ നബി ﷺയോടൊന്നിച്ച് നിസ്‌കരിക്കുകയുണ്ടായിട്ടുണ്ട്. അവിടുത്തെ നിസ്‌കാരവും പ്രഭാഷണവും (ഏറെക്കുറെ ഒരേ പോലെ) വളരെ ചുരുങ്ങിയതോ ദീർഘിപ്പിക്കാതെയോ ഉള്ളതായിരുന്നു.”
عَنْ جَابِرِ بْنِ عَبْدِ الله h، قَالَ: كَانَ رَسُولُ الله ﷺ إِذَا خَطَبَ احْمَرَّتْ عَيْنَاهُ، وَعَلاَ صَوْتُهُ، وَاشْتَدَّ غَضَبُهُ. حَتَّىٰ كَأَنَّهُ مُنْذِرُ جَيْشٍ، يَقُولُ: صَبَّحَكُمْ وَمَسَّاكُمْ. صحيح؛ (مسلم: 866، الترمذي: 505)
“ഖുത്ബ നിർവ്വഹിക്കുമ്പോൾ ഒരു സൈനിക കമാന്റെർ കാലത്തോ വൈകുന്നേരമോ എന്നറിയില്ല ശത്രുക്കൾ നിങ്ങളെ പിടികൂടിയേക്കാം എന്നു പറഞ്ഞു സൈന്യത്തിന്ന് ആജ്ഞകൾ നൽകുമ്പോലെയായിരുന്നു നബി ﷺ പ്രസംഗിക്കാറുണ്ടായിരുന്നത്. കവിളുകൾ ചുവന്നു തുടിക്കുകയും ശബ്ദം ഉയരുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.”
പ്രഭാഷണത്തിന്റെ മുഖവുര
خُطْبَة الحَاجَة (പ്രഭാഷണത്തിന്റെ മുഖവുര) എന്ന പേരിൽ അറിയപ്പെടുന്ന താഴെ പറയുന്ന ഈ മുഖവുരയോടെയായിരുന്നു നബി ﷺ തന്റെ പ്രഭാഷണങ്ങളും ഉപദേശങ്ങളുമെല്ലാം ആരംഭിക്കാറുണ്ടായിരുന്നത്. സ്വഹീഹ്: (മുസ്‌ലിം: 467, നസാഈ: 3/ 188)
«إن الْحَمدُ لله ، نحمده و نَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوذُ بِا لله مِنْ شُرُورِ أَنْفُسِنَا و سيئات أعمالنا ، مَنْ يَهْدِ الله فَلاَ مُضِلَّ لَهُ وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلهَ إِلاَّ الله، وَأَشْهَدُ أَنُ مُحمَّداً عَبْدُ هُ وَرَسُولُهُ،
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ١٠٢ (سورة آل عمران: 102)
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا ١ (النساء: 1)
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا ٧٠ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ٧١ (الأحزاب: 70، 71)
«أَمَّا بَعْدُ؛ ُ فإنَّ أَصْدَقَ الْحَدِيثَ كِتَابُ اللهِ وَأَحْسَنَ الْهَدْيِ هَدْيُ مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ مُحْدَثَةٍ بِدْعَةٌ وَكُلُّ بِدْعَةٍ ضَلاَلَةٌ وَكُلُّ ضَلاَلَةٍ فِي النَّارِ»
“സർവ്വ സ്‌തുതികളും അല്ലാഹുവിന് അവന് നാം സ്‌തുതികൾ അർപ്പിക്കുകയും അവനോട് സഹായം തേടുകയും പൊറുക്കലിനെചോദിക്കുകയും ചെയ്യുന്നു. നമ്മിൽ നിന്നും നമ്മുടെ പ്രവർത്തനങ്ങളിൽ നിന്നും ഉടലെടുക്കുന്ന മുഴുവൻ തിന്മകളിൽ നിന്നും അല്ലാഹുവോട് നാം കാവലിനെ ചോദിക്കുന്നു. അവൻ സന്മാർഗ്ഗത്തിലാക്കിയവൻ വഴി പിഴക്കുകയോ വഴി പിഴപ്പിച്ചവനു നേർമാർഗം കാണിക്കുന്നവനോ ഇല്ല.”
“അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ലെന്നും മുഹമ്മദ് നബി ﷺ അവന്റെ ദൂതനാണെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.
സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ വേണ്ടതു പോലെ സൂക്ഷിക്കുകയും വിശ്വാസികളായിട്ടല്ലാതെ മരണപ്പെടാതിരിക്കുകയും ചെയ്യുക.”
“ജനങ്ങളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ ഒരേ ഒരാത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതിൽ നിന്നു തന്നെ അതിന് ഇണയെ പടക്കുകയും അവ രണ്ടിൽ നിന്നുമായി എമ്പാടും പുരുഷന്മാരെയും സ്‌ത്രീകളെയും (ഭൂമുഖത്താകെ) വ്യാപിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഏതൊരു അല്ലാഹുവിനെ മുൻ നിർത്തി നിങ്ങൾ പരസ്‌പരം ചോദിക്കുന്നുവോ അവനെയും കുടുംബ ബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുക.”
“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ശരിയായ വാക്കു പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമ്മങ്ങളെ നന്നാക്കിത്തരികയും പാപങ്ങൾ പൊറുത്ത് തരികയും ചെയ്യും. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവെങ്കിൽ അവൻ മഹത്തായ വിജയം കൈവരിക്കുന്നതാകുന്നു.”
“ഏറ്റവും ശരിയായ വർത്തമാനം വിശുദ്ധ ഖുർആനാകുന്നു. ചര്യകളിൽ വെച്ച് ഉത്തമമായത് മുഹമ്മദ് നബി ﷺയുടെ ചര്യയുമാകുന്നു. കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശമായത് പുതുതായി ഉണ്ടാക്കപ്പെടുന്ന അനാചാരങ്ങ (ബിദ്അത്തുക)ളാകുന്നു എല്ലാ ബിദ്അത്തുകളും വഴി കേടുകളും വഴികേടുകളെല്ലാം നരകത്തിലേക്കുമാകുന്നു.”
നബി ﷺയുടെയും അനുയായികളുടെയും ഖുത്തുബകളെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും അവയെല്ലാം തൗഹീദിലധിഷ്‌ഠതിവും അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതും അവനിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതും വിശ്വാസ കാര്യങ്ങൾ വിവരിക്കുന്നതും പരലോകത്തിന്റെയും അന്ത്യ ദിനത്തിന്റെയും ഭയാനകത വിവരിക്കുന്നതുമായിരുന്നു എന്നു കാണാവുന്നതാണ്.
അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം വിവരിക്കുകയും അവനെ ധിക്കരിക്കുക വഴി ലഭിച്ചേക്കാവുന്ന ശിക്ഷകളെ സംബന്ധിച്ചു മുന്നറിയിപ്പ് നൽകുന്നതുമായിരുന്നു ആ പ്രഭാഷണങ്ങളെല്ലാം. വിശുദ്ധ ഖുർആൻ പാരായണം ചെയ്‌തുകൊണ്ടായിരുന്നു പലപ്പോഴുമവിടുന്ന് പ്രഭാഷണം നിർവ്വഹിക്കാറുണ്ടായിരുന്നത്. ഖാഫ് സൂറത്ത് മാത്രം പാരായണം ചെയ്‌തു കൊണ്ട് നബി ﷺ ഖുത്വുബ നിർവ്വഹിക്കുമായിരുന്നു. (സാദുൽ മആദ്: 1/ 116)
أم هشام بِنْت لِحَارِثَةَ بْنِ النُّعْمَانِ قَالَتْ مَا حَفِظْتُ ق إِلا مِنْ فِي رَسُولِ اللهِ ﷺ مما يَخْطُبُ بِهَا على المنبر (متفق عليه: البخاري (934/ 414/ 2)،
مسلم (851/ 582/ 2) النسائي، أبو داود)
ഉമ്മുഹിശാം പറഞ്ഞു: “നബി ﷺ ധാരാളമായി മിമ്പറിൽ വെച്ച് പാരായണം ചെയ്യാറുള്ളതിനാൽ നബി ﷺയിൽ നിന്നു നേരിട്ടായിരുന്നു ഞാൻ സൂറത്തു ഖാഫ് മനഃപാഠമാക്കിയിരുന്നത്.”
ഇമാം ഖുത്വുബ നിർവ്വഹിച്ചു കൊണ്ടിരിക്കെ സംസാരിക്കുവാനോ മറ്റെന്തെങ്കിലും കാര്യങ്ങളിൽ മുഴുകുവാനോ പാടില്ല. ഇമാമിന്റെ പ്രസംഗം പൂർണമായും ശ്രദ്ധിച്ചു കേൾക്കേണ്ടതാണ്.
أَنَّ أَبَا هُرَيْرَةَ h، قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «إذَا قُلْتَ لِصَاحِبِكَ أَنْصِتْ يَوْمَ الْجُمُعَةِ وَالإمَامُ يَخْطُبُ، فَقَدْ لَغَوْتَ». صحيح؛ (النسائي: 3/ 112،
ابن ماجه: 1110)
നബി ﷺ പറഞ്ഞു: “വെള്ളിയാഴ്ച ഇമാം ഖുത്തുബ നടത്തിക്കൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്ന തന്റെ അടുത്തിരിക്കുന്നവനോട് മിണ്ടാതിരിക്കാൻ പറയുന്നവൻ പോലും തന്റെ ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന തരത്തിൽ സംസാരത്തിൽ ഏർപ്പെട്ടവനായിരിക്കും.”
ജുമുഅയിൽ പങ്കെടുത്തവനായി പരിഗണിക്കപ്പെടുന്നത് എപ്പോൾ?
ജുമുഅ നിസ്‌കാരം രണ്ടു റക്അത്ത് മാത്രമാണ്. ജുമുഅ നിർബന്ധമില്ലാത്തവരും പങ്കെടുക്കലിൽ നിന്നു താൽക്കാലിക ഇളവുള്ളവർക്കുമെല്ലാം ജുമുഅക്കു പോകാതെ വീട്ടിൽ നിസ്‌കരിക്കുന്നുവെങ്കിൽ ദുഹർ നാലു റക്അത്ത് തന്നെയാണ് നിസ്‌കരിക്കേണ്ടതാണ്. ഒരു റക്അത്തെങ്കിലും ഇമാമിന്റെ കൂടെ ലഭിച്ചവന് ജുമുഅ നിസ്‌കാരം ലഭിച്ചതായി പരിഗണിക്കപ്പെടും.
عَنْ أبي هريرة h، عَنِ النَّبِيِّ ﷺ قَالَ: قَالَ رَسُولُ اللهِ ﷺ: «مَنْ أَدْرَكَ رَكْعَةً مِنْ صَلَاةِ الْجُمُعَةِ أَوْ غَيْرِهَا، فَقَدْ أَدْرَكَ الصَّلَاةَ». صحيح؛ (النسائي: 3/112،
ابن ماجه: 1121)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “ജുമുഅ നിസ്‌കാരമോ മറ്റു നിസ്‌കാരങ്ങളോ ആകട്ടെ, ഒരു റക്അത്തെങ്കിലും അവകളിൽ നിന്നു ലഭിക്കുന്നവന് (ഇമാമിന്റെ കൂടെ) നിസ്‌കാരം ലഭിച്ചതായി പരിഗണിക്കപ്പെടുന്നതായിരിക്കും.”
ജുമുഅക്കു മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്‌കാരങ്ങൾ
عَنْ أَبِي هُرَيْرَةَ h، عَنِ النَّبِيِّ ﷺ قَالَ: «مَنِ اغْتَسَلَ، ثُمَّ أَتَى الْجُمُعَةَ، فَصَلَّىٰ مَا قُدِّرَ لَهُ. ثُمَّ أَنْصَتَ حَتَّىٰ يَفْرُغَ مِنْ خُطْبَتِهِ. ثُمَّ يُصَلِّيَ مَعَهُ، غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَىٰ، وَفَضْلُ ثَلاَثَةِ أَيَّامٍ».
صحيح؛ (مسلم: 758)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും വെള്ളിയാഴ്ച കുളിച്ച് പള്ളിയിലെത്തുകയും അയാൾക്ക് കഴിയുന്നയത്ര റക്അത്തുകൾ നിസ്‌കരിക്കുകയും ഇമാം പ്രസംഗം നിർത്തുന്നതുവരെ മൗനം പാലിക്കുകയും പിന്നീട് നിസ്‌കരിക്കുകയും ചെയ്‌താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്നു ദിവസങ്ങളിലെ പാപങ്ങളും പൊറുക്കപ്പെടും.”
“ജുമുഅക്കു മുമ്പ് പള്ളിയിൽ എത്തിയവർക്ക് ഇമാം മിമ്പറിൽ കയറുന്നതുവരെയുള്ള സമയത്തിനിടയിൽ എത്രയും സുന്നത്ത് നിസ്‌കാരങ്ങൾ ആകാവുന്നതാണ്. എന്നാല്‍, ഇക്കാലത്ത് പലയാളുകളും ചെയ്യുന്നതുപോലെ ജുമുഅക്കു തൊട്ടുമുമ്പുള്ള സുന്നത്ത് നിസ്‌കാരത്തിന് യാതൊരു തെളിവുമില്ല. ബിലാൽ ബാങ്ക് വിളിച്ചു കഴിഞ്ഞാലുടൻ നബി ﷺ ഖുതുബ ആരംഭിക്കുകയായിരുന്നു പതിവ്. അതിനിടയിൽ ആരും തന്നെ എഴുന്നേറ്റ് രണ്ടു റക്അത്ത് നിസ്‌കരിച്ചിരുന്നില്ല. ഒരു ബാങ്കു മാത്രമല്ലാതെ മറ്റൊന്നും അന്നുണ്ടായിരുന്നുമില്ല പിന്നെയെപ്പോഴാണ് അവർ സുന്നത്ത് നിസ്‌കരിച്ചിരുന്നത്?” (സാദുൽ മആദ്: 1/118)
ജുമുഅക്കു ശേഷം രണ്ടോ അതല്ലെങ്കിൽ നാലോ റക്അത്തുകൾ നിസ്‌കരിക്കാവുന്നതാണ്:
عَنْ أَبِي هُرَيْرَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ «إذا صلى أحدكم الْجُمُعَةِ فَلْيُصَلِّ بعدها أَرْبَعًا». صحيح؛ (مسلم: 882، أبوداود: 1118)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങളിലാരെങ്കിലും ജുമുഅ നിസ്‌കരിച്ചാൽ അതിനു ശേഷം നാലു റക്അത്തുകൾ (സുന്നത്തു) നിസ്‌കരിക്കട്ടെ.”
عَنْ عَبْدِ اللهِ بْنِ عُمَرَ. قَالَ: فَكَانَ لاَ يُصَلِّي بَعْدَ الْجُمُعَةِ حَتَّىٰ يَنْصَرِفَ. فَيُصَلِّي رَكْعَتَيْنِ فِي بَيْتِهِ. (متفق عليه؛ مسلم: 822، البخاري: 937)
ഇബ്നു ഉമർ നിവേദനം: “നബി ﷺ ജുമുഅക്കു ശേഷം വീട്ടിൽ വെച്ച് രണ്ടു റക്അല്ലാതെ പള്ളിയിൽ വെച്ച് മറ്റൊന്നും നിസ്‌കരിക്കാറുണ്ടായിരുന്നില്ല.”



